ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

എസ്‌യുവികൾ എത്തിയതോടെ സെഡാൻ മോഡലുകളുടെ വിൽപ്പന അവതാളത്തിലായെന്നു വേണമെങ്കിൽ പറയാം. എന്നിരുന്നാലും ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ശ്രേണി ഇന്നും അൽപം വേറിട്ടു നിൽക്കുന്നുണ്ട്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

അതിനു കാരണം കുറഞ്ഞ വിലയിൽ മികച്ച വാഹനങ്ങൾ ലഭ്യമാകുന്നുണ്ട് എന്നതു തന്നെയാണ്. മാരുതി സുസുക്കി രാജാവായി വിലസുന്ന ഇടത്തേക്ക് അതിഥിയായി എത്തിയ ഹോണ്ട അമേസാണ് ഇന്ന് കൂടുതൽ ജനപ്രിയം. അടുത്തിടെ മുഖംമിനുക്കൽ കൂടി ആയതോടെ ജാപ്പനീസ് വാഹനത്തിന്റെ ഡിമാന്റെ വർധിച്ചിട്ടുണ്ട്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

കുറച്ചുകാലമായി മാരുതി സുസുക്കി ഡിസയറാണ് കോംപാക്‌ട് സെഡാൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം. എന്നാൽ 2021 ഓഗസ്റ്റിൽ മാരുതി സുസുക്കിയുടെ ജനപ്രിയ വിൽപ്പന മോഡലിനെ ഹോണ്ട അമേസ് മറികടന്ന് പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

കഴിഞ്ഞ വർഷം 2020 ഓഗസ്റ്റിൽ ഹോണ്ട നിരത്തിലെത്തിച്ച 3,684 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ അമേസിന്റെ 6,591 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് 2021 ഓഗസ്റ്റിൽ സാധിച്ചു. അതുവഴി 79 ശതമാനം വിൽപ്പന വളർച്ചയും ജാപ്പനീസ് ബ്രാൻഡ് കോംപാക്‌ട് സെഡാൻ ശ്രേണിയിൽ നിന്നും സ്വന്തമാക്കി.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

മറുവശത്ത് മാരുതി സുസുക്കി ഡിസയർ 2021 ഓഗസ്റ്റിൽ 5,714 യൂണിറ്റ് വിൽപ്പനയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 13,629 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 58 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

ഓഗസ്റ്റിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 8.7 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്നതാണെന്നാണ് വിലയിരുത്തൽ. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവാണ് വിൽപ്പനയിൽ ഇടിവുണ്ടാകാൻ കാരണമെന്നാണ് കമ്പനി പറയുന്നുത്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

അതേസമയം ഹോണ്ട കഴിഞ്ഞ മാസം രാജ്യത്ത് അമേസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചിരുന്നു. കൂടാതെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് അമേസ് സെഡാന്റെ ലാഭകരമായ ആനുകൂല്യവും ഓഫറും പ്രഖ്യാപിച്ചതും രാജ്യത്തെ കോം‌പാക്‌ട് സെഡാൻ വിഭാഗത്തിൽ അതിന്റെ വിൽപ്പന കൂടുതൽ വർധിക്കാൻ കാരണമായിട്ടുണ്ട്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

മൂന്ന് വേരിയന്റ് ഓപ്ഷനുകളിലായാണ് ഹോണ്ട അമേസ് വിപണിയിൽ എത്തുന്നത്. ഇവിടെ E വേരിയന്റിന് മാറ്റമില്ലാതെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി തന്നെ തുടരും. അതേസമയം S, VX വകഭേദങ്ങൾക്കാണ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചത്. 1.2 ലിറ്റർ i-VTEC പെട്രോൾ, 1.5 ലിറ്റർ i-DTECH ഡീസൽ എഞ്ചിനുകളാണ് സബ്-4 മീറ്റർ സെഡാന് തുടിപ്പേകുന്നതും.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

കൂടാതെ മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളും ഹോണ്ട അമേസിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. നിലവിൽ കോംപാക്‌ട് സെഡാൻ ശ്രേണിയിലെ രണ്ടാംസ്ഥാനക്കാരനായ ജാപ്പനീസ് വാഹനം വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായിട്ടുണ്ട്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

കാഴ്ച്ചയിലായാലും സവിശേഷതകളിലായാലും മുൻഗാമിയേക്കാൾ പ്രതാപിയാണ് ഫെയ്‌സ്‌ലിഫ്റ്റ് അമേസ് എന്നതിൽ സംശയം വേണ്ട. കോംപാക്‌ട് സെഡാന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.32 ലക്ഷം രൂപ മുതല്‍ 9.05 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

ഹോണ്ട സെഡാന്റെ ഡീസൽ മോഡലുകൾക്കായി 8.66 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക. മറുവശത്ത് മികച്ച ക്യാബിന്‍, താങ്ങാനാവുന്ന വില മാരുതിയുടെ വിശ്വാസീയത തുടങ്ങിയ കാരണങ്ങളാണ് ഡിസയറിനെ വേറിട്ടു നിർത്തുന്നത്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

മാരുതി സുസുക്കി ഡിസയർ 1.2 ലിറ്റർ, കെ-സീരീസ് എഞ്ചിനാണ് തെരഞ്ഞെടുക്കാൻ സാധിക്കുക. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനിലും വാഹനം ലഭിക്കും. കാറിന്റെ മാനുവല്‍ പതിപ്പിന് ARAI സാക്ഷ്യപ്പെടുത്തിയ 23.26 കിലോമീറ്റർ മൈലേജും മാരുതി അവകാശപ്പെടുന്നുണ്ട്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

അതേസമയം ഡിസയറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 24.12 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയവ പോലുള്ള ചില പ്രായോഗിക സവിശേഷതകൾ വരെ മാരുതി സുസുക്കി ഡിസയർ കോംപാക്‌ട് സെഡാനിലുണ്ട്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

നിലവിൽ 5.98 ലക്ഷം രൂപ മുതൽ 9.02 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഡിസയറിന്റെ എക്‌സ്‌ഷോറൂം വില. ഇതിനു പുറമെ ഒരു സിഎൻജി ഓപ്ഷനും കൂടി വാഹനത്തിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പും കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഗൺആർ, സെലെറിയോ, എസ്-പ്രെസോ, എർട്ടിഗ, ആൾട്ടോ 800, ഇക്കോ എന്നിവയുൾപ്പെടെ ആറ് മോഡലുകൾ ഇന്ന് മാരുതിയുടെ സിഎൻജി കരുത്തിൽ നിരത്തിലെത്തുന്നുണ്ട്.

ഡിസയറിനെ പിന്തള്ളി അമേസിന്റെ കുതിപ്പ്; ഓഗസ്റ്റിൽ നിരത്തിലെത്തിയത് 6,591 യൂണിറ്റുകൾ

ഈ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഡിസയറിലേക്കും സിഎൻജി ഓപ്ഷൻ എത്തുന്നത്. സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ പ്രവർത്തന ചെലവ് പെട്രോൾ, ഡീസൽ പവർ കാറുകളേക്കാൾ വളരെ കുറവാണ് എന്നതിനാൽ കൂടുതൽ ആളുകളെ ആകർഷിക്കാനും ഇത് സഹായിക്കും.

Most Read Articles

Malayalam
English summary
Honda amaze overtaken the maruti suzuki dzire in august 2021 sales in compact sedan segment
Story first published: Saturday, September 11, 2021, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X