Just In
- 1 hr ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 13 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 15 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 15 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
Don't Miss
- News
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? ത്രില്ലര്‍ പോരെന്ന് സിപിഐ, ജോസിന്റെ ജയവും കടുപ്പം
- Movies
നോബിയോട് ഒരു അനുവാദം ചോദിച്ച് മോഹൻലാൽ, സ്വന്തം കംഗാരുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കണം...
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ തന്ത്രങ്ങളുമായി ഫോക്‌സ്‌വാഗൺ, അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി മാർച്ചിൽ വിപണിയിലെത്തിയേക്കും
ഇന്ത്യയിലെ എസ്‌യുവി ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ. പുതുതായി രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ ടി-റോക്കും ടിഗുവാൻ ഓൾസ്‌പെയ്‌സുമാണ് ജർമൻ ബ്രാൻഡിന്റെ ആഭ്യന്തര നിരയിലെ എസ്‌യുവി സാന്നിധ്യങ്ങൾ.

ടൈഗൺ മിഡ്-സൈസ് എസ്‌യുവിയെ ഈ വർഷം രണ്ടാം പകുതിയോടെ വിപണിയിലെത്തിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫോക്സ്‍വാഗന്റെ നാലാമത്തെ എസ്‌യുവിയായി അഞ്ച് സീറ്റർ ടിഗുവാൻ 2021 മാർച്ചിൽ വിപണിയിലെത്തുമെന്നാണ് പുതിയ മാധ്യമ റിപ്പോർട്ട്.

ഇത് മുമ്പുണ്ടായിരുന്ന മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായിരിക്കും. അതോടൊപ്പം പുതിയ മോഡലിന് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ലഭിക്കും. പ്രാദേശികമായി ഒത്തുചേർന്ന അഞ്ച് സീറ്റർ ടിഗുവാനെ 30 ലക്ഷം രൂപ വില പരിധിയിലായിരിക്കും ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുക.
MOST READ: ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

ഫോക്‌സ്‌വാഗൺ ടിഗുവാൻ 5 സീറ്റർ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിട്രൺ C5 എയർക്രോസിനും പുതിയ ജീപ്പ് കോമ്പസിന്റെയും വിപണിയാണ് ലക്ഷ്യമിടുന്നത്. ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിനെ 2020 ജൂലൈയിലാണ് കമ്പനി ആഗോളതലത്തിൽ പുറത്തിറക്കുന്നത്.

പുതുതായി രൂപകൽപ്പന ചെയ്ത മുൻവശം, പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഫ്രണ്ട് ബമ്പർ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. പിന്നിൽ ‘ടിഗുവാൻ' പദം ഫോക്‌സ്‌വാഗൺ ബാഡ്ജിന് താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്. പവർ ലിഫ്റ്റ്‌ഗേറ്റിനായി അപ്‌ഡേറ്റുചെയ്‌ത ഹാൻഡ്‌സ് ഫ്രീ ഈസി ഓപ്പൺ, ക്ലോസ് എന്നിവയും എസ്‌യുവിക്ക് ലഭിക്കും.
MOST READ: അരങ്ങേറ്റത്തിനെരുങ്ങി I-പേസ് ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ജാഗ്വര്‍

കൂടാതെ 2021 ഫോക്‌സ്‌വാഗൺ ടിഗുവാൻ പുതിയ സ്റ്റിയറിംഗ് വീൽ, ക്ലൈമാട്രോണിക് ഓട്ടോ ക്ലൈമറ്റ് കൺട്രോൾ ഫംഗ്ഷനുകൾക്കുള്ള ടച്ച് മൊഡ്യൂൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വിൻഡോ ഡിഫ്രോസ്റ്റ്, എസി മെനു ഓപ്പണിംഗ് തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിനുള്ള ടച്ച് ബട്ടണുകളും പരിചയപ്പെടുത്തും.

നാച്ചുറൽ വോയ്‌സ് കൺട്രോൾ, മൾട്ടി-ഫോൺ പെയറിംഗ്, വയർലെസ് അപ്ലിക്കേഷൻ കണക്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ മോഡുലാർ ഇൻഫോടെയ്ൻമെന്റ് സംവിധാനവും എസ്‌യുവിൽ കമ്പനി വാഗ്‌ദാനം ചെയ്യും. ഫോക്‌സ്‌വാഗൺ ഡിജിറ്റൽ കോക്ക്പിറ്റും 15 കളർ ആംബിയന്റ് ലൈറ്റിംഗ് സംവിധാനവും അവതരിപ്പിക്കും.
MOST READ: ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജിംഗ് സിസ്റ്റം എന്നിവ എസ്‌യുവിക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ 2.0 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുക.

ഇത് പരമാവധി 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ മോഡലിന് ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഉണ്ടാകും എന്നത് ശ്രദ്ധേയമായിരിക്കും. എൻട്രി ലെവൽ വേരിയന്റുകൾക്ക് 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ബ്രാൻഡ് സമ്മാനിക്കുക.

ഈ യൂണിറ്റ് 147 bhp പവറിൽ 250 Nm torque വിരകസിപ്പിക്കാൻ പ്രാപ്തമായിരിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം നൽകും. അതേസമയം ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് സ്റ്റാൻഡേർഡായി 2.0 ലിറ്റർ പതിപ്പിൽ ചേർക്കും.