ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ടിയോഗോയുടെ സെഡാൻ വകഭേദമെന്ന നിലയിൽ പേരെടുത്ത മോഡലാണ് ടാറ്റയുടെ tigor. ഇലക്‌ട്രിക് പതിപ്പിലേക്കും ചേക്കേറിയപ്പോൾ ഈ മേൽവിലാസമെന്നും Tigor EV-ക്ക് ഉണ്ടായിരുന്നുമില്ല.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായ Nexon മുമ്പേ തന്നെ വിൽപ്പനയ്ക്ക് എത്തിയിരുന്നെങ്കിലും അത്ര വിജയമായിരുന്നില്ല ഈ മോഡൽ. പ്രാഥമികമായി ഫ്ലീറ്റ് മാർക്കറ്റിന് വേണ്ടി മാത്രമായിരുന്നു വിൽപ്പനയ്ക്ക് വെച്ചിരുന്നതും.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

അതായത് സ്വകാര്യ ഉപഭോക്താക്കൾക്ക് വാഹനം വാങ്ങാനാവില്ലായിരുന്നുവെന്ന് സാരം. എങ്കിലും ഇലക്ട്രിക് കാറുകൾക്ക് അത്ര പ്രചാരമില്ലാതിരുന്ന കാലത്തായിരുന്നു Tigor EV-യുടെ ആദ്യ അരങ്ങേറ്റം. എന്നാൽ പുത്തൻ സാങ്കേതികവിദ്യയോടെ Nexon EV അവതരിപ്പിച്ചപ്പോഴാണ് ടാറ്റ വരെ ഞെട്ടിയത്.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

അത്രയധികം ആളുകളാണ് ചെലവു കുറഞ്ഞ വാഹനത്തിലേക്ക് ചേക്കേറാനായെത്തുന്നത്. ഈ വഴി തന്നെ സ്വീകരിച്ച് Tigor EV-യെയും പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ് Tata Motors. പുതുരൂപത്തിലേക്ക് മാറിയതിനൊപ്പം സാങ്കേതികതികവുകളിലും കേമനായാണ് ഇലക്‌ട്രിക് സെഡാൻ നിരത്തുകളിലേക്ക് ഇത്തവണ എത്തുന്നത്.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Nexon-ൽ കാണുന്ന അതേ സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് Tigor EV-യും ഇപ്പോൾ പ്രവർത്തിക്കുന്നത്. മാത്രമല്ല Nexon ഇലക്ട്രിക്കിന് ശേഷം സ്വകാര്യ വിപണിക്കായുള്ള ടാറ്റയുടെ രണ്ടാമത്തെ ഇവി ആയിരിക്കും Tigor. മിനുങ്ങിയെത്തിയ സബ് കോംപാക്‌ട് സെഡാന്റെ വിലകൾ 2021 ഓഗസ്റ്റ് 31 ന് പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ടാറ്റ ഇന്ന് മുതൽ Tigor EV ക്കായുള്ള ബുക്കിംഗും ആരംഭിക്കും. അത്യാധുനിക സാങ്കേതികവിദ്യയും മറ്റ് മാറ്റങ്ങളുമായി എത്തിയ വാഹനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് ഒന്ന് നോക്കിയാലോ?

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

സിപ്ട്രോൺ സാങ്കേതികവിദ്യ

Nexon ഇലക്ട്രിക്കിന് ലഭിക്കുന്ന അതേ സിപ്‌ട്രോൺ സാങ്കേതികവിദ്യയാണ് Tata Tigor EV മോഡലിനും തുടിപ്പേകുന്നത്. കാറിന് 26 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് കമ്പനി സമ്മാനിക്കുന്നത്. ഇത് IP67 റേറ്റുചെയ്തതും എട്ട് വർഷത്തെ അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറണ്ടിയുമാണ് ബാറ്ററിയിൽ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നത്

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പുതുക്കിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി 55 kW അതായത് 74 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കാൻ Tigor ഇലക്ട്രിക്കിന് സാധിക്കും. എന്നാൽ കാർ എത്ര കിലോമീറ്റർ റേഞ്ച് നൽകുമെന്ന് Tata ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇത് ഏകദേശം 250 കിലോമീറ്ററോ അതിലധികമോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. Tigor EV 5.7 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാനും പ്രാപ്‌തമാണ്.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Tigor EV vs Tigor XPres-T EV

ടാക്‌സി ഓപ്പറേറ്റർമാർക്കായി മാത്രം വാഗ്‌ദാനം ചെയ്യുന്ന വാഹനമാണ് XPres-T EV. അതേസമയം സ്വകാര്യ ഉപഭോക്താക്കൾക്കായാണ് പുതിയ Tigor EV വിൽപ്പനയ്ക്ക് എത്തുന്നത്. XPres-T 72V 21.5 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ പുതിയ Tigor EV 26 kWh ബാറ്ററി പായ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

XPres-T EV പരമാവധി 30 kW പവറിൽ 105 Nm torque ഉത്പാദിപ്പിക്കുമ്പോൾ Tigor EV 55 kW കരുത്തിൽ 170 Nm torque ആണ് വികസിപ്പിക്കുന്നത്. ടാക്സി മോഡലിന് കമ്പനി 213 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. രണ്ട് മോഡലുകളുടേയും ഗിയർബോക്‌സ് സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക്കാണ്.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Tigor EV ഡിസൈൻ

പെട്രോൾ എഞ്ചിൻ ഉപയോഗിച്ചുള്ള Tigor-ന് സമാനമായ ഡിസൈൻ സൂചകങ്ങളാണ് Tigor ഇലക്ട്രിക്കും ഉപയോഗിക്കുന്നത്. എങ്കിലും ചില പരിഷ്ക്കാരങ്ങൾ ഇവിക്ക് സമ്മാനിക്കാൻ കമ്പനി തയാറായിട്ടുണ്ട്. മുൻവശത്ത് ഒരു ഗ്ലോസ് ബ്ലാക്ക് പാനൽ, ബ്ലൂ ഹൈലൈറ്റുകൾ എന്നിവ കാറിന്റെ ഇലക്ട്രിക് പരിവേഷത്തിന് അടിവരയിടുന്നു.15 ഇഞ്ച് അലോയ് വീലുകളിലും ഹെഡ്‌ലൈറ്റുകളിലും നീല ഹൈലൈറ്റുകൾ കാണാം.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചാർജിംഗ്

റിയർ ക്രാഷുമായി പൊരുത്തപ്പെടുന്ന ഘടനയുള്ള ഒരു തെളിയിക്കപ്പെട്ട പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് Tigor EV ഒരുങ്ങിയിരിക്കുന്നത്. കൂടാതെ ODB 64 ടെസ്റ്റ് സ്റ്റാൻഡേർഡും അനുസരിക്കുന്നു. വാഹനത്തിന്റെ ഇംപാക്‌ട് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക് കേസിംഗ് സെൽ തലത്തിൽ AIS-048 നിലവാരത്തിന് അനുസൃതമാണ്.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ആഗോളതലത്തിൽ സ്വീകാര്യമായ CCS2 ചാർജിംഗ് പ്രോട്ടോക്കോളുമായി പുതിയ Tigor EV പൊരുത്തപ്പെടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്‌തുത. കൂടാതെ ഏത് 15 A പ്ലഗ് പോയിന്റിൽ നിന്നും വേഗത്തിൽ ചാർജ് ചെയ്യാനും വേഗത കുറയ്ക്കാനും കഴിയും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും Tigor ഇലക്ട്രിക്കിന് സാധിക്കും.

ഇലക്‌ട്രിക് നിരയ്ക്ക് മാറ്റുകൂട്ടാൻ പുതിയ Tigor EV; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ

റിമോട്ട് കമാൻഡുകളും റിമോട്ട് ഡയഗ്നോസ്റ്റിക്സും ഉൾപ്പെടെ മുപ്പതിൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന Tata-യുടെ ഐആർഎ കണക്റ്റിവിറ്റി സ്യൂട്ടും Tigor EV വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിലൂടെ അവരുടെ വാഹനത്തെ കണക്‌ട് ചെയ്യാനാകും.

Most Read Articles

Malayalam
English summary
Five things to know about the all new tata tigor ev sedan
Story first published: Thursday, August 19, 2021, 10:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X