സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Renault Duster എസ്‌യുവി. ലാറ്റിനമേരിക്ക, കരീബിയൻ വിപണിക്കായി എത്തുന്ന മോഡലുകളെയാണ് കാർ അസസ്മെൻറ്​ പ്രോഗ്രാമിന് കീഴിലുള്ള സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

നിലവിൽ ഈ വിപണികളിൽ എത്തുന്ന രണ്ടാം തലമുറ Renault Duster ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഒരു റേറ്റിംഗ് പോലും സ്വന്തമാക്കാതെയാണ് മടങ്ങിയത്. മുൻവശത്തെ ആഘാതത്തിൽ എസ്‌യുവിക്ക് ഇന്ധന ചോർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു. ഇതോടൊപ്പം സൈഡ് ഇംപാക്റ്റിൽ വാഹനം പൂർണമായും മറിയുകയും ചെയ്‌തു.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

ഇത് ബി-പില്ലറിനെ ബാധിക്കുകയും ഡോറുകളിലൊന്ന് ഓപ്പണാവുകയും ചെയ്‌തു. ഇരട്ട എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) സ്റ്റാൻഡേർഡായി Renault Duster എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

ജനപ്രിയ മോഡൽ മുതിർന്നവർക്കായുള്ള സുരക്ഷയിൽ 29.47 ശതമാനം, കുട്ടികളുടെ സുരക്ഷയിൽ 22.93 ശതമാനം, കാൽനടക്കാർക്കായുള്ള സുരക്ഷയിൽ 50.79 ശതമാനം, സേഫ്റ്റി അസിസ്റ്റ് ബോക്സിൽ 34.88 ശതമാനം സ്കോർ എന്നിങ്ങനെയാണ് നേടിരിക്കുന്നത്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

ലാറ്റിൻ അമേരിക്കൻ വിപണികൾക്കായുള്ള പുതിയ Duster Dacia ബ്രാൻഡിന് കീഴിൽ യൂറോപ്പിൽ വിൽക്കുന്ന മോഡൽ പോലെ സൈഡ് ബോഡിയും സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളും സ്റ്റാൻഡേർഡായി നൽകുന്നില്ലെന്നത് നിരാശാജനകമാണ്. ഇക്കാരണമാകും ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ വാഹനം ഇത്രയും മേശം പ്രകടനം കാഴ്ച്ചവെക്കാൻ കാരണമായത്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

റെഗുലേഷൻ UN95-ന് സമാനമായ കോൺഫിഗറേഷൻ ഉള്ള ലാറ്റിൻ എൻക്യാപ് സൈഡ് ഇംപാക്റ്റ് ടെസ്റ്റിൽ ഡോർ തുറക്കുന്നത് അർഥമാക്കുന്നത് കാർ UN95 ടെസ്റ്റിൽ പരാജയപ്പെടുമായിരുന്നു എന്നാണ്. ഫ്രണ്ടൽ ക്രാഷ് ടെസ്റ്റിൽ രേഖപ്പെടുത്തിയ ഇന്ധന ചോർച്ചയ്ക്ക് Renault-ൽ നിന്ന് കൂടുതൽ നടപടികൾ ആവശ്യമാണ്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

നിർമാണത്തിലെ പ്രശ്നം പരിഹരിക്കാൻ മാത്രമല്ല ഫ്യുവൽ ടാങ്കിലെ ഒരു തകരാറിലെ ഈ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ യൂണിറ്റുകളും കമ്പനി തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന. അതോടൊപ്പം സൈഡ് ഇംപാക്റ്റിൽ ഡോർ തുറന്നുപോകുന്ന പോരായ്‌മയും പരിഹരിക്കാനായി Renault-ൽ നിന്നും അടിയന്തര നടപടി ആവശ്യമാണ്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

കാരണം അപകടം നടക്കുന്ന സമയത്ത് യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുവീണ് ഗുരുതരമായ അപകട സാധ്യതകൾ സൃഷ്ടിക്കുന്നു. Renault Duster എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റിലെ പ്രകടനം നിരാശാജനകമാണെന്ന് ലാറ്റിൻ എൻക്യാപ് പ്രോഗ്രാമിന്റെ സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

തെക്കേ അമേരിക്കൻ വിപണികൾക്കായി രണ്ടാം തലമുറ Duster എസ്‌യുവിയെ 2019-ലാണ് Renault അവതരിപ്പിക്കുന്നത്. ബ്രസീലിൽ കമ്പനിയുടെ സാവോ ജോസ് ഡോസ് പിൻഹൈസിലെ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നതും. നിലവിൽ എസ്‌യുവിയുടെ രണ്ടാംതലമുറ മോഡൽ ഇന്ത്യയിൽ എത്തുന്നില്ല.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

ഈസ്‌റ്റേണ്‍ യൂറോപ്പ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് റെനോയുടെ ഡാസിയ ഡെസ്റ്റര്‍ എന്ന മോഡല്‍ ഒരുക്കിയത്. പിന്നീട് റെനോ ഡസ്റ്റര്‍ എന്ന പേരില്‍ ഈ വാഹനം മറ്റ് പല രാജ്യങ്ങളിലും എത്തിച്ചിട്ടുണ്ട്. ബ്രസീലിനെ സംബന്ധിച്ചിടത്തോളം Duster-ന് 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഇതിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. അതായത് മാനുവൽ ഓപ്ഷൻ വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടില്ലെന്ന് ചുരുക്കം. ഈ കോമ്പിനേഷനിൽ Renault Duster എസ്‌യുവി പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇന്ത്യയിൽ ഡസ്റ്റർ 1.5 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ TCe ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

വരും വർഷം ജനപ്രിയമായ Duster എസ്‌യുവിയുടെ പുതുതലമുറ മോഡലും ഇന്ത്യയിലേക്ക് എത്തും. അടിമുടി മാറ്റങ്ങളോടെ എത്തുന്ന മോഡൽ MF-A ആർക്കിടെക്ചറിനുപകരം മൂന്നാം തലമുറ ഡസ്റ്റർ ആഗോള പ്ലാറ്റ്ഫോമിലായിരിക്കും നിർമിക്കുക. മാത്രമല്ല Dacia Bigster കൺസെപ്റ്റുമായി വാഹനം അതിന്റെ അടിത്തറ പങ്കിടുമെന്നും റിപ്പോർട്ടുകളുണ്ട്.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

വിപണിയിലെ നിലവിലെ പ്രവണത അനുസരിച്ച് ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ചും നിരത്തിലെത്താൻ സാധ്യതയുണ്ട്. മാത്രമല്ല അഞ്ച്, ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളും Renault Duster എസ്‌യുവി വാഗ്‌ദാനം ചെയ്‌തേക്കും. Hyundai Creta, Kia Seltos, Skoda Kushaq തുടങ്ങിയ വമ്പൻമാരുമായാകും പുത്തൻ Renault Duster മാറ്റുരയ്ക്കുക.

സുരക്ഷ വട്ടപൂജ്യം; ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ അമ്പേ പരാജയപ്പെട്ട് Duster എസ്‌യുവി

2025 ഓടെ പുതിയ 14 മോഡലുകളുമായി ആഗോളനിര വികസിപ്പിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ Renault ന്റെ പ്രധാന പദ്ധതി. മാത്രമല്ല അതോടൊപ്പം സി, ഡി സെഗ്മെന്റിൽ ഏഴ് വാഹനങ്ങളും ഏഴ് ഇലക്ട്രിക് കാറുകളും പുതിയ പദ്ധതിക്ക് കീഴിൽ ഒരുങ്ങുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia duster scored zero rating in latin ncap crash test details
Story first published: Sunday, August 29, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X