മഹീന്ദ്ര പോയി, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

ആഭ്യന്തര വിൽപ്പനയിൽ ക്രമാനുഗതമായ ഇടിവാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ പുതിയ നിക്ഷേപം നടത്താൻ ബ്രാൻഡിന് പദ്ധതിയില്ലാത്തതിനാൽ സമീപഭാവിയിൽ വിൽപ്പന വർധിക്കാനും സാധ്യതയില്ല.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

നിലവിൽ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന ബ്രാൻഡ് ഈ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾ വേറൊരു വഴിക്ക് നടത്തുന്നുമുണ്ട്. പല കമ്പനികളുമായി കൂട്ടുകൂടാനുള്ള സാധ്യതകളാണ് മുന്നിൽ പ്രധാനമായും കാണുന്നൊരു വഴി.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

അതിന്റെ ഭാഗമായി ഫോർഡും മഹീന്ദ്രയും നിർദ്ദിഷ്ട ഓട്ടോമോട്ടീവ് സംയുക്ത സംരംഭത്തെക്കുറിച്ചുള്ള ചർച്ചകളും ഏറെ ശ്രദ്ധനേടിയിരുന്നു,. എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിൽ ഈ പദ്ധതി അവസാനിപ്പിക്കുന്നതായി ഇരുകമ്പനികളും ഔദ്യോഗികമായി അറിയിക്കുകയും ചെയ്‌തിരുന്നു.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ കണക്കുകൾ പ്രകാരം ഫോർഡ് ഇന്ത്യ ജൂണിൽ 2,790 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,872 യൂണിറ്റായിരുന്നു.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

2021 ഏപ്രിൽ, മെയ്മാസങ്ങളിൽ ഫോർഡ് യഥാക്രമം 1,671 യൂണിറ്റുകളും 4,214 വാഹനങ്ങളും നിരത്തിലെത്തിച്ചിരുന്നു.ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായ ഫോർഡ് ഇക്കോസ്പോർട്ട് വിൽപ്പനയും സമീപകാലത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

ഫോർഡിന്റെ വിപണി വിഹിതം മുമ്പത്തെ മൂന്ന് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായി ഇടിഞ്ഞതും ഫോർഡിന്റെ പദ്ധതികൾക്കെല്ലാം തിരിച്ചടിയായിട്ടുണ്ട്. നിലവിൽ ഫോർഡ് മോട്ടോർ കമ്പനി ഇന്ത്യയിൽ ഒരു പുതിയ പങ്കാളിയെ തേടുകയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

ഇന്ത്യയിലെ തങ്ങളുടെ പ്രൊഡക്ഷൻ പ്ലാന്റുകളിലൊന്നിൽ കരാർ നിർമാണത്തിനുള്ള പങ്കാളിത്തവും കമ്പനി പരിശോധിക്കുന്നുണ്ട്. നിലവിൽ സിട്രൺ ഇന്ത്യ ഉൾപ്പെടെ ഒന്നിലധികം വാഹന നിർമാതാക്കളുമായാണ് ഫോർഡിന്റെ ചർച്ചകൾ പുരോഗമിക്കുന്നത്.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

നേരത്തെ എം‌ജി മോട്ടോർസുമായി ഫോർഡ് ചർച്ച നടത്തിയിരുന്നുവെന്ന അഭ്യൂഹങ്ങളുമുണ്ട്. എന്നാൽ ആ നീക്കവും പരാജയപ്പെടുകയായിരുന്നു. നിലവിൽ ഇപ്പോൾ കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായാണ് അമേരിക്കൻ ബ്രാൻഡ് ചർച്ച നടത്തിവരുന്നത്.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

ഫോർഡ് ഇന്ത്യ ചെന്നൈ, ഗുജറാത്തിലെ സനന്ദ് എന്നീ രണ്ട് പ്ലാനുകളിലായാണ് എഞ്ചിനുകൾ നിർമിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യുന്നത്. ചെന്നൈ പ്ലാന്റിന്റെ വാർഷിക ഉത്പാദന ശേഷി 2 ലക്ഷം കാറുകളും 3.40 ലക്ഷം എഞ്ചിനുകളുമാണ്.

മഹീന്ദ്ര വേണ്ട, കരാർ നിർമാണത്തിനായി സിട്രൺ ഇന്ത്യയുമായി കൈകോർക്കാൻ ഫോർഡ്

ഈ പ്ലാന്റ് നിലവിൽ ഇക്കോസ്പോർട്ടും എൻ‌ഡവറുമാണ് പ്രധാനമായി നിർമിക്കുന്നത്. അതേസമയം ഫോർഡിന്റെ സനന്ദ് പ്ലാന്റിന്റെ വാർഷിക ഉത്പാദന ശേഷി 2.40 ലക്ഷം വാഹനങ്ങളും 2.70 ലക്ഷം എഞ്ചിനുകളുമാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള നിർമാണ യൂണിറ്റിൽ ആസ്പയറും ഫിഗോ ഹാച്ച്ബാക്കും നിർമിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Discussing With Citroen India For Contract Manufacturing. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X