ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

ഇലക്ട്രിക് വാഹനങ്ങള്‍ ആവശ്യക്കാര്‍ കൂടി തുടങ്ങിയതോടെ ഇന്ത്യയില്‍ പുതുതന്ത്രങ്ങൾ ആവിഷ്ക്കരിച്ച് മുന്നേറുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. രാജ്യത്ത് പുതിയ മൂന്ന് ഇവി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി ഉന്നംവെച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

അതിൽ iX ഓൾ ഇലക്‌ട്രിക് എസ്‌യുവിയായിരിക്കും ഇന്ത്യയിൽ ആദ്യം വിൽപ്പനയ്ക്ക് എത്തുന്ന മോഡൽ. 2021 ഡിസംബർ 13-ന് വാഹനത്തെ അവതരിപ്പിക്കുമെന്നും ജർമൻ ബ്രാൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന iX ഭാവിയിലെ ബി‌എം‌ഡബ്ല്യു മോഡലുകളെ സൃഷ്ടിക്കുന്ന പുതിയ മോഡുലാർ, സ്‌കേലബിൾ ടൂൾകിറ്റിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലാണെന്ന കാര്യം ഏറെ ശ്രദ്ധനേടും.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

ഡിസംബർ 13-ന് രാജ്യത്ത് അവതരിപ്പിക്കുമെങ്കിലും 2022-ന്റെ ആദ്യ പകുതിയിലായിരിക്കും ഇലക്‌ട്രിക് എസ്‌യുവി വിൽപ്പനയ്ക്ക് സജ്ജമാവുക. ബിഎംഡബ്ല്യു iX ഇവിയുടെ വരവ് ഒടുവിൽ ഇന്ത്യയിൽ പൂർണമായും ഇലക്ട്രിക് എസ്‌യുവികൾ വിൽക്കുന്ന മെർസിഡീസ് ബെൻസ്, ഔഡി, ജാഗ്വർ തുടങ്ങിയ ആഢംബര കാർ നിർമാതാക്കളുടെ കൂട്ടത്തിൽ ചേരാൻ ബവേറിയൻ ബ്രാൻഡിനെ അനുവദിക്കും.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

തീർച്ചയായും ബി‌എം‌ഡബ്ല്യു iX പൂർണമായും നിർമിച്ച യൂണിറ്റായാകും (CBU) ഇന്ത്യയിൽ എത്തുക. ആഭ്യന്തര തലത്തിൽ മെർസിഡീസ് ബെൻസ് EQC, ഔഡി ഇ-ട്രോൺ, ജാഗ്വർ i-പേസ് എന്നീ വമ്പൻമാരുമായാകും ഇലക്‌ട്രിക് എസ്‌യുവി മാറ്റുരയ്ക്കുക. 2021 ബിഎംഡബ്ല്യു iX ബ്രാൻഡിന്റെ പുതിയ ആർക്കിടെക്ച്ചറിലാണ് നിർമിച്ചിരിക്കുന്നതെന്ന് തുടക്കത്തിലെ പറഞ്ഞല്ലോ.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

അത് അലുമിനിയം സ്പേസ് ഫ്രെയിമും നൂതനമായ കാർബൺ കേജും ഉപയോഗിച്ച് ഭാരം കുറയ്ക്കുമ്പോൾ ഉയർന്ന ടോർഷണൽ കാഠിന്യവും ഇലക്‌ട്രിക് മോഡലിനുണ്ടാവും. കാഴ്ച്ചയിൽ, പുതിയ ബിഎംഡബ്ല്യു മോഡലുകളുടെ സിഗ്നേച്ചർ ഡിസൈൻ ഭാഷ്യവുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. എന്നാൽ ഇവിയുടെ വ്യക്തിത്വം നൽകുന്ന ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിംഗ് ഘടകങ്ങൾ വാഹനത്തെ വേറിട്ടു നിർത്തും.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

റഡാറുകൾ, ക്യാമറകൾ, സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള ഇന്റലിജന്റ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ ഉൾക്കൊള്ളുന്ന സിഗ്നേച്ചർ കിഡ്നി ഗ്രിൽ ഡിസൈനും ഈ കാറിലുണ്ട്. ഇനി ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തിലേക്ക് നോക്കിയാൽ സോഫ്റ്റ്-ടച്ച് മെറ്റീരിയലിൽ പൊതിഞ്ഞ, മിനിമലിസ്റ്റ് ഡിസൈനോടുകൂടിയ ഒരു ഫ്യൂച്ചറിസ്റ്റിക് ലുക്ക് ക്യാബിനാണ് ബവേറിയൻ ബ്രാൻഡ് ഒരുക്കി എടുത്തിരിക്കുന്നത്.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

ഗിയർ തെരഞ്ഞെടുക്കലിനായി കമ്പനി ഒരു റോക്കർ സ്വിച്ച് ഉപയോഗിച്ചിട്ടുണ്ട്. അതേസമയം ബിഎംഡബ്ല്യുവിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും കാറിലുണ്ടെന്നതും ശ്രദ്ധേയമാണ്. പുതിയ ഷഡ്ഭുജാകൃതിയിലുള്ള സ്റ്റിയറിംഗ് വീൽ അവതരിപ്പിക്കുന്ന ജർമൻ ബ്രാൻഡിന്റെ ആദ്യത്തെ വാഹനം കൂടിയാണ് iX ഇലക്‌ട്രിക് എസ്‌യുവി.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

ഇത് ആക്സസ് എളുപ്പം മെച്ചപ്പെടുത്തുകയും ഡ്രൈവർക്ക് ഇൻഫർമേഷൻ ഡിസ്പ്ലേയുടെ മികച്ച കാഴ്ച്ച നൽകുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. സീറ്റ് അഡ്ജസ്റ്റ്മെന്റ് ബട്ടണുകൾ ഇപ്പോൾ iX എസ്‌യുവിയിലെ ഡോർ പാനലുകളിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്റെ പ്രധാന കമാൻഡ് സെന്ററായി പ്രവർത്തിക്കുന്ന ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി സ്പ്ലിറ്റ് സ്‌ക്രീനുകളുള്ള വലിയ ഡിസ്‌പ്ലേ ഏരിയയും എസ്‌യുവിയിൽ ഉണ്ട്.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

375 kW അല്ലെങ്കിൽ 503 bhp സംയോജിത ഉത്പാദനം വികസിപ്പിക്കുന്നതിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്ന ബ്രാൻഡിന്റെ അഞ്ചാം തലമുറ ഓൾ ഇലക്‌ട്രിക് പവർട്രെയിനും പുതിയ BMW iX എസ്‌യുവിയുടെ സവിശേഷതയാണ്. പുതിയ പവർട്രെയിൻ ഇലക്ട്രിക് എസ്‌യുവിയെ 4.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്തിക്കാൻ സഹായിക്കുന്നു.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

ചാർജ് സമയത്തിന്റെ കാര്യത്തിൽ ഇത് ഒരുപോലെ വേഗമേറിയതാണ് കൂടാതെ 200 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ പൂർണമായി റീചാർജ് ചെയ്യാം. പെട്ടെന്നുള്ള ഒരു മിനിറ്റ് ചാർജ്ജ് കാറിനെ 120 കിലോമീറ്റർ ഓടിക്കാൻ സഹായിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. യൂറോപ്പിന്റെ WLTP ടെസ്റ്റ് സൈക്കിൾ പ്രകാരം 300 മൈൽ അല്ലെങ്കിൽ 483 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

അടുത്ത ആറ് മാസത്തിനുള്ളില്‍ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഈ നീക്കം രാജ്യത്തെ പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ iX എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം ബിഎംഡബ്ല്യു ഒരു മിനി ഇലക്ട്രിക് ഹാച്ച്ബാക്കിനെയാകും രാജ്യത്ത് എത്തിക്കുക.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

ജനുവരി അവസാനത്തോടെ ഈ ബിഎംഡബ്ല്യു മിനി ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. അതിനുശേഷം i4 ഇലക്‌ട്രിക് സെഡാനും മോഡൽ നിരയിലേക്ക് ചേരും.

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിരയിലേക്ക് ബി‌എം‌ഡബ്ല്യു iX; അവതരണം ഡിസംബർ 13-ന്

ഇവി മോഡലുകളെ കൂടുതൽ സഹായിക്കാനായി ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും 50 കിലോവാട്ട് ഡിസി ചാര്‍ജറുകള്‍ ഫാസ്റ്റ് ചാര്‍ജിംഗിനായി സജ്ജീകരിക്കാനും ബ്രാൻഡ് മുന്നോട്ടു നീങ്ങുകയാണ്. രാജ്യത്തെ പ്രീമിയം ഇവി സെഗ്മെന്റിനെ നയിക്കാന്‍ ബിഎംഡബ്ല്യു വ്യക്തമായി പദ്ധതിയിടുന്നുവെന്നാണ് ഇതെല്ലാം അർഥമാക്കുന്നത്.

Most Read Articles

Malayalam
English summary
Bmw will launch the all electric ix suv in india on 13 december 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X