വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം മുക്തിനേടാൻ തുടങ്ങിയതോടെ രണ്ട് മാസത്തോളം നഷ്‌ടപ്പെട്ട വിപണി തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് വാഹന നിർമാണ കമ്പനികളെല്ലാം.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

പോയ മാസത്തേക്കാൾ കൂടുതൽ വിൽപ്പന സ്വന്തമാക്കാനായി മോഡൽ നിരയിലാകെ പുതിയ ഡിസ‌്കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

2021 ജൂലൈയിൽ തെരഞ്ഞെടുത്ത ഹോണ്ട കാർ ഇന്ത്യ ഡീലർമാരിലൂടെയാണ് ഉപഭോക്താക്കൾക്കായി കമ്പനി ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ‌്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോംപ്ലിമെന്ററി ആക്സസറീസ്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

ഹോണ്ടയുടെ ഐഡന്റിറ്റിയായ പ്രീമിയം സിറ്റി സെഡാനിൽ ഓഫറുകളൊന്നും പരിചയപ്പെടുത്തിയിട്ടില്ല. എന്നാൽ അമേസിന്റെ എസ് മാനുവൽ വേരിയന്റിന് 20,000 രൂപ വരെ ക്യാഷ് ഡിസ‌്കൗണ്ട് അല്ലെങ്കിൽ 24,243 രൂപ വിലയുള്ള ആക്സസറികളും 15,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

മോഡലിന്റെ V, VX ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 5,000 രൂപ വരെ ക്യാഷ് ഡിസ‌്കൗണ്ട് അല്ലെങ്കിൽ 5,998 രൂപ വിലയുള്ള ആക്സസറികളും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ജനപ്രിയമായ സബ്-4 മീറ്റർ കോംപാക്‌ട് സെഡാനിൽ ലഭിക്കും.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

ഹോണ്ട WR-V ക്രോസ്ഓവറിലെ കിഴിവുകളിൽ 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 6,058 രൂപ വിലയുള്ള ആക്‌സസറികളാണ് ജൂലൈ മാസത്തിഷ ലഭ്യമാവുക. അതോടൊപ്പം തന്നെ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും വാഹനത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 6,098 രൂപ വിലവരുന്ന ആക്‌സസറികളും പ്രീമിയം ഹാ്ച്ച്ബാക്കായ ജാസിൽ ലഭ്യമാണ്. മേൽപ്പറഞ്ഞ ഓഫറുകൾക്ക് പുറമേ നിലവിലുള്ള ഹോണ്ട കാർ ഉടമകൾക്ക് 5,000 രൂപ ലോയൽറ്റി കിഴിവും 9,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിക്കുന്നതിനു പിന്നാലെ നിർമാണ ചെലവിലെ അമിത ഭാരം ഒഴിവാക്കാനായി തങ്ങളുടെ കാറുകളുടെ വിലയിൽ ഹോണ്ട അടുത്തിടെ വില വർധനവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വാഗ്ദാനം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിലക്കയറ്റത്തിന് പരിഹാരം; മോഡലുകൾക്ക് കിടിലൻ ഓഫറുകളുമായി ഹോണ്ട രംഗത്ത്

ഇന്ധനവിലയിലെ വർധനവും അതോടൊപ്പം തന്നെ വാഹനങ്ങൾക്കുണ്ടാകുന്ന വിലക്കയറ്റവും പാസഞ്ചർ കാറുകളുടെ ഡിമാന്‍ഡിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ പ്രശ്‌നം പരിഹരിക്കാനായാണ് പുതിയ ഓഫറുകളും ആനുകൂല്യങ്ങളും ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars India Announced Attractive Discounts And Benefit Offers On Selected Models In July 2021. Read in Malayalam
Story first published: Tuesday, July 13, 2021, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X