പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് വാഹനമായ iX എസ്‌യുവിയെ വിപണിയിൽ എത്തിച്ച് മണിക്കൂറുകൾക്കകം ലഭിച്ചത് ഗംഭീര പ്രതികരണം. വാഹനത്തിന്റെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിച്ചതായാണ് ജർമൻ ആഢംബര കാർ നിർമാതാക്കളുടെ പ്രഖ്യാപനം.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ആദ്യ ഘട്ട ബുക്കിംഗിൽ ഇലക്ട്രിക് എസ്‌യുവിക്ക് രാജ്യത്തെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തുടനീളമുള്ള ബിഎംഡബ്ല്യു ഡീലർമാരിൽ രജിസ്റ്റർ ചെയ്തതിനൊപ്പം ഓൺലൈനായും കമ്പനി ബുക്കിംഗ് നടത്തിയിരുന്നു.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

കാറിന്റെ ഡെലിവറി 2022 ഏപ്രിൽ മുതൽ ആരംഭിക്കുമെന്നും iX എസ്‌യുവിയുടെ രണ്ടാം ഘട്ട ബുക്കിംഗ് 2022 ആദ്യ പാദത്തിൽ ആരംഭിക്കുമെന്നും ബിഎംഡബ്ല്യു അറിയിച്ചു. 1.16 കോടി രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് വാഹനത്തെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

പൂർണമായി നിർമിച്ച് ഇറക്കുമതി ചെയ്‌ത് സിബിയു റൂട്ടിലൂടെ വരുന്ന iX എസ്‌യുവി ഇന്ത്യയ്ക്കായി ബിഎംഡബ്ല്യു അവതരിപ്പിക്കുന്ന മൂന്ന് ഇലക്ട്രിക് ഉൽപ്പന്നങ്ങളിൽ ആദ്യത്തേതാണ്. മെർസിഡീസ് EQC, ജാഗ്വർ ഐ-പേസ്, ഔഡി ഇ-ട്രോൺ എന്നിവയ്‌ക്കെതിരെയാണ് വാഹനം വിപണിയില്‍ മത്സരിക്കുക.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ഇലക്ട്രിക് ഓൾ വീൽ ഡ്രൈവ് (AWD) ഫംഗ്‌ഷൻ വാഗ്ദാനം ചെയ്യുന്നതിനായി രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, ഓരോ ആക്‌സിലിലും ഒന്ന് ഉപയോഗിക്കുന്ന ബ്രാൻഡിന്റെ അഞ്ചാം തലമുറ ഓൾ-ഇലക്‌ട്രിക് എഞ്ചിനോടു കൂടിയാണ് പുതിയ ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുന്നത്. നിലവിൽ ഒരൊറ്റ വേരിയന്റിലാണ് ഇവി ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ബി‌എം‌ഡബ്ല്യു iX xDrive40 പതിപ്പിനെ സംബന്ധിച്ചിടത്തോളം മോഡലിന് 76.6 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ഇത് 240 kW അല്ലെങ്കിൽ 322 bhp കരുത്തിന്റെ സംയുക്ത ഉത്‌പാദനവും 630 Nm torque വികസിപ്പിക്കാൻ ഇലക്ട്രിക് മോട്ടോറുകളെ ശക്തിപ്പെടുത്തുന്ന ഒന്നാണ്.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ഒറ്റ ചാർജിൽ 425 കിലോമീറ്റർ (WLTP സൈക്കിൾ) റേഞ്ച് എസ്‌യുവി വാഗ്ദാനം ചെയ്യുമെന്നാണ് ജർമൻ കമ്പനി അവകാശപ്പെടുന്നത്. ആഗോളതലത്തിൽ ബിഎംഡബ്ല്യു ഒരു ടോപ്പ് എൻഡ് iX xDrive50 വേരിയന്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 375 kW അല്ലെങ്കിൽ 503 bhp പവറാണ് വികസിപ്പിക്കുന്നത്. എന്നിരുന്നാലും നിലവിൽ ബ്രാൻഡിന് ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയൊന്നുമില്ല.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

2.3 kW സ്റ്റാൻഡേർഡ് ചാർജിംഗ് കേബിൾ, 2.3 kW മുതൽ 11 kW വരെയുള്ള ഫ്ലെക്സിബിൾ ഫാസ്റ്റ് ചാർജർ, 7.4 kW 1-ഫേസ് വാൾബോക്‌സ് ചാർജർ, 11 kW 3-ഫേസ് വാൾബോക്‌സ് ചാർജർ എന്നിവയ്‌ക്കൊപ്പം ബിഎംഡബ്ല്യു ഇന്ത്യ iX ഇലക്‌ട്രിക് എസ്‌യുവിക്കൊപ്പം നാല് ചാർജിംഗ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

2.3 kW ചാർജറുകൾ 36 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ശേഷിയിൽ നിന്ന് ബാറ്ററി ചാർജ് ചെയ്യും. 7.4 kW ചാർജർ ഉപയോഗിച്ച് 10.75 മണിക്കൂറിലും 11 kW ചാർജറിനൊപ്പം 7.25 മണിക്കൂറിലും പൂർണ ശേഷിയിൽ എത്തിക്കാം. iX 150 kW വരെ വേഗതയുള്ള ചാർജിംഗിനെയും പിന്തുണയ്ക്കുന്നുണ്ട്.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

50 kW കപ്പാസിറ്റിയിൽ 73 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് കൈവരിക്കുമെന്നാണ് ജർമൻ ആഢംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതേസമയം പരമാവധി പ്രകടന നിലവാരത്തിൽ നിങ്ങൾക്ക് 31 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ലഭിക്കും.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ഡിസൈൻ വശങ്ങളിലേക്ക് നോക്കായിൽ ബിഎംഡബ്ല്യു പുതിയ iX ഇലക്ട്രിക് എസ്‌യുവിക്ക് കൂടുതൽ ഫ്യൂച്ചറിസ്റ്റിക് നിലപാട് നൽകിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിനാൽ ജ്വലന എഞ്ചിൻ മോഡലുകളിൽ നിന്ന് കാറിനെ എളുപ്പത്തിൽ വേർതിരിച്ചറിയാനും സഹായിക്കും.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ലിയ കിഡ്‌നി ആകൃതിയിലുള്ള ഫ്രണ്ട് ഗ്രിൽ, ക്വാർട്ടർ ലൈറ്റ് ബാൻഡുള്ള മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, സമാനമായ ടെയിൽ ലാമ്പുകൾ, ക്ലാംഷെൽ ബോണറ്റ് എന്നിവയാണ് iX ഇവിയുടെ മറ്റ് പ്രധാന ഡിസൈൻ വിശദാംശങ്ങൾ. ഇതിന് ഫ്രെയിമില്ലാത്ത ഡോറുകൾ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. 255/50 പ്രൊഫൈൽ ടയറുകൾ ഘടിപ്പിച്ച 21 ഇഞ്ച് എയറോഡൈനാമിക് ഒപ്റ്റിമൈസ് ചെയ്ത വീലുകളിലാണ് iX നിരത്തിലോടുന്നത്.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ഇന്റീരിയർ ക്രമീകരണം ബിഎംഡബ്ല്യു X7 എസ്‌യുവിയിൽ കാണുന്നതിന് സമാനമാണ്. ഇതിന് ഷഡ്ഭുജാകൃതിയിലുള്ള സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്ന ഒരു വളഞ്ഞ ഘടനയാണ് ഇലക്‌ട്രിക് വാഹനം സ്വീകരിച്ചിരിക്കുന്നത്. മൈക്രോ ഫൈബർ തുണികൊണ്ടാണ് സീറ്റിംഗ് നിർമിച്ചിരിക്കുന്നത്.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേ, ബിഎംഡബ്ല്യു കണക്റ്റഡ് ഡ്രൈവ്, ബിഎംഡബ്ല്യു വെർച്വൽ അസിസ്റ്റന്റ്, ബിഎംഡബ്ല്യു നാച്ചുറൽ ഇന്ററാക്ഷൻ, വയർലെസ് ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേ, പാർക്കിംഗ് അസിസ്റ്റന്റ് പ്ലസ്, 18 സ്പീക്കറുകളുള്ള ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, റിവേഴ്‌സിംഗ് അസിസ്റ്റന്റ് തുടങ്ങിയവയാണ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകൾ.

പൂർണമായും വിറ്റുതീർന്നു, ഗംഭീര പ്രതികരണവുമായി ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി

മിനറൽ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയർ, സോഫിസ്റ്റോ ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് പുതിയ ബിഎംഡബ്ല്യു iX ഇലക്‌ട്രിക് എസ്‌യുവി വിപണിയിൽ എത്തിയിരിക്കുന്നത്. ബാറ്ററികൾക്ക് എട്ട് വർഷത്തേക്ക് അല്ലെങ്കിൽ 160,000 കിലോമീറ്റർ വരെ വാറണ്ടി ലഭിക്കുമെന്നതും സ്വീകാര്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw sold out the newly launched ix electric suv in india details
Story first published: Tuesday, December 14, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X