ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

ഫ്രഞ്ച് വാഹന നിർമാതാക്കളായ Citroen ഇന്ത്യയിൽ എത്തിയത് ഈ വർഷമാണെങ്കിലും രാജ്യത്തിനായി ഗംഭീര പദ്ധതികളാണ് കമ്പനി തയാറാക്കുന്നത്. നിലവിൽ C5 Aircross എന്ന ഒരൊറ്റ പ്രീമിയം എസ്‌യുവി മാത്രമാണ് Citroen നിരയിലുള്ളതെങ്കിലും ജനപ്രിയമായ സബ്-4 മീറ്റർ ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

സബ്-കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഒരു ചെറിയ മോഡൽ കൊണ്ടുവരാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയ ഫ്രഞ്ച് ബ്രാൻഡ് C3 എന്നായിരിക്കും അതിനെ വിളിക്കുക. ആഗോളതലത്തിൽ പ്രശസ്‌തമായ ഈ ക്രോസ്ഓവർ ശൈലിയുള്ള തട്ടുപൊളിപ്പൻ കാർ കനത്ത പ്രാദേശികവത്ക്കരണത്തോടെയാകും ഇന്ത്യയിൽ എത്തുക.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

അതായത് കൂടുതൽ താങ്ങാനാവുന്ന വിലയിൽ കാറുകളെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് Citroen മുന്നോട്ടുവെക്കുന്നത്. മാത്രമല്ല ഒരു ഫ്ലെക്സ്-ഫ്യുവൽ എഞ്ചിൻ ഉള്ള ഇന്ത്യൻ കാർ വിപണിയിലെത്തുന്ന ആദ്യ എസ്‌യുവിയാകും C3 എന്നകാര്യവും ശ്രദ്ധേയമാകും. CC21 എന്ന രഹസ്യനാമമുള്ള വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

എന്നിരുന്നാലും എഥനോളിന്റെ ഇന്ധനക്ഷമത കുറവാണെന്നതിനാൽ കാറുകളുടെ മൈലേജ് കുറഞ്ഞേക്കാം എന്ന പ്രശ്നം Citroen എങ്ങനെ മറികടക്കും എന്ന കാര്യം കാത്തിരുന്നു കാണേണ്ടിവരും. നിലവിൽ അമേരിക്ക, ചൈന, ബ്രസീല്‍ രാജ്യങ്ങളില്‍ ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

ബ്രസീലില്‍ ഇത് 70 ശതമാനത്തോളം വരുമെന്നകാര്യവും ശ്രദ്ധേയമാണ്. അടുത്ത വർഷം ഏപ്രിൽ മാസത്തോടു കൂടി Citroen C3 ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സെപ്റ്റംബർ 16 ന് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയെ ഔദ്യോഗികമായി ബ്രസീലിയൻ വിപണിയിൽ പരിചയപ്പെടുത്തിയേക്കും.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

C3 എസ്‌യുവിയുടെ ഉത്പാദനം ഒരേസമയം ചെന്നൈയ്‌ക്കടുത്തുള്ള തിരുവള്ളൂരിലെ Citroen ഇന്ത്യ പ്ലാന്റിലും ബ്രസീലിലെ പോർട്ടോ റിയൽ പ്ലാന്റിലും നടക്കും. റിപ്പോർട്ടുകൾ അനുസരിച്ച് 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനൊപ്പം എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനവുമായി പൊരുത്തപ്പെടുന്ന ഫ്ലെക്സ് ഫ്യുവൽ എഞ്ചിനാണ് Citroen C3 എസ്‌യുവിയിൽ ഘടിപ്പിക്കാൻ പോകുന്നത്.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ടർബോചാർജിനൊപ്പം ഫ്ലെക്സ് ഫ്യുവൽ എഞ്ചിന് 1.2 ലിറ്റർ ശേഷിയുണ്ടാകാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ ശരിയാകുമെങ്കിൽ Citroen C3 ആയിരിക്കും രാജ്യത്തെ ഫ്ലെക്സ് ഫ്യുവൽ എഞ്ചിൻ വാഹനം.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

ഇതര ഇന്ധനം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. എഥനോൾ കലർന്ന പെട്രോൾ പോലുള്ള ഇന്ധനവുമായി പൊരുത്തപ്പെടുന്ന ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകളുള്ള വാഹനങ്ങൾ നിർമിക്കുന്നത് ഇന്ത്യയിലെ കാർ നിർമാതാക്കൾ നിർബന്ധമാക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ പറഞ്ഞിരുന്നു.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

വാഹന കമ്പനികൾക്ക് ഫ്ലെക്സ് ഫ്യുവൽ എഞ്ചിൻ വാഹനങ്ങൾ ഉണ്ടായിരിക്കണമെന്ന കാര്യം നിർബന്ധമാക്കാനും ഗതാഗത മന്ത്രാലയം തീരുമാനമെടുക്കുമെന്നും ഗഡ്കരി പറഞ്ഞിരുന്നു. ബ്രസീൽ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഇത്തരം എഞ്ചിനുകൾ ഇതിനകം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

ബ്രാൻഡിന്റെ പുതിയ കോമൺ മോഡുലാർ പ്ലാറ്റ്ഫോമിൽ (CMP) നിർമിക്കുന്ന Citroen ന്റെ ആദ്യ കാറാണ് C3 എസ്‌യുവി. കാറിന്റെ ഉത്പാദന ചെലവ് കഴിയുന്നത്ര കുറയ്ക്കുന്നതിനുള്ള കൃത്യമായ പദ്ധതിയും ഫ്രഞ്ച് ബ്രാൻഡ് ആസൂത്രണം ചെയ്തിട്ടുണ്ട്. Citroen ബ്രാൻഡിന്റെ സി-ക്യൂബ് പ്രോഗ്രാമിന് കീഴിൽ എത്തുന്ന ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ മോഡലുമാകുമിത്.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

കാറിന്റെ ഡിസൈനിലേക്ക് നോക്കിയാൽ ഡ്യുവൽ-ലെയർ ഷാർപ്പ് രൂപകൽപ്പനയിൽ പൂർത്തിയാക്കിയ ഹെഡ്‌ലാമ്പുകൾ, പരമ്പരാഗത വൈഡ് ഗ്രില്ല് എന്നിവയാണ് C3 എസ്‌യുവിയ്ക്ക് മോടിയേകുക. ഇതോടൊപ്പം ഫോഗ് ലാമ്പുകൾ, റിയർ വ്യൂ മിററുകൾ, ഫ്ലാറ്റ് റൂഫ് എന്നിവയിൽ ഓറഞ്ച് ആക്‌സന്റുകളും ബ്ലാക്ക്ഔട്ട് റൂഫ് റെയിലുകളും പില്ലറുകളും കോംപാക്‌ട് എസ്‌യുവിക്ക് ഒരു സ്പോർട്ടി അപ്പീലും നൽകും.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

വശക്കാഴ്ച്ചയിൽ ഡ്യുവൽ ടോൺ, ഡയമണ്ട് കട്ട് അലോയി വീലുകൾ, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവയുള്ള സ്ക്വയറിഷ് വീൽ ആർച്ചുകളും മോഡലിൽ മികവുറ്റതാകും. ഇനി പിൻവശത്തേക്ക് നോക്കിയാൽ ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ‌ലാമ്പുകൾ, ബ്ലാക്ക് ക്ലാഡിംഗുള്ള ഡ്യുവൽ-ടോൺ ബമ്പർ, വലിയ സിഗ്‌നേച്ചർ ബാഡ്‌ജുള്ള കൂടുതൽ നേരായ ടെയിൽ‌ഗേറ്റ് എന്നിവയെല്ലാമായിരിക്കും വരാനിരിക്കുന്ന Citroen C3 എസ്‌യുവിക്കുണ്ടാവുക.

ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുള്ള ഇന്ത്യയിലെ ആദ്യത്തെ എസ്‌യുവിയാകാൻ Citroen C3

Renault Kaiger, Nissan Magnite, Maruti Suzuki Vitara Brezza തുടങ്ങിയ മോഡലുകളുടെ വിപണിയാണ് Citroen C3 പ്രധാനമായും ലക്ഷ്യംവെക്കുന്നത്. വരാനിരിക്കുന്ന ഈ കോംപാക്ട് എസ്‌യുവിയുടെ വില 6.50 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen c3 likely to be the first car with a flex fuel engine india launch soon details
Story first published: Saturday, August 28, 2021, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X