Just In
- 20 min ago
കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ
- 35 min ago
ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍
- 38 min ago
വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്
- 1 hr ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
Don't Miss
- Sports
IPL 2021: മുംബൈ x ഡല്‍ഹി, ഇന്ന് കരുത്തരുടെ പോരാട്ടം, കാത്തിരിക്കുന്ന റെക്കോഡുകളിതാ
- News
സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കരുത്താകാൻ ഓഫ്-റോഡ് സവിശേഷതകളും; വരാനിരിക്കുന്ന ജീപ്പ് ഏഴ് സീറ്റ് എസ്‌യുവി വ്യത്യസ്‌തമാകുന്നത് ഇങ്ങനെ
ഇന്ത്യൻ വിപണിയെ കൂടുതൽ ഗൗരവത്തോടെ കാണാൻ ശ്രമിക്കുകയാണ് എസ്‌യുവി നിർമാതാക്കളായ ജീപ്പ്. അതിന്റെ തുടക്കം എന്നപോലെ അടുത്തിടെ പുതിയ കോമ്പസിനെ കമ്പനി പുറത്തിറക്കി. ഇനി പ്രാദേശികമായി ഒത്തുചേർന്ന റാങ്‌ലറും ഈ മാസം അവസാനത്തോടെ അവതരിപ്പിക്കും.

ഇവിടെയൊന്നും പദ്ധതികൾ അവസാനിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. കോമ്പസിന് മുകളിൽ സ്ഥാപിക്കുന്ന ഒരു മൂന്ന് നിര എസ്‌യുവിയുടെ അണിയറയിലാണ് അമേരിക്കൻ ബ്രാൻഡ് ഇപ്പോൾ.

മൂന്ന് വരി പ്രീമിയം മോഡലിനെ ആദ്യം ഇന്ത്യയിൽ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യാനാണ് ജീപ്പിന്റെ നീക്കം. അതിനുശേഷം മറ്റ് പ്രസക്തമായ റൈറ്റ് ഹാൻഡ് ഡ്രൈവ് ആഗോള വിപണികളിലേക്കും മോഡൽ എത്തും.
MOST READ: സിട്രൺ C21 -മായി പ്ലാറ്റ്ഫോം പങ്കിടാനൊരുങ്ങി പുതിയ ജീപ്പ് മിനി റെനെഗേഡ്

2022 അവസാനത്തോടെ മൊത്തം നാല് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനും ജീപ്പ് പദ്ധതിയിടുന്നുണ്ട്. അതിൽ രണ്ടെണ്ണം ഇതിനകം തന്നെ വെളിപ്പെടുത്തിയിരുന്നു. ഗ്രാൻഡ് ചെറോക്കിയും കോമ്പസ് അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി എസ്‌യുവിയും നമ്മുടെ രാജ്യത്തിനായുള്ള മൂന്നാമത്തെയും നാലാമത്തെയും ഓഫറുകളായിരിക്കും.

പ്രീമിയം നിര കിടുക്കാനെത്തുന്ന പുതിയ ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലെത്തും. ഈ എസ്‌യുവി കോമ്പസിനും ഗ്രാൻഡ് ചെറോക്കിക്കും ഇടയിലായിരിക്കും സ്ഥാനം കണ്ടെത്തുക.
MOST READ: ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

ഒപ്പം രൂപകൽപ്പനയും സ്റ്റൈലിംഗ് സൂചനകളും രണ്ട് മോഡലുകളിൽ നിന്നും കടമെടുക്കുകയും ചെയ്യും. അടിസ്ഥാനപരമായി കോമ്പസിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിക്കുമെങ്കിലും മൂന്നാം-വരി സീറ്റുകൾ ഉൾക്കൊള്ളാൻ വലിയ അളവുകലേക്ക് ഇത് പരിവർത്തനം ചെയ്തേക്കും.

സിഗ്‌നേച്ചർ സെവൻ ബോക്സ് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്ക്വയർ വീൽ ആർച്ചുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പുനർരൂപകൽപ്പന ചെയ്ത പിൻഭാഗം എന്നിവ വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും.
MOST READ: രൂപത്തിലും ഭാവത്തിലും കൂടുതൽ മിടുക്കനായി പുത്തൻ സ്കോർപിയോ; പരീക്ഷണ വീഡിയോ കാണാം

അകത്ത് ക്യാബിൻ ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിൽ യുകണക്ട് 5 ഇന്റർഫേസുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 360- ഡിഗ്രി ക്യാമറ എന്നീ സവിശേഷതകളും ഉണ്ടാകും.

കോമ്പസിൽ നിന്ന് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ കടമെടുക്കുമെങ്കിലും ഉയർന്ന പെർഫോമൻസായിരിക്കും എസ്‌യുവി വാഗ്‌ദാനം ചെയ്യുക. ഇനിയാണ് വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഹൈലൈറ്റ് ആകാൻ പോകുന്നത്.

എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകൾ വർധിപ്പിക്കുന്നതിനായി ബ്രാൻഡിന്റെ ഇതിഹാസ 4x4 സിസ്റ്റവും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിരിക്കും ഏവരെയും അതിശയിപ്പിക്കാൻ പോകുന്ന ഘടകം.

ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ അമേരിക്കൻ വാഹന നിർമാതാക്കളിൽ നിന്നുള്ള മൂന്ന് വരി എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾട്യൂറാസ് G4, എംജി ഗ്ലോസ്റ്റർ എന്നിവയുമായി മാറ്റുരയ്ക്കും.