Just In
- 1 hr ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 12 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്പ്പന 1,000 യൂണിറ്റുകള് പിന്നിട്ടു; പ്രതിമാസ വില്പ്പനയിലും വര്ധനവ്
- 13 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന് ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- Movies
എത്ര ന്യൂ ജനറേഷന് വന്നാലും ഇവരുടെ തട്ട് താഴ്ന്നിരിക്കും; മോഹന്ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് എംഎ നിഷാദ്
- News
കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ ഇവിടെ വാക്സിൻ സൗജന്യമെന്ന് പിണറായി പ്രഖ്യാപിച്ചത്?; വി മുരളീധരൻ
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്ക്ക് ഫലം
- Finance
കുട്ടനാട്ടിലെ നെല് കര്ഷകര് കടുത്ത ദുരിതത്തില്; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്ഡ് പഴങ്കഥ
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരുപടി മുന്നില്; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
വാഹന വിപണിയെ സംബന്ധിച്ചടത്തോളം തിരിച്ചുവരവിന്റെ പാതയിലാണെന്ന് വേണം പറയാം. 2021 ഫെബ്രുവരി മാസത്തില് ഇന്ത്യയിലെ മിക്ക കാര് നിര്മ്മാതാക്കള്ക്കും മികച്ച വില്പ്പന കൈവരിക്കാന് സാധിച്ചിരുന്നു.

കഴിഞ്ഞ മാസം 3,08,593 പാസഞ്ചര് വാഹനങ്ങള് ഇന്ത്യയില് വിറ്റഴിച്ചു. ഇത് 2020 ഫെബ്രുവരിയിലെ വില്പ്പനയേക്കാള് 23.1 കൂടുതലാണെന്നും റിപ്പോര്ട്ടില് പറയുന്നു. മാരുതി സുസുക്കിയും ഹ്യുണ്ടായി മോട്ടോര് ഇന്ത്യയും യഥാക്രമം 1,44,761 യൂണിറ്റുകളും 51,600 യൂണിറ്റുകളും വിറ്റു.

ടാറ്റ മോട്ടോര്സിന് 27,224 യൂണിറ്റ് വില്പ്പനയും ലഭിച്ചു. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് ഇത് 12,430 ആയിരുന്നു, ഇതോടെ 119.0 ശതമാനം വളര്ച്ചയും വില്പ്പനയില് ഉണ്ടായി.
MOST READ: ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്സ്വാഗൺ, ഡെലിവറി ഏപ്രിലിൽ

പോയ മാസം കിയ മോട്ടോര്സിനെ സംബന്ധിച്ച് വളരെ സുപ്രധാനമായിരുന്നുവെന്ന് വേണം പറയാന്. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പാസഞ്ചര് വാഹന നിര്മാതാക്കളായി കിയ മാറി എന്നതാണ് പ്രധാനം.

ദക്ഷിണ കൊറിയന് കാര് നിര്മാതാവ് 2020 ഫെബ്രുവരിയിലെ 15,644 യൂണിറ്റുകളില് നിന്ന് 16,702 യൂണിറ്റുകള് വില്പ്പന ചെയ്തു. ഇതോടെ നാലാം സ്ഥാനക്കാരായിരുന്ന മഹീന്ദ്ര ഒരു പടി താഴ്ന്ന് അഞ്ചാം സ്ഥാനത്താണ്.
MOST READ: ട്രാഫിക് നിയമം തെറ്റിച്ചു; ദുല്ഖര് സല്മാന്റെ കാര് പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ

മൊത്തം വില്പ്പന 15,380 യൂണിറ്റാണ്. 1,058 യൂണിറ്റിന്റെ പിൻബലത്തോടെ കിയ മഹീന്ദ്രയെ മറികടന്നു. ടൊയോട്ട 14,069 യൂണിറ്റുകള് വിറ്റഴിച്ചു, ഇത് 2018 ഓഗസ്റ്റില് രേഖപ്പെടുത്തിയ വില്പ്പനയ്ക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

റെനോ, ഹോണ്ട കാര്സ് ഇന്ത്യ എന്നിവ യഥാക്രമം 11,043 യൂണിറ്റുകളും 9,324 യൂണിറ്റുകളും നേടി ഏഴാമത്തെയും എട്ടാമത്തെയും സ്ഥാനങ്ങള് നേടി. ഫോര്ഡ് ഇന്ത്യയുടെ വില്പ്പന 17.7 ശതമാനം ഇടിഞ്ഞു. അമേരിക്കന് കാര് നിര്മാതാവ് 5,775 യൂണിറ്റ് വില്പ്പന നടത്തി.
MOST READ: C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ

കഴിഞ്ഞ വര്ഷം ഇതേ കാലയളവില് ഇത് 7,019 ആയിരുന്നു. എംജി മോട്ടോര് ഇന്ത്യ 2021 ഫെബ്രുവരിയില് 4,329 യൂണിറ്റ് വില്പന നടത്തി. 2020 ഫെബ്രുവരിയിലെ 1,028 യൂണിറ്റുകളില് നിന്ന് നിസാന് ഇന്ത്യ 4,244 യൂണിറ്റ് മൊത്തവ്യാപാരം രജിസ്റ്റര് ചെയ്തു.

പുതുതായി അവതരിപ്പിച്ച മാഗ്നൈറ്റ് രാജ്യത്തെ ജാപ്പനീസ് കാര് നിര്മ്മാതാക്കളുടെ വില്പ്പന ഉയര്ത്തി. വിപണിയിലെത്തിച്ചതിനുശേഷം 6,500 യൂണിറ്റ് നിസാന് മാഗ്നൈറ്റ് വിതരണം ചെയ്തതായി കമ്പനി സ്ഥിരീകരിച്ചു.

സബ് കോംപാക്ട് എസ്യുവി ഇതുവരെ 40,000 ബുക്കിംഗുകള് സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഫോക്സ്വാഗണ്, FCA, സ്കോഡ എന്നിവ യഥാക്രമം 2,186 യൂണിറ്റുകളും 1,103 യൂണിറ്റുകളും 853 യൂണിറ്റുകളും വിറ്റു.
ജര്മ്മന് കാര് നിര്മാതാക്കളായ ഫോക്സ്വാഗണ്, സ്കോഡ എന്നിവര് സബ് -4 മീറ്റര് എസ്യുവി ശ്രേണിയിലേക്ക് ടൈഗൂണ്, കുഷാഖ് എന്നിവരുമായി അടുത്ത മാസങ്ങളില് വിപണിയില് എത്തും.