രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

എൻഡവർ ഇന്ത്യയിൽ നിന്നും പിൻവാങ്ങിയപ്പോൾ ആകെ നിരാശരായത് രാജ്യത്തെ ഹാർഡ്കോർ എസ്‌യുവി പ്രേമികൾ തന്നെയാണ്. ഇത്രയും മനോഹരമായ ഓഫ്-റോഡ്, ഓൺ-റോഡ് ശേഷിയുള്ള മികച്ച വാഹനം നമ്മുടെ നിരത്തുകളിൽ തന്നെ വളരെ കുറവാണെന്നതു തന്നെയാണ് ഇതിനുള്ള കാരണവും.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

ഏത് മലയും കുന്നും താണ്ടാൻ കെൽപ്പുള്ളവനായിരുന്നു ഫോർഡ് എൻഡവർ. എന്നാൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന പ്രേമികളെ ആവേശത്തിലാക്കി എൻഡവർ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. പുത്തുവരുന്ന വാർത്തകൾ അനുസരിച്ച് കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) റൂട്ട് വഴി എൻഡവർ ഫുൾ സൈസ് എസ്‌യുവിയെ തിരികെയെത്തിക്കാൻ പദ്ധയിടുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

പൂർണമായ ഇറക്കുമതി ആയതിനാൽ നിർത്തലാക്കിയ മോഡലിനേക്കാൾ വളരെ ഉയർന്ന വിലയായിരിക്കുമെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും മോശമല്ലാത്ത വിൽപ്പന നേടാൻ ഇത്തരത്തിലും എൻഡവറിന് സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എന്നാൽ 2.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലാണ് ഏഴ് സീറ്റർ എസ്‌യുവി രണ്ടാം വരവിൽ ഉപയോഗിക്കുകയെന്നാണ് സൂചന.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

ഇതിനെ എവറസ്റ്റ് എന്ന് വിളിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും എത്തിച്ചേരുമ്പോൾ അത് എൻഡവർ നെയിംപ്ലേറ്റിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.0 ലിറ്റർ ബൈ-ടർബോ ഓയിൽ ബർണർ എഞ്ചിൻ പരമാവധി 211 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമായിരിക്കും എന്നതും പ്രധാന ശ്രദ്ധാകേന്ദ്രമാകും. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ പുതിയ ഡീസൽ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

പിൻമാറ്റം പ്രഖ്യാപിക്കുന്ന വേളയിൽ എൻഡവറിൽ 2.0 ലിറ്റർ 4 സിലിണ്ടർ, സിംഗിൾ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് വാഗ്‌ദാനം ചെയ്തിരുന്നത്. ഈ എഞ്ചിൻ 168 bhp പവറിൽ 420 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ മാത്രം വിപണിയിൽ എത്തിയിരുന്ന വാഹനത്തിൽ 13.9 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെട്ടിരുന്നതും.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

അടുത്ത വർഷം എപ്പോഴെങ്കിലും മസ്താങ് ജിടി, മസ്താങ് മാക്-ഇ എന്നിവയുൾപ്പെടെ എട്ട് സിബിയു മോഡലുകൾ ബ്ലൂ ഓവൽ പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്. അന്താരാഷ്‌ട്ര വിപണികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ F-150 പിക്കപ്പ് ട്രിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്‌ത് വളരെയധികം പുതുമകളോടെ എത്തുന്ന എൻഡവറിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

വാർത്തകൾ ശരിയാണെങ്കിൽ ഇതിന് പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനും ലഭിക്കും. ഇന്ത്യയിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം ഫോർച്യൂണറിനൊപ്പം ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ മുകളിൽ ടൊയോട്ട അതിന്റെ നേട്ടം കൂടുതൽ വിപുലീകരിച്ചു. അടുത്തിടെ ലെജൻഡർ ഓട്ടോമാറ്റിക്കിന്റെ 4×4 പതിപ്പും ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

എൻഡവർ വിൽപ്പനയ്‌ക്കെത്തിയപ്പോൾ മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ചാണ് ഫോർഡ് ശ്രദ്ധയാകർഷിച്ചത്. എന്നാൽ രണ്ടാംവരവിൽ ഒരു CBU ഇറക്കുമതിയായി മാറുമ്പോൾ വിലനിർണയ തന്ത്രം എത്തരത്തിലാകുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. സാധാരണയായി കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളായി വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന മോഡലുകൾ ഉയർന്ന നികുതി കാരണം വില കൂടുതലാണ് ഈടാക്കാറുള്ളത്.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

മുൻകാലങ്ങളിൽ നമ്മൾ കണ്ടതുപോലെ വിലനിർണയം ഒരു വാഹനത്തിന്റെ വിൽപ്പനയുടെ പ്രധാന കേന്ദ്രമാണ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ എൻഡവർ 2022-ൽ ആഭ്യന്തര വിപണിയിൽ ഇറക്കുമതി മോഡലായി സമാരംഭിക്കും. നേരത്തെ എൻഡവർ, ഇക്കോസ്പോർട്ട് എന്നീ രണ്ട് വ്യത്യസ്ത എസ്‌യുവി മോഡലുകളുടെ വിൽപ്പനയിലാണ് ഫോർഡ് രാജ്യത്ത് പിടിച്ചുനിന്നിരുന്നത്.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

എന്നാൽ പല കാരണങ്ങളാലും ഈ വർഷം നാലാം പാദത്തോടെ ഗുജറാത്തിലെ സനന്ദ്, അടുത്ത വർഷം രണ്ടാം പാദത്തോടെ തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള മറൈമല എന്നിവിടങ്ങളിലെ ഉത്പാദനം കേന്ദ്രങ്ങളാണ് അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന പൂർണമായും ഇറക്കുമതി മോഡലുകളിലേക്ക് ശ്രദ്ധ ഊന്നാനാണ് അമേരിക്കൻ ബ്രാൻഡ് തീരുമാനിച്ചത്.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

1995 ലാണ് മഹീന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ് (MFIL) എന്ന പേരിൽ ഫോർഡ് മോട്ടോർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. വിപണിയിൽ നിന്നും പിൻമാറുന്നതിനു മുമ്പായി ഫിഗോ, ആസ്‌പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ, മസ്‌താങ് എന്നീ മോഡലുകളാണ് ഫോർഡ് പ്രധാനമായും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. ഇവയ്ക്കായുള്ള പിന്തുണ അടുത്ത പത്ത് വർഷത്തേക്കും കമ്പനി നൽകും.

രണ്ടാം ഊഴത്തിന് ഒരുങ്ങി Ford Endeavour; ബൈ ടർബോ ഡീസൽ എഞ്ചിനുമായി എസ്‌യുവി മടങ്ങിയെത്തിയേക്കും

തുടർന്ന് ഒരു പൂർണ ഇറക്കുമതി ബ്രാൻഡായി ഇന്ത്യയിൽ അറിയപ്പെടാനാണ് ഫോർഡ് ആഗ്രഹിക്കുന്നത്. ഇറക്കുമതി വഴി മസ്താങ് പോലുള്ള ചില പ്രധാന ഉൽപ്പന്നങ്ങൾ ഇനിയും വാഗ്ദാനം ചെയ്യുമെന്നും മാക്-ഇ പോലുള്ള പുതിയ ഹൈബ്രിഡ്, പൂർണ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യക്കായി കൊണ്ടുവരുമെന്നും ഫോർഡ് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഇവ എത്രത്തോളം പ്രായോഗികമാണെന്ന് കാത്തിരുന്നു കാണേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford endeavour suv could be back to india with powerful bi turbo diesel engine
Story first published: Saturday, October 30, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X