ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

ഒരുതരം പ്രത്യേകതരം ഓഫറുമായി ടൊയോട്ട രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം കേൾക്കുമ്പോൾ കുറച്ച് അമ്പരിപ്പൊക്കെ തോന്നിയേക്കാമെങ്കിലും കാര്യം നിസാരമാണ്. വാഹനത്തിനു പകരം സാധനം എന്ന പദ്ധതിയാണ് ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്​.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

എന്നാൽ സംഭവം ഇവിടെങ്ങുമല്ല കേട്ടോ! കാൽപന്തുകളിയുടെ നാടായ ബ്രസീലിലാണ് ടൊയോട്ട പുതിയ ബാർട്ടർ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക മേഖലയിലെ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്​ ബ്രസീലിൽ പദ്ധതി പരിചയപ്പെടുത്തിയിരിക്കുന്നത്​.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

ചോളവും സോയാബീനും നൽകിയാൽ ഫോർച്യൂണർ, ഹിലക്‌സ്, കൊറോള ക്രോസ് എന്നിവയിൽ ഏതേലും ഒരു വാഹനം സ്വന്തമാക്കാം ഈ പുതിയ ടൊയോട്ട ബാർട്ടർ എന്നറിയപ്പെടുന്ന സംവിധാനം വഴി.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

ടൊയോട്ട ബാർട്ടർ സെയിൽസ് പദ്ധതി ഓഗസ്റ്റ് നാലിനാണ് ബ്രസീലിൽ തുടക്കമായത്. സംഗതി വളരെ സിമ്പിൾ ആണെങ്കിലും ചില നിബന്ധനകളൊക്കെയുണ്ട് ടൊയോട്ടയ്ക്ക്. ഉപഭോക്താവ് ഉൽ‌പ്പന്നങ്ങളുടെ സാക്ഷ്യപ്പെടുത്തിയ ഉടമയാണെന്നും സുസ്ഥിരമായ ഒരു പ്ലാന്റേഷനിൽ നിന്നുള്ള വിളവ് ഉയർന്ന നിലവാരമുള്ളതാണോ എന്നും ബ്രാൻഡ് പരിശോധിക്കും.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചയൊന്നുമില്ല. തുടർന്ന് ധാന്യങ്ങളുടെ വിപണിമൂല്യം കണക്കാക്കിയാവും വില നിശ്ചയിക്കുക. തുടക്കത്തിൽ രാജ്യത്ത് ആറ്​ സംസ്ഥാനങ്ങളിലാണ് പുതിയ വിൽപ്പന മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ബഹിയ, മാറ്റോ ഗ്രോസോ, പിയൗയി, മിൻസ ജെറിയ, ഗോയസ്, ടോകാന്റിൻസ് എന്നിവിടങ്ങളാണ് ഉൾപ്പെടുന്നത്.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

നിലവിൽ ടൊയോട്ടയുടെ നേരിട്ടുള്ള വിൽപ്പനയുടെ 16 ശതമാനം കാർഷിക ബിസിനസ് മേഖലയിലാണ്. പുതിയ ചാനലിലൂടെ ഇത് കൂടുതൽ വളരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്​. ഇന്ത്യയിൽ ജാപ്പനീസ് കാർ നിർമാതാക്കൾക്കായി ഏറ്റവുമധികം വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണ് ഫോർച്യൂണർ.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

2019-ലാണ് ഒരു പൈലറ്റ് പ്രോജക്റ്റായി ടൊയോട്ട ബാർട്ടർ സംവിധാനം ആരംഭിക്കുന്നത്. കാർ വാങ്ങാൻ ധാന്യം സ്വീകരിക്കുന്ന ബ്രസീലിലെ ആദ്യത്തെ സെയിൽസ് ചാനലാണിത്. ഇപ്പോൾ ഈ പദ്ധതി ഔദ്യോഗികമാക്കാനും ടൊയോട്ടയുടെ സാന്നിധ്യം വിപുലീകരിക്കാനും തീരുമാനിച്ചിരിക്കുന്നതായി ടൊയോട്ട ബാർട്ടർ സെയിൽസ് മോഡലിന്റെ പ്രഖ്യാപനത്തിൽ കമ്പനിയുടെ ബ്രസീലിലെ ഡയറക്ട് സെയിൽസ് മാനേജർ ജോസ് ലൂയിസ് റിങ്കൺ ബ്രൂണി പറഞ്ഞു.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

2.7 ലിറ്റർ പെട്രോൾ, 2.8 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഫുൾ-സൈസ് എസ്‌യുവി അണിനിരക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനിൽ ആറ് സ്‌പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്‌പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ചും തെരഞ്ഞെടുക്കാം.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

ഇന്ത്യൻ വിപണിയിൽ ബ്രാൻഡ് ഹിലക്സ്, കൊറോള ക്രോസ് എന്നിവ വിൽക്കുന്നില്ല. ഇന്ത്യയിൽ ടൊയോട്ട നിലവിൽ ഗ്ലാൻസ ഹാച്ച്ബാക്ക്, അർബൻ ക്രൂസർ കോംപാക്​ട്​ എസ്‌യുവി, യാരിസ് സെഡാൻ, ഇന്നോവ ക്രിസ്റ്റ എംപിവി, ഫോർച്യൂണർ എസ്‌യുവി, കാമ്രി ഹൈബ്രിഡ് സെഡാൻ, വെൽഫെയർ ലക്ഷ്വറി എംപിവി എന്നിവയാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

എന്നാൽ അധികം വൈകാതെ തന്നെ ഹിലക്‌സ് പിക്കപ്പ് ട്രക്കിനെ കമ്പനി ആഭ്യന്തര വിപണിയിൽ പരിചയപ്പെടുത്തുമെന്നാണ് സൂചന നൽകിയിരിക്കുന്നത്. ഇസൂസു D-മാക്സ് V-ക്രോസ് വിപണിയിലേക്ക് തിരിച്ചെത്തിയതിനു ശേഷം സജീവമായ പിക്കപ്പ് സെഗ്മെന്റ് കൈപ്പിടിയിലാക്കാനാണ് ബ്രാൻഡിന്റെ ശ്രമം.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

ഈ വർഷം ദീപാവലിയോടെ ജാപ്പനീസ് എതിരാളി പുതിയ ഹിലക്‌സിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് വേരിയന്റുകളിലായാകും ഹിലക്‌സ് രാജ്യത്ത് എത്തുകയെന്നാണ് അഭ്യൂഹങ്ങൾ. ഹിലക്‌സ്, ഹിലക്‌സ് റെവോ എന്നീ രണ്ട് വകഭേദങ്ങളായി വാഹനത്തെ അവതരിപ്പിക്കാമെന്ന് ചുരുക്കം.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

അതിലൊന്ന് മറ്റൊന്നിനേക്കാൾ കൂടുതൽ പ്രീമിയം ഓഫറായി തുടരും. ഹിലക്‌സ് റെവോ ടു-ഡോർ, ടു-സീറ്റർ സിംഗിൾ ക്യാബ് മോഡലാണ്. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നീ വമ്പൻമാരുമായി ഹിലക്‌സ് അതിന്റെ മെക്കാനിക്കൽ സവിശേഷതകൾ പങ്കിടുന്നു എന്നതു തന്നെയാണ് ഇന്ത്യയിലേക്കുള്ള വഴി തുറക്കാൻ കാരണമായിരിക്കുന്നത്.

ഇതൊരു ബാർട്ടർ സിസ്റ്റം; ചോളവും സോയാബീനും കൊടുത്താൽ ടൊയോട്ട കാർ വീട്ടിലെത്തിക്കാം

2.4 ലിറ്റർ അല്ലെങ്കിൽ 2.8 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്തോടെയാകും പിക്കപ്പ് ഇന്ത്യയിൽ എത്തുക. ഏകദേശം 18 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും ഹിലക്‌സിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Give corn and soybean and get toyota fortuner or hilux in exchange details
Story first published: Saturday, August 7, 2021, 10:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X