വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

ഈ വർഷം ഏപ്രിലിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ C5 എയർക്രോസ് എസ്‌യുവിയുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. മുൻനിര മോഡലായതിനാൽ തന്നെ 29.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം രൂപയുടെ പ്രാരംഭ വിലയിലാണ് മോഡലിനെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയത്.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

തീർച്ചയായും അൽപം ചെലവേറിയ എസ്‌യുവിയാണെങ്കിലും വിലയെ ന്യായീകരിക്കുന്നതിനായി ശരിയായ അളവിലുള്ള പ്രീമിയം-നെസ് പായ്ക്ക് ചെയ്യാനും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ C5 എയർക്രോസ് വന്ന സമയം അത്ര നന്നായില്ലെന്നു വേണം പറയാൻ. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചതോടെ വിപണി മൊത്തത്തിൽ സ്‌തംഭിച്ചു.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

അതിനാലാണെന്നു തോന്നുന്നു ഇന്ത്യൻ വിപണി പുതുമുഖത്തെ കാര്യമായി പരിഗണിച്ചില്ല. പ്രതിമാസ വിൽപ്പനയിൽ ബ്രാൻഡ് ഏറ്റവും താഴ്ന്ന സ്ഥാനത്താണ് ഇപ്പോൾ. കാര്യമായി ഉപഭോക്താക്കൾ വാഹനത്തെ തേടിയെത്തുന്നില്ല എന്ന് സാരം. ഈ വർഷം ജൂണിൽ C5 എയർക്രോസിന്റെ 41 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞത്.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

2021 മെയ് മാസത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് രണ്ട് ശതമാനം വളർച്ച നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സിട്രൺ C5 എയർക്രോസിനെ വിൽക്കുന്നത്.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

ഓട്ടോമാറ്റിക് വൈപ്പറുകളും ഹെഡ്‌ലാമ്പുകളും, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, 6-എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌പി, പാർക്ക് അസിസ്റ്റ്, പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ ടെയിൽഗേറ്റ്, 8.0 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ പ്രധാന സവിശേഷതകൾ.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

മിഡ്-സൈസ് എസ്‌യുവി മൊത്തം ഏഴ് കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതിൽ മൂന്ന് സിംഗിൾ ടോൺ, നാല് ഡ്യുവൽ ടോൺ എന്നിങ്ങനെ തരംതിരിക്കാം. പെർ‌ല നെറാ ബ്ലാക്ക്, സിംഗിൾ‌, ഡ്യുവൽ‌-ടോണിൽ‌ ടിജുക ബ്ലൂ, സിംഗിൾ‌, ഡ്യുവൽ‌-ടോണിൽ‌ ക്യുമുലസ് ഗ്രേ, സിംഗിൾ‌, ഡ്യുവൽ‌-ടോണിൽ‌ പേൾ‌ വൈറ്റ് എന്നിവ ഉൾ‌പ്പെടുന്നു.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

സിട്രൺ C5 എയർക്രോസ് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുമായാണ് വരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 177 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

സസ്പെൻഷൻ സജ്ജീകരണത്തിനായി C5 എയർക്രോസ് സിട്രണിന്റെ പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻ സജ്ജീകരിച്ച ഷോക്ക് അബ്സോർബറുകളാണ് ഉപയോഗിക്കുന്നത്. നിലവിൽ രാജ്യത്ത് 10 ഡീലർഷിപ്പുകളിലൂടെയാണ് ബ്രാൻഡ് പ്രവർത്തിക്കുന്നത്.

വന്ന സമയം മോശമായി, ജൂണിൽ സിട്രൺ നേടിയത് വെറും 41 യൂണിറ്റ് വിൽപ്പ മാത്രം

C5 എയർക്രോസ് ഇന്ത്യയിൽ പ്രാദേശികമായി തിരുവല്ലൂർ ആസ്ഥാനമായുള്ള നിർമാണ കേന്ദ്രത്തിലാണ് കൂടിച്ചേരുന്നത്. സമീപഭാവിയിൽ ഫ്രഞ്ച് ബ്രാൻഡ് ഒരു സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയും വിപണിയിലെത്തിക്കും. കൂടാതെ ആദ്യഘട്ടത്തിൽ ബെർലിംഗോ എംപിവി രാജ്യത്ത് സമാരംഭിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Records The Lowest Sales In The Indian Automotive Industry. Read in Malayalam
Story first published: Sunday, July 4, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X