ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

2020 മാർച്ചിൽ പുറത്തിറക്കിയ ടി-റോക്ക് എസ്‌യുവിയുടെ ആദ്യ രണ്ട് ബാച്ചും വിറ്റഴിച്ച ഫോക്‌സ്‌വാഗൺ പൊതു ആവശ്യത്തെത്തുടർന്ന് വീണ്ടും രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ്.

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

സിബിയു യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗും ജർമൻ ബ്രാൻഡ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയുടെ എസ്‌യുവി പ്രേമം മനസിലാക്കിയ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ പുതിയ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായാണ് മോഡലിനെ വിൽപ്പനയ്ക്ക് എത്തിച്ചത്.

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

പൂർണമായും നിർമിച്ച യൂണിറ്റായി വിൽപ്പനയ്ക്ക് എത്തിക്കുന്ന മോഡലിന്റെ ഡെലിവറി ഏപ്രിലോടെ ആരംഭിക്കുമെന്നും സൂചനയുണ്ട്. ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

MOST READ: ഫെബ്രുവരി വിൽപ്പനയിൽ വെന്യുവിനെ പിന്നിലാക്കി സബ് കോംപാക്ട് എസ്‌യുവി കിരീടം ചൂടി വിറ്റാര ബ്രെസ

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

ഈ എഞ്ചിൻ പരമാവധി 147 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എസ്‌യുവി 8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും എന്നതും ശ്രദ്ധേയമാണ്.

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

അതേസമയം റി-റോക്കിന്റെ പരമാവധി 205 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫോക്‌സ്‌വാഗണ്‍-സ്കോഡയുടെ പുതിയ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവി നിർമിച്ചിരിക്കുന്നത്.

MOST READ: പുതിയ തന്ത്രങ്ങളുമായി ഫോക്‌സ്‌വാഗൺ, അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി മാർച്ചിൽ വിപണിയിലെത്തിയേക്കും

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

കാഴ്ച്ചയിൽ വളരെ പരിചിതമായതും എന്നാൽ സ്പോർട്ടി ഡിസൈൻ ഭാഷ്യമാണ് ഫോക്‌സ്‌വാഗണ്‍ റി-റോക്കിനുള്ളത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത് എന്നതും ശ്രദ്ധേയമാണ്.

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

നിർമാണ നിലവാരത്തിന് പേരുകേട്ട ഫോക്‌സ്‌വാഗൺ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്ടർ ലെൻസ് ഹെഡ്‌ലാമ്പുകൾ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

പ്രീമിയം എസ്‌യുവി ആയതിനാൽ തന്നെ ഇന്റീരിയറിൽ പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്ക്പിറ്റ് എന്നിവയും അതിലേറെയും സംവിധാനങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്.

ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

സുരക്ഷാ സവിശേഷതകളിൽ ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ വമ്പൻ സന്നാഹങ്ങളും ഫോക്‌സ്‌വാഗൺ അണിയിച്ചൊരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Started To Accept Bookings For T-Roc SUV. Read in Malayalam
Story first published: Wednesday, March 3, 2021, 14:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X