വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഉത്സവ സീസൺ അടുത്തതോടെ എങ്ങനെയും വിൽപ്പന കൂട്ടുകയെന്ന ലക്ഷ്യത്തോടെ കിടിലൻ ഓഫറുകളുമായി രംഗത്തെത്തുകയാണ് പല വാഹന നിർമാണ കമ്പനികളും. ഇപ്പോൾ സെപ്റ്റംബർ മാസത്തേക്കായ മുഴുവൻ മോഡൽ ശ്രേണിയിലും 57,044 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് Honda India.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

പുതിയ ഓഫറിനു കീഴിൽ Amaze, Jazz, ഏറ്റവും പുതിയ City, WR-V എന്നിവയെയാണ് ജാപ്പനീസ് ബ്രാൻഡ് അണിനിരത്തിയിരിക്കുന്നത്. ഓഫറുകൾ മോഡൽ, വേരിയന്റ്, സ്ഥലം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. ഹോണ്ട കാറുകളിലെ ഈ ഓഫറുകൾ 2021 സെപ്റ്റംബർ 30 വരെ അല്ലെങ്കിൽ സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ മാത്രമാണ് ലഭ്യമാവുക.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഹോണ്ട അമേസ് പ്രീ-ഫെസ്‌ലിഫ്റ്റ് മോഡലിന് പരമാവധി കിഴിവ് 57,044 രൂപ വരെ ലഭിക്കും. സബ്-4 മീറ്റർ കോംപാക്‌ട് സെഡാന്റെ SMT പെട്രോൾ വേരിയന്റിൽ 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ, 24,044 രൂപയുടെ FOC ആക്സസറികൾ എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം തന്നെ 15,000 രൂപയുടെ എക്സ്ചേഞ്ച് കിഴിവും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

അമേസിന്റെ V MT, VX MT വേരിയന്റുകൾക്ക് 5,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 5,998 രൂപയുടെ FOC ആക്സസറികൾ ലഭിക്കും. അതേസമയം എക്സ്ചേഞ്ച് കിഴിവ് 10,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പുതിയ ഉപഭോക്താക്കൾക്ക് ലോയൽറ്റി ബോണസും ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസും യഥാക്രമം 5,000, 9,000 പൗണ്ടും ലഭിക്കും.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

സബ് കോംപാക്‌ട് സെഡാനിൽ കോർപ്പറേറ്റ് കിഴിവായി 4,000 രൂപയുടെ ആനുകൂല്യവും പ്രഖ്യാപനത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്. 2021 അമേസ് ഫെയ്‌സ്‌ലിഫ്റ്റിന് പരമാവധി 18,000 വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ ലോയൽറ്റി ബോണസ്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് കിഴിവ് എന്നിവ യഥാക്രമം 5,000, 9,000, 4,000 രൂപ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഒരുകാലത്ത് പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ മിന്നുംതാരമായിരുന്ന ഹോണ്ട ജാസിന് 2021 സെപ്റ്റംബർ മാസത്തിൽ മൊത്തം 39,947 രൂപയുടെ കിഴിവാണ് ലഭ്യമാവുക. ഇതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ OC 10,000 വിലയുള്ള കാർ എക്സ്ചേഞ്ചിൽ കിഴിവും പുതിയ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

കൂടാതെ 11,947 രൂപ വരെ FOC ആക്സസറികളും ജാസിലെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വാങ്ങുന്നവർക്ക് 5,000 രൂപ ലോയൽറ്റി ബോണസും ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസായി 9,000 രൂപയും ലഭിക്കും. പ്രീമിയം ഹാച്ചിന് കോർപ്പറേറ്റ് കിഴിവ് 4,000 രൂപയും അധികമായി ലഭിക്കും.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ക്രോസ്ഓവർ ശൈലിയിലെത്തി ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവികളുമായി മാറ്റുരയ്ക്കുന്ന ഹോണ്ട WR-V മോഡലിന് മൊത്തം 39,998 വരെ ഡിസ്കൗണ്ടുകളാണ് അവതരിപ്പിക്കുന്നത്. അതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 11,998 വരെയുള്ള FOC ആക്സസറികൾ ഉൾപ്പെടെയാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ഈ ആനുകൂല്യങ്ങൾക്ക് പുറമെ 10,000 രൂപയുടെ കാർ എക്സ്ചേഞ്ചും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാകും. ലോയൽറ്റി ബോണസും ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസും യഥാക്രമം 5,000 രൂപ, 9,000 രൂപ എന്നിങ്ങനെയും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ അധിക കിഴിവും സെപ്റ്റംബറിൽ ലഭ്യമാണ്.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

അഞ്ചാം തലമുറ ഹോണ്ട സിറ്റി സെഡാൻ 37,708 രൂപയുടെ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഇതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 10,708 രൂപ വരെയുള്ള FOC ആക്സസറികൾ ഉൾപ്പെടുന്നു. വാങ്ങുന്നവർക്ക് 5,000 രൂപയുടെ കാർ എക്സ്ചേഞ്ചിലും കിഴിവ് ലഭിക്കും.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

തീർന്നില്ല, 5,000 രൂപയുടെ ലോയൽറ്റി ബോണസ്, 9,000 രൂപയുടെ ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ്, 8,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് എന്നിവയാണ് പ്രീമിയം സെഡാനിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ. കൂടാതെ നാലാം തലമുറ മോഡലിന് 22,000 രൂപ വരെയും ആനുകൂല്യങ്ങളോടെ ലഭ്യമാണ്.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

അടുത്തിടെ മുഖംമിനുക്കി വിൽപ്പനയ്ക്ക് എത്തിയ അമേസ് ഫെയ്‌സ്‌ലിഫ്റ്റിൽ വരെ ഓഫറുകൾ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് ഹോണ്ടയുടെ വിലയിരുത്തൽ. ചെറിയ ചെറിയ പരിഷ്ക്കാരങ്ങളുമായി എത്തിയ സെഡാനെ ഇരുകൈയ്യും നീട്ടിയാണ് വിപണി സ്വീകരിച്ചിരിക്കുന്നത്.

വിപണി പിടിക്കാൻ Honda; മോഡൽ നിരയിൽ 57,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

കോംപാക്‌ട് സെഡാന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.32 ലക്ഷം രൂപ മുതല്‍ 9.05 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം കാറിന്റെ ഡീസൽ വേരിയന്റുകൾക്കായി 8.66 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില മുടക്കേണ്ടി വരിക.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda cars india announced attractive discounts up to rs 57000 in september 2021
Story first published: Monday, September 6, 2021, 9:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X