താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

ഈ വർഷം ഏപ്രിലിൽ C5 എയർക്രോസ് പ്രീമിയം എസ്‌യുവിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യയിൽ ചുവടുവെക്കുന്നത്. എന്നാൽ വന്ന സമയം മോശമായെങ്കിലും മോഡലിനായി 1000 ലധികം ബുക്കിംഗുകൾ സ്വന്തമാക്കാൻ കഴിഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

1000-ത്തിലധികം ബുക്കിംഗുകൾ നേടിയപ്പോൾ 325 യൂണിറ്റ് ഡെലിവറി മാത്രമാണ് കമ്പനി ഇതുവരെ പൂർത്തീകരിച്ചിരിക്കുന്നത്. മുൻനിര മോഡലായതിനാൽ തന്നെ 29.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് സിട്രൺ എസ്‌യുവിയെ വിപണിയിൽ പരിചയപ്പെടുത്തിയത്.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സിട്രൺ C5 എയർക്രോസിനെ വിൽക്കുന്നത്. ജീപ്പ് കോമ്പസിന്റെ എതിരാളിയായ ഈ മോഡൽൽ വലുതും പ്രീമിയവും എന്നാൽ വ്യത്യസ്തവുമാണ്. ആദ്യ കാഴ്ച്ചയിൽ തന്നെ യൂറോപ്യൻ മോഡലാണെന്ന് തോന്നിക്കുന്ന രൂപഭംഗിയാണ് വാഹനത്തിന്റെ വലിയ പ്രത്യേകതയും.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

മാറ്റ് ബ്ലാക്ക് ഫിനിഷുള്ള സിട്രൺ ഗ്രിൽ, ക്രോമിൽ പൂർത്തിയായ ബ്രാൻഡ് ചിഹ്നങ്ങൾ എന്നിവയുമായാണ് മോഡൽ വരുന്നത്. സിട്രന്റെ വ്യത്യസ്ത കളർ പാക്കുകൾക്കൊപ്പം സൈഡ് ബോഡി, വീൽ ആർച്ച് ക്ലാഡിംഗും എസ്‌യുവിക്ക് ലഭിക്കുന്നു.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

റിയർ ബമ്പറും റാപ്റൗണ്ട് ടെയിൽ ‌ലൈറ്റുകളും സിഗ്‌നേച്ചർ എൽ‌ഇഡി ചികിത്സ നേടുന്നതും പ്രീമിയം ഭാവത്തിന് അടിവരയിടുന്നുണ്ട്. അകത്തളവും ഗംഭീരമാണ്. ഡ്യുവൽ എസി വെന്റുകൾ ഉപയോഗിച്ച് ഡാഷ്‌ബോർഡിലുടനീളം പ്രവർത്തിക്കുന്ന സ്‌പ്ലിറ്റ് തീമാണ് സിട്രൺ C5 എയർക്രോസ് മുന്നോട്ടുകൊണ്ടുപോകുന്നത്.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

ക്യാബിന് ഒരു മെട്രോപൊളിറ്റൻ ഗ്രേ ഇന്റീരിയർ കളർ ഓപ്ഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ഗ്രേ ഗ്രെയിൻ ലെതർ, ഗ്രാഫൈറ്റ് ക്ലോത്ത് അഡ്വാൻസ്ഡ് കംഫർട്ട് സീറ്റ് അപ്ഹോൾസ്റ്ററി ഓപ്ഷനുകളും ഉപഭക്ഷോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

എസ്‌യുവിയുടെ സ്റ്റാൻഡേർഡ് സവിശേഷതകളിൽ 12.3 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, അലോയ് ഫുട്ട് പെഡലുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മിറർ സ്‌ക്രീനിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സിട്രൺ C5 എയർക്രോസ് എസ്‌യുവിയുടെ ഹൃദയം. ഇത് 175 bhp കരുത്തിൽ പരമാവധി 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതായത് മാനുവൽ ഓപ്ഷൻ വാഹനത്തിലില്ലെന്ന് ചുരുക്കം.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

സ്നോ, ഗ്രിപ്പ് കൺട്രോൾ ഉള്ള ഓൾ-ടെറൈൻ ഓപ്ഷനുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുമായാണ് എസ്‌യുവി വരുന്നത്. C5 എയർക്രോസ് 18.6 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

താളം കണ്ടെത്തി സിട്രൺ; 1,000 ബുക്കിംഗുകൾ നേടി C5 എയർക്രോസ് എസ്‌യുവി

പ്രീമിയം എസ്‌യുവി മൊത്തം ഏഴ് കളർ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. അതിൽ മൂന്ന് സിംഗിൾ ടോൺ, നാല് ഡ്യുവൽ ടോൺ എന്നിങ്ങനെ തെരഞ്ഞെടുക്കാനും സാധിക്കും. സസ്പെൻഷൻ സജ്ജീകരണത്തിനായി C5 എയർക്രോസ് സിട്രണിന്റെ പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻ സജ്ജീകരിച്ച ഷോക്ക് അബ്സോർബറുകളാണ് ഉപയോഗിക്കുന്നത്.

Most Read Articles

Malayalam
English summary
Citroen C5 AirCross SUV Crosses 1000 Bookings In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X