ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

ഇന്ത്യൻ പാസഞ്ചർ കാർ വ്യവസായം 2021 ഫെബ്രുവരിയിൽ 3,08,593 യൂണിറ്റ് വിൽപ്പന രേഖപ്പടുത്തി. 2020 -ൽ ഇതേ കാലയളവിൽ ഇത് 2,50,645 യൂണിറ്റായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 23.1 ശതമാനം വളർച്ചയാണ് നേടിയത്.

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

കഴിഞ്ഞ വർഷം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ ബാധിച്ച ആരോഗ്യ പ്രതിസന്ധിയിൽ നിന്ന് വേഗത്തിലൊരു വീണ്ടെടുക്കലായിരുന്നു ഇത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 47 ശതമാനത്തോളം വിപണി വിഹിതവും നേടി.

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

ഒരുപക്ഷേ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് മോഡലുകളിൽ ഏഴും മാരുതി സുസുക്കിയുടെതാണെന്നതിൽ അതിശയിക്കാനില്ല. 20,264 യൂണിറ്റ് വിൽപ്പനയോടെ സ്വിഫ്റ്റാണ് നിർമ്മാതാക്കളുടെ ഏറ്റവും മികച്ച വിൽപ്പന നേടിയ മോഡൽ.

MOST READ: വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2020 -ൽ ഇതേ കാലയളവിൽ 18,696 യൂണിറ്റായിരുന്നു ഇതിന്റെ വിൽപ്പന. വാർഷികാടിസ്ഥാനത്തിൽ എട്ട് ശതമാനം വർധനയാണ് മോഡൽ നേടിയത്.

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2021 ഫെബ്രുവരിയിൽ ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പന 20,070 യൂണിറ്റായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 16,585 യൂണിറ്റായിരുന്നു. വിൽപ്പനയിൽ 21 ശതമാനം വർധനയുണ്ടായി.

MOST READ: ഫെബ്രുവരി മാസത്തിലും കരുത്ത് തെളിയിച്ച് ഹീറോ; നിരത്തിലെത്തിയത് 5 ലക്ഷത്തിലധികം യൂണിറ്റുകള്‍

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

വാഗൺ ആർ ടോൾ-റൈഡിംഗ് ഹാച്ച് 18,728 യൂണിറ്റ് വിറ്റഴിച്ചു. 2020 ഫെബ്രുവരിയിലെ 18,235 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മൂന്ന് ശതമാനം വർധനയായിരുന്നു.

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

ആൾട്ടോ എൻട്രി ലെവൽ ഹാച്ച്ബാക്കിന് ഈ വർഷം ഒരു പുതിയ തലമുറ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം ഇത് 16,919 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്താണ്. 12 മാസം മുമ്പ് ഇതേ കാലയളവിൽ 17,921 യൂണിറ്റുകളിൽ നിന്ന് ആറ് ശതമാനം വിൽപ്പന ഇടിവ് നേരിട്ടിരുന്നു.

MOST READ: ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയാണ് ക്രെറ്റ. 2020 ഫെബ്രുവരിയിലെ 700 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 1,675 ശതമാനം വിൽപ്പന വർധനയോടെ 12,428 യൂണിറ്റ് വിൽപ്പനയാണ് വാഹനം നേടിയത്.

Rank Model Feb'21 Feb'20 Growth (%)
1 Maruti Swift 20,264 18,696 8
2 Maruti Baleno 20,070 16,585 21
3 Maruti WagonR 18,728 18,235 3
4 Maruti Alto 16,919 17,921 -6
5 Hyundai Creta 12,428 700 1675
6 Maruti Dzire 11,901 7,296 63
7 Maruti Eeco 11,891 11,227 6
8 Maruti Vitara Brezza 11,585 6,866 69
9 Hyundai Venue 11,224 10,321 9
10 Hyundai Grand i10 10,270 10,407 -1

Source: Autopunditz

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2020 മാർച്ചോടെ മിഡ്-സൈസ് എസ്‌യുവിക്ക് ഒരു പുതിയ തലമുറ ലഭിച്ചിരുന്നു. വിപണിയിലെത്തിയ ചുരുങ്ങിയ കാലയളവിനുള്ളിൽ, രണ്ടാം തലമുറ ക്രെറ്റ, കിയ സെൽറ്റോസിനെ തോൽപ്പിച്ച് വിൽപ്പന പട്ടികയിൽ ഒന്നാമതെത്തി, അന്നുമുതൽ വാഹനം അവിടെത്തന്നെ തുടർന്നു.

MOST READ: രൂപത്തിലും ഭാവത്തിലും കൂടുതൽ മിടുക്കനായി പുത്തൻ സ്കോർപിയോ; പരീക്ഷണ വീഡിയോ കാണാം

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

2021 ഫെബ്രുവരി മാസത്തിലെ മികച്ച പത്ത് വിൽപ്പന ചാർട്ടുകളുടെ രണ്ടാം പകുതിയിൽ, ഡിസൈർ 63 ശതമാനം വർധനവ് രേഖപ്പെടുത്തി. 2020 -ൽ ഇതേ കാലയളവിൽ 7,296 യൂണിറ്റുകളിൽ നിന്ന് ഇത് 11,901 യൂണിറ്റുകൾ വിറ്റഴിച്ചു.

ഇന്ത്യൻ വിപണിയിൽ 2021 ഫെബ്രുവരി വിൽപ്പനയിൽ തിളങ്ങിയ കാറുകൾ

ഇക്കോ 11,891 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു. വിറ്റാര ബ്രെസ്സ, വെന്യു, ഗ്രാൻഡ് i10 നിയോസ് എന്നിവ യഥാക്രമം അവസാന മൂന്ന് സ്ഥാനങ്ങൾ നേടി.

Most Read Articles

Malayalam
English summary
Top Most Sold Cars In Indian Market In 2021 February. Read in Malayalam.
Story first published: Tuesday, March 2, 2021, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X