1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ഗ്വാങ്‌ഡോങ്ങിലെ ഗ്വാങ്‌ഷോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചൈനീസ് വാഹന നിർമാണ കമ്പനിയായ ജിഎസി ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് അയോൺ ബ്രാൻഡിന് കീഴിൽ പുതിയ സീറോ എമിഷൻ വാഹനം പുറത്തിറക്കുന്നത്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ജിഎസി ഗ്രൂപ്പിന്റെ അയൺ LX പ്ലസ് എന്ന് വിളിക്കപ്പെടുന്ന മോഡൽ ഒറ്റ ചാർജിൽ 1000 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുമായി വരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ഗ്വാങ്‌ഷു ഓട്ടോമൊബൈൽ ഇൻഡസ്ട്രി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനവുമാണ്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ചൈനീസ് വിപണിക്കായി മാത്രം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത അയൺ LX പ്ലസ് ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2021 നവംബറിൽ നടന്ന ഗ്വാങ്‌ഷൂ ഓട്ടോ ഷോയിലാണ് മോഡൽ ആദ്യമായി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ഇലക്ട്രിക് ക്രോസ്ഓവർ 2022 ജനുവരി ആറിന് ചൈനയിൽ ലോഞ്ച് ചെയ്യും. അടിസ്ഥാനപരമായി ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ജിഎസി അയൺ LX-ന്റെ പരിഷ്ക്കരിച്ച പതിപ്പാണ്. CLTC-യിൽ (ചൈന ലൈറ്റ്-ഡ്യൂട്ടി ടെസ്റ്റ് സൈക്കിൾ) ഇതിന് 1000 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നും തെളിയിച്ചാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

മികച്ച സ്പെക് വേരിയന്റിനായുള്ള വലിയ വലിപ്പത്തിലുള്ള 144.4 kWh ബാറ്ററി പായ്ക്കിന്റെ സാന്നിധ്യമാണ് ഇത്രയും ഉയർന്ന ശ്രദ്ധേയമായ ശ്രേണി വാഗ്‌ദാനം ചെയ്യാൻ ജിഎസിയെ സഹായിച്ചത്. ഇലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചാണ് ബാറ്ററി നിർമിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്. അതിനാൽ ഇത് പരമ്പരാഗത ബാറ്ററികളെ അപേക്ഷിച്ച് 20 ശതമാനം ചെറുതും 14 ശതമാനം ഭാരം കുറഞ്ഞതുമാണ്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ഒരു കിലോയ്ക്ക് 205 Wh ഊർജ്ജ സാന്ദ്രതയുണ്ടെന്നാണ് കണക്കുകൾ. രണ്ട് സ്പീഡ് ട്രാൻസ്മിഷനിലൂടെ നാല് വീലുകളിലേക്കും പവർ കൈമാറുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ജിഎസി അയൺ LX പ്ലസ് ഇലക്‌ട്രിക് ക്രോസ്ഓവർ ഉപയോഗിക്കുന്നത്. കൂടാതെ സജ്ജീകരണം മൊത്തം 225 bhp കരുത്തും നൽകാൻ പ്രാപ്‌തമാണ്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ജിഎസി അയൺ LX പ്ലസ് വെറും 2.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക് ക്രോസ്ഓവറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ, ബ്രാൻഡ് അനുസരിച്ച് തണുത്ത താപനിലയിൽ മെച്ചപ്പെട്ട ഊർജ്ജ സാന്ദ്രത, ശക്തി, പ്രകടനം എന്നിവയ്‌ക്കൊപ്പം ബാറ്ററികളെ ഭാരം കുറഞ്ഞതും ചെറുതുമാക്കുന്നു.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

സിലിക്കൺ സ്പോഞ്ച് ടെക് എന്ന് വിശേഷിപ്പിക്കുന്ന സിലിക്കൺ അടങ്ങിയ ആനോഡ് ഒരു സ്പോഞ്ച് പോലെ മൃദുവാണെന്ന് പറയപ്പെടുന്നു. ഒന്നര ദശാബ്ദത്തിലേറെയായി ഈ ആശയം പ്രവർത്തിക്കുന്നു. ഷാങ്ഹായ് ഓട്ടോ ഷോയിൽ 6c ചാർജ് മൾട്ടിപ്ലയർ ഉപയോഗിച്ച് വെറും എട്ട് മിനിറ്റിനുള്ളിൽ 0-80 ശതമാനവും വെറും അഞ്ച് മിനിറ്റിനുള്ളിൽ 30-80 ശതമാനവും ചെയ്യുന്ന ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തോടെയാണ് അയൺ V പ്ലസിനെ ജിഎസി പ്രദർശിപ്പിച്ചത്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ജിഎസി അയൺ LX പ്ലസിന്റെ രൂപഭാവത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം മുൻവശത്തെ ഗ്രില്ലാണ്. ഇത് കൂടുതൽ അതിശയോക്തി കലർന്ന നേരായ വാട്ടർഫാൾ ശൈലി സ്വീകരിക്കുന്നു. ഇത് വാഹനത്തിന് ശക്തമായ ദൃശ്യപ്രഭാവമാണ് നൽകുന്നത്. മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ ഇത് ബ്രാൻഡിന്റെ അയൺ LX-ന് സമാനമാണ്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

പിൻഭാഗത്ത് താഴ്ന്ന ബമ്പറിന്റെ രൂപകൽപ്പന മുൻവശത്തെ പ്രതിധ്വനിക്കുന്നു. അത് വളരെ സ്പോർട്ടി ആക്കാൻ സഹായിച്ചിട്ടുണ്ട്. പ്രശസ്തമായ ത്രൂ-ടൈപ്പ് ടെയിൽ ലൈറ്റുകൾ ക്രോസ്ഓവറിനില്ല. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4835/1935/1685 മില്ലീമീറ്റർ ആണ്. അതേസമയം വീൽബേസ് 2920 മില്ലീമീറ്ററുമുണ്ട്. ഇതിന് മുമ്പത്തെ അയൺ LX (4786mm) നേക്കാൾ അല്പം നീളവുമുണ്ട്. എന്നാൽ വീൽബേസ് ഒന്നുതന്നെയാണ്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ഇന്റീരിയറിൽ ജിഎസി അയൺ LX പ്ലസ് വീനസ് വൈറ്റ് കളറിലാണ് ഒരുങ്ങിയിരിക്കുന്നത്. 15.6-ഇഞ്ച് ഹൈ-ഡെഫനിഷൻ വലിയ സ്‌ക്രീൻ ADiGO4.0-നെ പിന്തുണയ്‌ക്കുന്നു. ഇത് 7nm 8-കോർ ക്വാൽകോം 8155 ചിപ്പിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ പുതിയ കാറിൽ 10 സ്പീക്കർ ആൽപൈൻ മാസ്റ്റർ ഓഡിയോയും NAPPA ലെതർ സീറ്റുകളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

480 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബ്രാൻഡ് ഇത് കൂടുതൽ മെച്ചപ്പെടുത്തി എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. അതിവേഗം ചാർജുചെയ്യാനുള്ള കഴിവുകളും വികസിച്ചുകൊണ്ടിരിക്കുന്ന ബാറ്ററി സാങ്കേതികവിദ്യയും ഉപയോഗിച്ച് വൈദ്യുത വാഹനങ്ങളുടെ ഡ്രൈവിംഗ് ശ്രേണിയും പ്രവേശനക്ഷമതയും അന്താരാഷ്ട്ര വിപണികളിൽ പ്രത്യേകിച്ച് ചൈനയിൽ ഓരോ ദിവസവും മെച്ചപ്പെടുകയാണ്.

1,000 കിലോമീറ്റർ റേഞ്ചുമായി ഒരു ചൈനീസ് ഇലക്‌ട്രിക് കാർ, അയൺ LX പ്ലസ് അവതരിപ്പിച്ച് ജിഎസി

ഇലക്‌ട്രിക് വാഹനങ്ങൾക്ക് കൂടുതൽ ശ്രദ്ധലഭിക്കുന്ന സാഹചര്യത്തിൽ പുതിയ ജിഎസി ഗ്രൂപ്പിന്റെ അയൺ LX പ്ലസ് ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടാൻ പര്യാപ്‌തമാണ്. ഉയർന്ന റേഞ്ചിന്റെ ഒറ്റ കാര്യം മാത്രം മതിയാകും ഈ ഇലക്‌ട്രിക് ക്രോസ്ഓവറിനെ ആളുകൾ തിരക്കിയെത്താൻ.

Most Read Articles

Malayalam
English summary
Gac group introduced the aion lx plus ev crossover with 1000 plus km range
Story first published: Friday, December 24, 2021, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X