കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

ഇന്ത്യയിലെ പ്രാദേശിക പ്രവർത്തനങ്ങൾ അവസാനിപ്പിച്ചുവെങ്കിലും വിദേശ വിപണികളിലെല്ലാം വളരെ സജീവമായി മുന്നോട്ടുപോവുകയാണ് ജനപ്രിയ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. എസ്‌യുവി പ്രേമം ലോകമാകെ അലയടിക്കുമ്പോൾ ഈ നിരയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും കമ്പനി തയാറായിട്ടുണ്ട്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

അതിന്റെ ഭാഗമായി ഈ വർഷം മാർച്ചിൽ ഫോർഡ് ഇക്വേറ്റർ എന്നൊരു എസ്‌യുവിയെ ചൈനയിൽ അവതരിപ്പിക്കുകയും ചെയ്‌തു. ഇത് പ്രാദേശിക പങ്കാളിയായ ജിയാങ്‌ലിംഗ് മോട്ടോർസുമായി ചേർന്നാണ് അമേരിക്കൻ ബ്രാൻഡ് വികസിപ്പിച്ചെടുത്തത്. മൂന്നു വരി എസ്‌യുവിക്ക് ഇപ്പോൾ ഇക്വേറ്റർ സ്‌പോർട്ട് എന്നൊരു പുതിയ 5 സീറ്റർ പതിപ്പിനെ കൂടി കമ്പനി പരിചയപ്പെടുത്തിയിരിക്കുകയാണ്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

ഫുൾ-സൈസ് ഇക്വേറ്ററിന്റെ ഒതുക്കമുള്ള 5 സീറ്റർ വകഭേദമാണ് ഇക്വേറ്റർ സ്‌പോർട്ട്. നടന്നുകൊണ്ടിരിക്കുന്ന ഗ്വാങ്‌ഷൂ ഓട്ടോ ഷോയിലാണ് എസ്‌യുവിയുടെ പുത്തൻ വേരിയന്റിനെ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വലിയ വകഭേദത്തെ പോലെ ചൈനീസ് വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത വാഹനമാണ് ഇതെന്നതും ശ്രദ്ധേയമാണ്. രണ്ട് എസ്‌യുവികളും ഒരേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

പുതിയ ഇക്വേറ്റർ സ്‌പോർട്ട് അതിന്റെ വലിയ മോഡലിൽ നിന്ന് കുറച്ച് ഡിസൈൻ സൂചകങ്ങൾ കടമെടുത്തിട്ടുണ്ടെങ്കിലും തികച്ചും ഒരു പുതിയ വാഹനമാണിതെന്നാണ് ഫോർഡ് അവകാശപ്പെടുന്നത്. ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഇക്വേറ്റർ പോലെ സി-ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ നേർത്ത എൽഇഡി ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ട വലിയ റേഡിയേറ്റർ ഗ്രിൽ ഫീച്ചർ ചെയ്യുന്ന അതേ മുൻവശം തന്നെയാണ് എസ്‌യുവി മുന്നോട്ടു കൊണ്ടുപോവുന്നത്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

സിൽവർ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റിനൊപ്പം ചങ്കി ഫ്രണ്ട് ബമ്പറും എസ്‌യുവിക്ക് പരുക്കൻ ആകർഷണം നൽകുന്നുണ്ട്. വശക്കാഴ്ച്ചയിൽ കൂറ്റൻ വീൽ ആർച്ചുകളും കറുത്ത ക്ലാഡിംഗുകൾ കൊണ്ട് പൊതിഞ്ഞ ഡോർ സിൽസും കൊണ്ട് ഇക്വേറ്റർ സ്പോർട്ടിന്റെ ആകർഷണം വർധിപ്പിക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. 20 ഇഞ്ച് 5 സ്‌പോക്ക് അലോയ് വീലുകളും സൈഡ് പാനലുകളിലെ ഷാർപ്പ് ക്രീസുകളും എസ്‌യുവിക്ക് സങ്കീർണതയുടെ ഒരു സൂചന നൽകുന്നുമുണ്ട്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

ഇനി വാഹനത്തിന്റെ പിൻഭാഗത്തേക്ക് നോക്കിയാൽ ഡിസൈൻ ഏതാണ്ട് വലിയ ഇക്വേറ്ററിന് സാമ്യമുള്ളതാണെന്ന് പറയാം. എന്നാൽ ടെയിൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന എൽഇഡി സ്ട്രൈപ്പ് സ്‌പോർട്ടിൽ നിന്നും ഒഴിവാക്കാനും ഫോർഡ് തയാറായി. ഇക്വറ്റോർ സ്‌പോർട്ടിന്റെ വലിപ്പ കുറവാണ് ഫുൾ-സൈസ് എസ്‌യുവിയിൽ നിന്നുമുള്ള ഏറ്റവും പ്രധാനമായ വ്യതിയാനം.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

എസ്‌യുവിക്ക് 2,765 മില്ലീമീറ്റർ വീൽബേസാണ് ഫോർഡ് വാഗ്ദാനം ചെയ്യുന്നത്. ഇത് വലിയ ഇക്വേറ്ററിനേക്കാൾ 140 മില്ലീമീറ്റർ കുറവാണ്. മൊത്തത്തിലുള്ള വാഹനത്തിന്റെ നീളം 4630 മില്ലീമീറ്റർ ആണ്. ഇത് സൗത്ത് അമേരിക്കൻ വിപണികളിൽ ഫോർഡ് വിൽക്കുന്ന ടെറിട്ടറി മിഡ്-സൈസ് എസ്‌യുവിക്ക് സമാനമാണെന്നും പറയാം. ഇക്വേറ്റർ സ്‌പോർട്ടിന് 1750 മില്ലീമീറ്റർ ഉയരവുമുണ്ട്. ഇത് സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

ആറോ ഏഴോ പേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിംഗ് ലേഔട്ടിൽ നിന്നും വ്യത്യസ്‌തമായി അഞ്ച് പേർക്ക് യാത്ര ചെയ്യാനാവുന്ന വാഹനമാക്കിയാണ് ഇക്വറ്റോർ സ്‌പോർട്ടിനെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതു തന്നെയാണ് എസ്‌യുവിക്ക് അകത്തേക്ക് കയറുമ്പേൾ പ്രകടമാകുന്ന ക്യാബിനിലെ ഏറ്റവും വലിയ മാറ്റം.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

ഇതുകൂടാതെ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയ്‌ക്കുമായി ഇരട്ട സ്‌ക്രീൻ ലേഔട്ടിനൊപ്പം ഇണക്കമുള്ള ഡാഷ്‌ബോർഡ് ലേഔട്ടാണ് ഇതിന് ലഭിക്കുന്നതും. ക്യാബിന്റെ മൊത്തത്തിലുള്ള രൂപം കൂടുതൽ വൃത്തിയുള്ളതാക്കി മാറ്റാനും ഇത് സഹായകരമായിട്ടുണ്ട്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

170 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഫോർഡ് ഇക്വേറ്റർ സ്‌പോർട്ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 4 വീൽ ഡ്രൈവ് ഓപ്ഷനാണ് വാഗ്‌ദാനം ചെയ്യുന്നതും. 180 കിലോമീറ്ററിന്റെ പരമാവധി വേഗതയാണ് എസ്‌യുവിയിൽ കമ്പനി അവകാശപ്പെടുന്നത്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

വലിയ ഇക്വേറ്ററിൽ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഫോർഡ് ഉപയോഗിക്കുന്നത്. ഇക്വേറ്റർ എസ്‌യുവിയോ ഇക്വേറ്റർ സ്‌പോർട്ടോ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഫോഡർഡിന് ഇതുവരെ പദ്ധതിയില്ല. മസ്താംഗ് അല്ലെങ്കിൽ മാക്-ഇ പോലുള്ള ഉയർന്ന നിലവാരമുള്ള പ്രീമിയം മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അമേരിക്കൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

ഇവ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായാകും ഇറക്കുമതി ചെയ്യപ്പെടുക. അതിനാൽ തന്നെ കനത്ത വില നൽകേണ്ടിയും വരും. എന്നാൽ പുത്തുവരുന്ന വാർത്തകൾ അനുസരിച്ച് എൻഡവർ ഫുൾ സൈസ് എസ്‌യുവിയെ തിരികെയെത്തിക്കാൻ പദ്ധയിടുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്.

കരുത്തും ലുക്കും കൂടി; പുതിയ ഇക്വേറ്റർ സ്‌പോർട്ട് 5 സീറ്റർ എസ്‌യുവിയുമായി ഫോർഡ്

2.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനിലാണ് ഏഴ് സീറ്റർ എസ്‌യുവി രണ്ടാം വരവിൽ ഉപയോഗിക്കുകയെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും കമ്പനിയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford introduced new equator sport suv with 1 5 turbo petrol engine
Story first published: Monday, November 22, 2021, 9:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X