BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

ചൈനീസ് മൾട്ടിനാഷണൽ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ BYD ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രേവശനം ചെയ്യാൻ ഒരുങ്ങുകയാണ്. ബിൽഡ് യുവർ ഡ്രീംസ് എന്നാണ് BYD കൊണ്ട് അർഥമാക്കുന്നത്.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

ഇലക്ട്രിക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾ, പെട്രോൾ എഞ്ചിൻ വാഹനങ്ങൾ എന്നിവയാണ് നിലവിലെ മോഡൽ ശ്രേണിയിൽ BYD ആഗോള കമ്പനി അണിനിരത്തുന്നത്. ഇന്ത്യയിലേക്ക് കാറുകളെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി BYD യുടെ ഓൾ-ഇലക്ട്രിക് T3 കാർഗോ വാൻ 2019 മുതൽ ഇന്ത്യയിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

ഇപ്പോൾ അതേ വാഹനത്തെ അടിസ്ഥാനമാക്കിയുള്ള BYD e6 ഇലക്ട്രിക് കാർഗോ വാൻ കൂടി നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. ചൈനീസ് ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മറ്റു കാരണങ്ങളാലുമാണ് കമ്പനിയുടെ അരങ്ങേറ്റം വൈകുന്നത്.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് BYD തങ്ങളുടെ തന്ത്രം പുനർനിർമിക്കുകയാണ്. ഇപ്പോൾ നിരത്തിലിറങ്ങിയ ഇലക്ട്രിക് വാനിന് രണ്ടാം നിര സീറ്റിംഗും മൂന്നാം നിര ഗ്ലാസ് വിൻഡോകളും ഇല്ലാത്തതിനാൽ വാണിജ്യ മേഖലയെ ലക്ഷ്യമാക്കിയുള്ളതാകും.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

BYD T3 വാനിന് ഒരൊറ്റ ചാർജിൽ പരമാവധി 300 കിലോമീറ്റർ ശ്രേണിയാണ് വാഗ്‌ദാനം ചെയ്യാനാവുക. കൂടാതെ അനുയോജ്യമായ ഡിസി ചാർജർ ഉപയോഗിച്ച് 90 മിനിറ്റിനുള്ളിൽ ബാറ്ററികൾ പൂർണ ശേഷിയിലും ചാർജ് ചെയ്യാൻ കഴിയും.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

ഇത് സാധാരണ എസി ചാർജറുകളെയും പിന്തുണയ്ക്കുന്നു. ഈ എം‌പിവിയെ ശക്തിപ്പെടുത്തുന്ന ഇലക്ട്രിക് മോട്ടോറിന്റെ വിശദാംശങ്ങൾ BYD വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷണത്തിനിറക്കിയ കാർ ചൈനയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണെന്നും പിന്നിലെ യാത്രക്കാർക്ക് സീറ്റില്ലെന്നും പറയപ്പെടുന്നു.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞാൽ ചെലവ് കുറയ്ക്കുന്നതിന് BYD പവർട്രെയിനും മറ്റ് ചില ഭാഗങ്ങളും e6 മോഡലിൽ നിന്ന് കടമെടുക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റ് വാണിജ്യ വാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ,തീർച്ചയായും ഇതിന് കൂടുതൽ അളവുകളുണ്ട്.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

റാപ്റൗണ്ട് ഹെഡ്‌ലാമ്പുകളും പ്രീമിയം രൂപത്തിലുള്ള ഗ്രില്ലും ഉള്ള മുൻവശം വളരെ ആകർഷകമാണ്. ഇന്ത്യയിൽ എത്തുന്ന ആദ്യഘട്ടത്തിൽ ചൈനീസ് ബ്രാൻഡ് സിബിയു മോഡലുകളുമായി ഇന്ത്യയിൽ എത്താൻ സാധ്യതയുണ്ട്.

BYD ഇലക്‌ട്രിക് കാർഗോ വാൻ വിപണിയിലേക്ക്, പരീക്ഷണയോട്ടവുമായി ചൈനീസ് കമ്പനി

ഹോമോലോഗേഷൻ ഒഴിവാക്കാൻ വിൽപ്പന വെറും 2500 യൂണിറ്റായി പരിമിതപ്പെടുത്താനും സാധ്യതകൾ കാണുന്നുണ്ട്. പിന്നീടായിരിക്കും BYD തങ്ങളുടെ വാഹനങ്ങളുടെ പ്രാദേശിക ഉത്പാദനം ആരംഭിക്കുക.

Source: Team BHP

Most Read Articles

Malayalam
English summary
BYD Started To Test The New Electric Cargo Van In India. Read in Malayalam
Story first published: Saturday, June 19, 2021, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X