തെരഞ്ഞെടുത്ത ബിഎസ് VI മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

2021 മാര്‍ച്ച് മാസത്തില്‍ തെരഞ്ഞെടുത്ത ബിഎസ് VI കാറുകളില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. പുതിയ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിക്കുകയാണ് കാര്‍ നിര്‍മ്മാതാവ് ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജാസ്, അമേസ്, WR-V, അമേസ്, WR-V എന്നിവയുടെ പ്രത്യേക പതിപ്പുകളും ഓഫറുകളുള്ള ബിഎസ് VI അനുസരിച്ചുള്ള കാറുകളില്‍ ഉള്‍പ്പെടുന്നു.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഈ ആനുകൂല്യങ്ങള്‍ 2021 മാര്‍ച്ച് 31 വരെ ബാധകമാണ്, മാത്രമല്ല അവയുടെ ലഭ്യതയെ ആശ്രയിച്ച് മോഡലും വേരിയന്റുകളും അനുസരിച്ച് വ്യത്യാസപ്പെടാമെന്നും കമ്പനി അറിയിച്ചു.

MOST READ: കരുത്താകാൻ ഓഫ്-റോഡ് സവിശേഷതകളും; വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്റ് എസ്‌യുവി വ്യത്യസ്‌തമാകുന്നത് ഇങ്ങനെ

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും അടങ്ങുന്നതാണ് ഓഫറുകള്‍. ലോയല്‍റ്റി ബോണസ്, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് യഥാക്രമം, 6,000 രൂപ മുതല്‍ 10,000 രൂപ വരെ നിലവിലുള്ള ഹോണ്ട ഉപഭോക്താക്കള്‍ക്കുള്ള അധിക ആനുകൂല്യങ്ങളാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

2020 ഹോണ്ട WR-V മോഡലിന് പരമാവധി, 32,527 വരെ കിഴിവോടെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. അതില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 17,527 വിലയുള്ള FOC ആക്‌സസറികള്‍ ഉള്‍പ്പെടുന്നു.

MOST READ: ഒറ്റ ദിവസത്തിൽ സെഞ്ചുറിയടിച്ച് ടാറ്റ സഫാരി ഡെലിവറി

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ കാര്‍ കൈമാറ്റം ചെയ്യുമ്പോള്‍ 15,000 രൂപയുടെ കിഴിവ് ലഭിക്കും. പെട്രോള്‍, ഡീസല്‍ മോഡലുകളുടെ എല്ലാ ഗ്രേഡുകളിലും കാറിലെ ഈ ആനുകൂല്യങ്ങള്‍ ബാധകമാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

എന്നിരുന്നാലും, എക്‌സ്‌ക്ലൂസീവ് പതിപ്പുകള്‍ക്ക് മൊത്തം 25,000 രൂപയുടെ കിഴിവ് ലഭിക്കും, ഇതില്‍ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസ് 15,000 രൂപയും ഉള്‍പ്പെടുന്നു.

MOST READ: അരങ്ങേറ്റത്തിനെരുങ്ങി I-പേസ് ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ജാഗ്വര്‍

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ബിഎസ് VI അമേസ് സബ് കോംപാക്ട് സെഡാനും 26,998 രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങള്‍ ലഭ്യമാണ്. സെഡാനൊപ്പം 15,000 രൂപ അല്ലെങ്കില്‍ 11,998 രൂപ വില വരുന്ന FOC ആക്‌സസറികള്‍ ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

കാറില്‍ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യവുമുണ്ട്. മാത്രമല്ല, അമേസ് സ്പെഷ്യല്‍ പതിപ്പും ഓഫറുകളോടെ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ (SMT, SCVT പതിപ്പുകള്‍) ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ആനുകൂല്യത്തോടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

MOST READ: പുത്തന്‍ നിറങ്ങളും കണക്ടിവിറ്റി ഫീച്ചറുകളും; 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ റിവ്യൂ വിശേഷങ്ങള്‍

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഉപഭോക്താക്കള്‍ക്ക് 7,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 15,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യം തെരഞ്ഞെടുക്കാം. 2020 ഹോണ്ട ജാസാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു മോഡല്‍.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

32,248 രൂപ വരെ ആനുകൂല്യങ്ങളോടെ മാര്‍ച്ച് മാസത്തില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. ഇതില്‍ 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടിനെതിരെ 17,248 രൂപ വിലവരുന്ന FOC ആക്സസറികളും തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars In India Rolls Out Discounts And Attractive Benefits On Selected Cars In March 2021. Read in Malayalam.
Story first published: Wednesday, March 3, 2021, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X