C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ ഇന്ത്യയിലെ ആദ്യത്തെ മോഡലായ C5 എയർക്രോസ് പ്രീമിയം എസ്‌യുവിയുടെ ഹോം ഡെലിവറി സംരംഭത്തിനും തുടക്കം.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി വാഹനം ബുക്ക് ചെയ്ത ഗുജറാത്തിലെയും ചണ്ഡിഗഡിലെയും രണ്ട് ഉപഭോക്താക്കൾക്കാണ് കമ്പനി എസ്‌യുവി വീട്ടിൽ എത്തിച്ചു നൽകിയത്. കോൺടാക്റ്റ്ലെസ്, ഡിജിറ്റൽ കാർ വാങ്ങൽ അനുഭവം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഓൺലൈൻ എൻഡ്-ടു-എൻഡ് വാങ്ങൽ പ്രക്രിയയുടെ പ്രാഥമിക ലക്ഷ്യം.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

നിലവിൽ 50-ലധികം നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. താമസിയാതെ വിപുലമായ നഗരങ്ങളിലേക്കും സിട്രൺ ഈ സേവനം വ്യാപിപ്പിക്കും. ബ്രാൻഡിന്റെ 'ബൈ ഓൺലൈൻ' സംരംഭം സാധ്യതയുള്ള ഉപഭോക്താക്കളെ ഓൺ‌ലൈനായി വാഹനം ബുക്ക്‌ ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും അവരുടെ വാങ്ങൽ‌ നടപടിക്രമങ്ങൾ‌ പൂർ‌ത്തിയാക്കാനുമാണ് പ്രാപ്‌തമാക്കുന്നത്.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

അതിലൂടെ കാർ തമിഴ്‌നാട്ടിലെ തിരുവല്ലൂരിലെ ബ്രാൻഡിന്റെ ഫാക്ടറിയിൽ നിന്ന് നേരിട്ട് ഉപഭോക്താവിന്റെ പടിവാതിൽക്കൽ എത്തിക്കും. കർണാടക, ഉത്തർപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിലവിൽ ഈ സേവനം വാഗ്ദാനം ചെയ്യുന്നുമുണ്ട് കമ്പനി.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

3D കോൺഫിഗറേറ്റർ, സമർപ്പിത ഇ-സെയിൽസ് ഉപദേഷ്ടാവ്, ഫിനാൻസ്, ഇൻഷുറൻസ്, വാർഷിക മെയിൻന്റനെൻസ് പാക്കേജുകൾ, വിപുലീകൃത വാറന്റി, അതുപോലെ തന്നെ നിലവിലുള്ള ഒരു കാർ ട്രേഡ് ചെയ്യുന്നതിന് സഹായിക്കുക എന്നിവയിലൂടെ താത്പര്യമുള്ള ഉപഭോക്താക്കളെ പരിപാലിക്കുന്നതിനാണ് സിട്രന്റെ ഓൺലൈൻ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

ഫാക്ടറിയിൽ നിന്ന് നേരിട്ട് ഒരു കാർ ഡെലിവറി ചെയ്യുക എന്ന ആശയം അവതരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹന നിർമാണ കമ്പനി സിട്രൺ ആണെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യ വൈസ് പ്രസിഡന്റ് ജോയൽ വെരാനി പറഞ്ഞു.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

ഡിജിറ്റലൈസേഷൻ ബ്രാൻഡിന് മാത്രമല്ല സ്റ്റെല്ലാന്റിസ് ഗ്രൂപ്പിനും ഒരു പ്രധാന കേന്ദ്രമാണ്. ഈ വർഷം ഏപ്രിലിലാണ് C5 എയർക്രോസ് പ്രീമിയം എസ്‌യുവിയെ സിട്രൺ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വിപണിയിൽ എത്തി മൂന്ന് മാസം കൊണ്ട് ഏതാണ്ട് 1000 ലധികം ബുക്കിംഗുകൾ സ്വന്തമാക്കാനും മോഡലിനായിട്ടുണ്ട്.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

എന്നാൽ 325 യൂണിറ്റ് ഡെലിവറി മാത്രമാണ് കമ്പനി ഇതുവരെ പൂർത്തീകരിച്ചിരിക്കുന്നത്. ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന C5 എയർക്രോസിന് 29.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില.

C5 എയർക്രോസ് ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനത്തിന് തുടക്കം കുറിച്ച് സിട്രൺ

2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സിട്രൺ എസ്‌യുവിക്ക് തുടിപ്പേകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 175 bhp പവറും 400 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഓഫറിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമല്ല.

Most Read Articles

Malayalam
English summary
Citroen India Announces Home Delivery For Newly Launched C5 Aircross SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X