തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

കുറച്ചുനാളായി ആളുകൾക്ക് അധികം താത്പര്യമില്ലാത്ത ഒരു വാഹന നിർമാണ കമ്പനിയാണ് ഫോർഡ്. പഴയ പ്രതാപമൊന്നും ഇല്ലാതെ ഇക്കോസ്പോർട്ടിന്റെയും എൻഡവറിന്റെയും കരുത്തിൽ മാത്രം ഇന്ത്യയിൽ പിടിച്ചുനിൽക്കുന്ന ബ്രാൻഡായി ഫോർഡ് മാറുകയും ചെയ്‌തു.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

ആധുനികമായ എതിരാളികൾക്കെതിരെ പിടിച്ചുനിൽക്കാൻ മാത്രം കെൽപ്പില്ലാത്ത ഫിഗോ, ആസ്‌പയർ, ഫ്രീസ്റ്റൈൽ എന്നീ മോഡലുകളെ ഒന്നും ആർക്കും വേണ്ടാതായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഫോർഡിന്റെ വിപണി വിഹിതം ഗണ്യമായി കുറഞ്ഞു. ഇത് കിയ, എംജി പോലുള്ള ബ്രാൻഡുകൾ മുതലാക്കുകയായിരുന്നു.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

ഫിഗോയും ഫ്രീസ്റ്റൈലുമെല്ലാം മികച്ച മോഡലുകളാണെങ്കിൽ തന്നെയും ഫോർഡ് കാറുകൾക്ക് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടില്ല. കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ഫിഗോ എല്ലാവിധത്തിലും മാരുതി സ്വിഫ്റ്റിനും ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിനും ഒത്ത എതിരാളി തന്നെയാണ്.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഇല്ല എന്നതാണ് പ്രാഥമിക പോരായ്‌മ. എന്നാൽ ഈ പഴുതുകൾ പരിഹരിക്കാൻ ഫോർഡ് ഒരുങ്ങുന്നതായാണ് സൂചന. അതായത് ഫിഗോയിൽ ഉടൻ തന്നെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ബ്രാൻഡ്.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

മിക്കവാറും ഈ മാസം തന്നെ പുതിയ വേരിയന്റ് വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന. 1.2 ലിറ്റർ ഡ്രാഗൺ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാകും ഈ ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുക. ഇക്കോസ്‌പോർട്ട് പെട്രോൾ ഓട്ടോമാറ്റിക് പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന അതേ ആറ് സ്പീഡ് ഗിയർബോക്‌സാണിത്.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

ഈ 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് 95 bhp കരുത്തിൽ 119 Nm torque ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. എഞ്ചിൻ താരതമ്യേന ശക്തമായ മിഡ് റേഞ്ചിനും ശ്രദ്ധേയമായ ഹൈ-എൻഡ് പെർഫോമൻസിനും പേരുകേട്ടതാണ്. എന്നാൽ കുറഞ്ഞ എഞ്ചിൻ വേഗതയിൽ പവർ ഡെലിവറി അത്ര പോര എന്നത് വാസ്‌തവമാണ്.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

എന്നാൽ ടോർഖ് കൺവെർട്ടർ സംവിധാനം ഈ പോരായ്‌മയെ ഒരു പരിധിവരെ മറികടക്കാൻ സഹായിച്ചേക്കും. അതോടെ സിറ്റി ഉപയോഗത്തിന് ഉത്തമമായ വാഹനമായി മാറാൻ ഫിഗോയുടെ പുതിയ ഓട്ടോമാറ്റിക് പതിപ്പിന് സാധിക്കും.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റുള്ള ആദ്യത്തെ ഫോർഡ് കാറാകും ഫിഗോ എന്നതും ശ്രദ്ധേയമായ വസ്‌തുതയാണ്. ഒരേ പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്നതിനാൽ ഫോർഡ് പിന്നീട് ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയിലേക്കും ഈ ഗിയർബോക്സ് ഓപ്ഷൻ അവതരിപ്പിച്ചേക്കാം.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

5.85 ലക്ഷം രൂപ മുതൽ 8.70 ലക്ഷം രൂപ വരെയാണ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എത്തുന്ന ഫിഗോയുടെ നിലവിലെ എക്സ്ഷോറൂം വില. ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹാച്ച്ബാക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നതും.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

ഫിഗോയുടെ ടോപ്പ്-എൻഡ് വേരിയന്റുകൾക്കൊപ്പമാകും ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യാൻ സാധ്യത. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർഡ് പാസ് കണക്റ്റഡ് കാർ ടെക്, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളോടെയാണ് അമേരിക്കൻ ബ്രാൻഡിൽ നിന്നുള്ള എൻട്രി ലെവൽ ഹാച്ച് നിരത്തിലെത്തുന്നത്.

തുനിഞ്ഞിറങ്ങി ഫോർഡ്; ഫിഗോയ്ക്ക് പെട്രോൾ ഓട്ടോമാറ്റിക് സമ്മാനിക്കും, വിപണിയിലേക്ക് ഉടനെത്തും

കൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മൊബൈൽ സെൻസിംഗ് വൈപ്പർ സുരക്ഷക്കായി ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഫോർഡ് ഫിഗോയുടെ പ്രത്യേകതകളാണ്.

More from DriveSpark

Article Published On: Wednesday, July 7, 2021, 11:33 [IST]
English summary
Ford Will Launch Soon An Automatic Variant For Figo Hatchback. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X