എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

എസ്‌യുവി വിപണി കൊടുംപിരി കൊള്ളുമ്പോഴും സെഡാൻ മോഡലുകളിലൂടെ വിൽപ്പന മികച്ചതാക്കുന്ന വാഹന നിർമാണ കമ്പനിയാണ് ഹോണ്ട. എന്നാൽ ഗ്യാലറിയിൽ ഇരുന്നു മാത്രം കളികണ്ട ജാപ്പനീസ് ബ്രാൻഡ് കളത്തിലേക്ക് ഇറങ്ങാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട 2021 സെപ്റ്റംബർ 21 ന് ഇന്തോനേഷ്യയിലായിരിക്കും ഒരു പുതിയ കാർ അവതരിപ്പിക്കുക. ആഗോളതലത്തിൽ പരിചയപ്പെടുത്തിയ N7X എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പുമായാണ് കമ്പനി ഇത്തവണ എത്തുന്നത്. അതിന്റെ ഭാഗമായി പുതിയ ടീസർ ചിത്രവും കമ്പനി പുറത്തിറക്കിയിരിക്കുകയാണ്.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ഹോണ്ട N7X ഒരു ഏഴ് സീറ്റർ എസ്‌യുവി ആയിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. പുതുതലമുറ BR-V എന്നപേരിലായിരിക്കും ഇന്തോനേഷ്യയിൽ വാഹനം അറിയപ്പെടുകയെന്നാണ് സൂചന. എന്നാൽ ഇന്ത്യൻ വിപണിയിൽ എലിവേറ്റ് എന്നയാരിക്കും ഈ പുത്തൻ എസ്‌യുവിയെ കമ്പനി അവതരിപ്പിക്കുക.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

നേരത്തെ 2021 ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS) വാഹനത്തെഅവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ്-19 കാരണം പരിപരാടി നവംബറിലേക്ക് മാറ്റുകയായിരുന്നു.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ഒരു റോഡ് ഷോയിലൂടെ NX7 ഏഴ് സീറ്റർ എസ്‌യുവിയെ ഇന്തോനേഷ്യയിലെ പല നഗരങ്ങളിലും ഹോണ്ട പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് വാഹനത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കമ്പനി അഭിപ്രായപ്പെട്ടു. ആന്തരികമായി DG3 എന്ന് വിളിക്കപ്പെടുന്ന പുതിയ എസ്‌യുവി ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ഇന്തോനേഷ്യൻ വിപണിയിൽ പുതിയ ഹോണ്ട N7X അധിഷ്‌ഠിത എസ്‌യുവി ടൊയോട്ട അവാൻസ, ഡൈഹത്സു ക്സെനിയ, സുസുക്കി XL7 മുതലായവയോടായിരിക്കും മാറ്റുരയ്ക്കുക. വരാനിരിക്കുന്ന ഹോണ്ടയുടെ ഈ മോഡൽ എസ്‌യുവി, എം‌പി‌വി ബോഡി ശൈലികൾ വാഗ്ദാനം ചെയ്യുകയും ചെയ്യും. കൂടാതെ എല്ലാത്തരം റോഡ് അവസ്ഥകൾക്കും ഇത് അനുയോജ്യമാണ്.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ഇത് സിറ്റി സെഡാനുമായി പ്ലാറ്റ്ഫോമും മെക്കാനിക്കൽ ഘടകങ്ങളും പങ്കിടുകയും ചെയ്യും. 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുക. ഈ എഞ്ചിൻ 121 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് അനുമാനം.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക്കും ഉൾപ്പെടുമെന്നാണ് വിവരം. ഇതുകൂടാതെ എസ്‌യുവിക്ക് ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എഞ്ചിനും ജാപ്പനീസ് ബ്രാൻഡ് സമ്മാനിക്കാൻ സാധ്യതയുണ്ട്. ഇത് ഇപ്പോൾ തന്നെ തെരഞ്ഞെടുത്ത ഏഷ്യൻ വിപണികളിൽ സിറ്റി സെഡാനിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

S, E, പ്രസ്റ്റീജ്, പ്രസ്റ്റീജ് HSഎന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളിൽ പുതിയ മോഡൽ വാഗ്ദാനം ചെയ്യുമെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എസ്‌യുവിയുടെ എൻട്രി ലെവൽ പതിപ്പ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ വരികയുള്ളൂ എന്നും സൂചനയുണ്ട്. അതേസമയം ഉയർന്ന മോഡലുകൾ ഓപ്ഷണൽ സിവിടി യൂണിറ്റിനൊപ്പം വരും.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

പുതിയ ഹോണ്ട N7X ഏഴ് സീറ്റർ എസ്‌യുവിക്ക് ഹോണ്ട സെൻസിംഗ് (HS) സാങ്കേതികവിദ്യയും സമ്മാനിക്കും. ഇത് ബ്രാൻഡ് സ്വയം വികസിപ്പിച്ച അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) ആണ്. കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ ലഘൂകരണ സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ ഡ്രൈവർ സഹായ സാങ്കേതികവിദ്യകൾ വാഗ്‌ജാനം ചെയ്യും.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ഇതോടൊപ്പം തന്നെ എസ്‌യുവിയിൽ ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹോണ്ട ലെയ്‌ൻ വാച്ച്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോ ഹൈ-ബീം ഹെഡ്‌ലൈറ്റുകൾ മുതലായ സവിശേഷതകളും ഹോണ്ട കൂട്ടിച്ചേർക്കും. പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തുമ്പോൾ കൺസെപ്റ്റ് മോഡലിന് സമാനമായിരിക്കും N7X മോഡലിന്റെ രൂപഘടന.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ചരിഞ്ഞ മേൽക്കൂരയുള്ള എസ്‌യുവി-ഇഷ് പ്രൊഫൈലിലാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. എസ്‌യുവി ബോണറ്റ്, സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലിൽ കട്ടിയുള്ള ക്രോം ബാർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-എൽഇഡി ഡിആർഎൽ സെറ്റപ്പ്, വിശാലമായ എയർ-ഡാം, ഫാക്സ് സ്‌കിഡ് പ്ലേറ്റ്, ബ്രഷ്ഡ് അലുമിനിയം ഉൾപ്പെടുത്തലുകൾ എന്നിവയും N7X-ൽ ഉണ്ടാകും.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

പുതിയ എസ്‌യുവിയിൽ വലിയ ഗ്ലാസ്‌ഹൗസ് ഏരിയ, ശക്തമായ ബെൽറ്റ്‌ലൈൻ, കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുള്ള റൗണ്ട് വീൽ ആർച്ചുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയുണ്ട്. പുതിയ ഹോണ്ട ഏഴ് സീറ്റർ എസ്‌യുവിയുടെ ഇന്റീരിയറും സിറ്റി പ്രീമിയം സെഡാനുമായി സമാനതകൾ പങ്കുവെച്ചേക്കും.

എസ്‌യുവി വിപണിയിൽ ഇനി ഹോണ്ടയുടെ ഊഴം; പുതിയ 7 സീറ്റർ മോഡൽ സെപ്റ്റംബർ 21-ന് എത്തും

ജനപ്രിയമായിരുന്ന CR-Vഅടുത്തിടെ പടിയിറങ്ങിയതോടെ നിലവിൽ ഇന്ത്യയിൽ എസ്‌യുവി മോഡലുകൾ ഒന്നുമില്ലാത്ത പ്രമുഖരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എലിവേറ്റ് എന്നപേരിൽ അടുത്ത വർഷം അവസാനത്തോടെ NX7 വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda all set to introduce the all new seater suv in indonesia on september 21
Story first published: Friday, September 17, 2021, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X