പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

വർഷങ്ങൾ നീണ്ട കാത്തിരുപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട് പുതുതലമുറ ഗൂർഖ എസ്‌യുവിയെ സെപ്റ്റംബർ മാസത്തിലാണ് ഫോഴ്‌സ് മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം വാഹനത്തിനായുള്ള ഡെലിവറി ആരംഭിച്ച കമ്പനി പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

തങ്ങളുടെ എല്ലാ ഗൂർഖ എസ്‌യുവി ഉടമകൾക്കും സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് ഏർപ്പെടുത്തിയതായാണ് ഫോഴ്‌സ് മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂർഖ എസ്‌യുവി ഉടമകൾക്ക് 6,200-ലധികം പങ്കാളികൾ വഴി റോഡ് സൈഡ് അസിസ്റ്റൻസ് നൽകുമെന്നും ഈ സൗകര്യം മുഴുവൻ സമയവും ലഭ്യമാകുമെന്നും പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

റോഡ് സൈഡ് അസിസ്റ്റൻസ് പ്രോഗ്രാമിന് കീഴിൽ വാഹനം കിടക്കുന്നിടത്ത് തന്നെ റിപ്പയറിംഗും, ടോവിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടും. ചെറിയ അറ്റകുറ്റപ്പണികൾ, ബാറ്ററി ജമ്പ്-സ്റ്റാർട്ട്, ടയർ പ്രശ്നങ്ങൾ, ലോക്ക് ചെയ്ത വാഹനമോ കീ നഷ്ടപ്പെടലോ, ഫ്യുവൽ വിതരണം എന്നിവയാണ് സ്പോട്ട് റിപ്പയറിംഗിൽ ഉൾപ്പെടുന്നത്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

രജിസ്റ്റർ ചെയ്ത എല്ലാ ഫോഴ്‌സ് ഗൂർഖ എസ്‌യുവി ഉടമകൾക്കും ടോവിംഗ് കവറേജ് വാഗ്ദാനം ചെയ്യുമെന്നും ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിലുള്ള മറ്റ് സേവനങ്ങളിൽ ഫോൺ സഹായം, ടാക്‌സി സഹായം, നിയമ സഹായം, വൈദ്യസഹായം, എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയവയും ഉൾപ്പെടുന്നുണ്ട്. ഇതിൽ ചില സേവനങ്ങൾ രജിസ്റ്റർ ചെയ്ത ഫോഴ്‌സ് ഗൂർഖ ഉടമകൾക്ക് മാത്രമേ ലഭ്യമാകൂവെന്നതും ശ്രദ്ധേയമാണ്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

ഓൺ-റോഡ് സഹായത്തിനായി 6,200-ലധികം ടച്ച് പോയിന്റുകളുള്ള ഓട്ടോ യൂറോപ്പ ഇന്ത്യയുമായാണ് കമ്പനി കൈകോർത്തിരിക്കുന്നത്. ഫോഴ്‌സ് മോട്ടോർസ് ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ പുതുതലമുറ ഗൂർഖ എസ്‌യുവി സ്വന്തമാക്കാൻ 13.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ മുടിചൂടാ മന്നനായ മഹീന്ദ്ര ഥാറുമായാണ് ഗൂർഖ പ്രധാനമായും മത്സരിക്കുന്നത്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

വമ്പൻ പരിഷ്ക്കാരങ്ങളുമായി എത്തിയ ഗൂർഖ എസ്‌യുവിക്ക് വിപണിയിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ബ്രാൻഡ് പറയുന്നു. വരും ദിവസങ്ങളിൽ ഇന്ത്യയിലുടനീളം തങ്ങളുടെ വിൽപ്പന ശൃംഖല ഘട്ടം ഘട്ടമായി വിപുലീകരിക്കുമെന്നും ഫോഴ്‌സ് ഉറപ്പുനൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തേക്കുള്ള ഡെലിവറി പൂർത്തിയാക്കാനുള്ളിടത്തോളം മതിയായ ബുക്കിംഗുകളും ഓഫ് റോഡർ എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

നിലവിൽ ഒറ്റ വേരിയന്റിലായാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അധികം വൈകാതെ തന്നെ പുതിയ വകഭേദങ്ങളും ഗൂർഖയുടെ അഞ്ച് സീറ്റർ വേരിയന്റും ഗൂർഖയിലേക്ക് എത്തും. മെർസിഡീസ് ജി-വാഗനിൽ നിന്നുള്ള ഡിസൈൻ പ്രചോദനത്തോടെയാണ് 2021 മോഡലിനെ ഫോഴ്‌സ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

പുതുതലമുറ മോഡലിന് മുൻഗാമിയെ അപേക്ഷിച്ച് നിരവധി നവീകരണങ്ങൾ ലഭിച്ചിട്ടുമുണ്ട്. പുതിയ ഫോഗ് ലാമ്പുകൾക്ക് മുകളിൽ ഇരിക്കുന്ന വൃത്താകൃതിയിലുള്ള ബൈ-എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള പുതിയ ഫ്രണ്ട് ഗ്രില്ലുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഇതിന് പുതിയ 16 ഇഞ്ച് അലോയ് വീലുകളും പ്രവർത്തനക്ഷമമായ സ്നോർക്കലും ലഭിക്കുന്നതും ശ്രദ്ധേയമാണ്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

പിൻഭാഗത്ത് ഗൂർഖയ്ക്ക് പുതിയ ടെയിൽ ലൈറ്റുകളും മേൽക്കൂരയിൽ ഘടിപ്പിച്ച ലഗേജ് കാരിയറിലേക്ക് പ്രവേശിക്കാൻ ഒരു ഗോവണിയും കമ്പനി ഒരുക്കിയിട്ടുണ്ട്. റെഡ്, ഓറഞ്ച്, വൈറ്റ്, ഗ്രീൻ, ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനിലും പുത്തൻ ഗൂർഖയെ സ്വന്തമാക്കാം. സമ്പൂർണ ഓഫ് റോഡറിൽ നിന്നും ലൈഫ് സ്റ്റൈൽ എസ്‌യുവിയായി മാറാൻ ഥാറാണ് ഗൂർഖയ്ക്ക് പ്രചോദനമായത് എന്നുപറയാം.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

അകത്തളത്തിലെ മാറ്റങ്ങളും എസ്‌യുവി പ്രേമികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാകമാണ്. കറുത്ത നിറത്തിൽ പൂർത്തിയാക്കിയ ഇന്റീരിയറിൽ ക്യാപ്റ്റൻ സീറ്റുകൾ, ഫ്ലോർ മാറ്റുകൾ എന്നിവ ഗൂർഖയുടെ ഔട്ട്‌ഡോർ ശേഷിക്ക് വേണ്ടിയുള്ളതാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന പുതിയ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ ആധുനിക സജ്ജീകരണങ്ങളും മോഡലിനുണ്ട്.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

ഇവിടെയൊന്നും അവസാനിക്കുന്നില്ല ഗൂർഖയുടെ പുത്തൻ പരിഷ്ക്കാരങ്ങൾ. സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പിൻസീറ്റ് യാത്രക്കാർക്കുള്ള വലിയ പനോരമിക് വിൻഡോകൾ, മുൻ നിരയിൽ പവർ വിൻഡോ എന്നിവയും പുത്തൻ കാലത്തിലെ മാറ്റങ്ങളാണെന്നു പറയാം. 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് ഫോഴ്‌സ് ഗൂർഖയുടെ ഹൃദയം.

പണികിട്ടുമെന്ന പേടി വേണ്ട! Gurkha എസ്‌യുവി ഉടമകൾക്കായി സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് വാഗ്‌ദാനം ചെയ്‌ത് Force

അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 89 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എസ്‌യുവിയുടെ മുൻഗാമിക്കുണ്ടായിരുന്നതിന് സമാനമായ പവർ ഔട്ട്പുട്ട് കണക്കുകളാണ് പുത്തൻ മോഡലും വാഗ്‌ദാനം ചെയ്യുന്നത്. ഫോഴ്‌സ് ഗൂർഖയ്ക്ക് ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ഉണ്ട്. ഇരട്ട വിഷ്ബോൺ, കോയിൽ സ്പ്രിംഗുകൾ എന്നിവ ഉപയോഗിച്ച് സസ്‌പെൻഷൻ സജ്ജീകരണവും കമ്പനി പുതുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Force motors introduced free roadside assistance for all gurkha suv owners
Story first published: Thursday, November 4, 2021, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X