45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

രാജ്യത്തെ ജനപ്രിയ ഉൽപ്പന്ന ശ്രേണിയിലുടനീളം ആകർഷകമായ ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. സ്ഥലം, മോഡലുകൾ, വേരിയന്റുകൾ അല്ലെങ്കിൽ സ്റ്റോക്കുകൾ നിലനിൽക്കുന്നത് വരെ ആനുകൂല്യങ്ങളും കിഴിവുകളും വ്യത്യാസപ്പെടാം.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

അതിനാൽ സാധ്യതയുള്ള ഹോണ്ട ഉപഭോക്താക്കൾക്ക് ബാധകമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്. 2021 ഡിസംബർ 31-ന് മുമ്പ് വാങ്ങുന്ന ഹോണ്ട കാറുകൾക്കായിരിക്കും ഇയർ എൻഡ് ഡിസ്‌കൗണ്ടുകൾ ലഭ്യമാവുക.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനു പുറമെ വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യവും കമ്പനിയുടെ അജണ്ടയിലുണ്ട്. ഓഫർ പട്ടികയിൽ ഒന്നാമത് ഹോണ്ടയുടെ ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച കാറായ ഹോണ്ട സിറ്റിയാണ്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

പുതുതലമുറ ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും 45,108 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 7,500 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 8,108 രൂപ വരെ FOC ആക്‌സസറികളും കമ്പനിയുടെ ഇയർ എൻഡ് ഓഫറിനു കീഴിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

നവംബറിനെ അപേക്ഷിച്ച് ഡിസംബറിൽ കാർ എക്‌സ്‌ചേഞ്ചിന്റെ ഡിസ്‌കൗണ്ട് ഇരട്ടിയാക്കി ഹോണ്ട 15,000 രൂപയുടെ ആനുകൂല്യം നൽകിയിട്ടുണ്ട്. കൂടാതെ ഹോണ്ട ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ലോയൽറ്റി ബോണസും 9,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. 8,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

ഹോണ്ട ജാസിന്റെ എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 35,147 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 12,147 രൂപ വരെയുള്ള FOC ആക്‌സസറികൾ, 5,000 രൂപയുടെ കാർ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപയുടെ ഹോണ്ട കസ്റ്റമർ ലോയൽറ്റി ബോണസ്, 9,000 രൂപ ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപ കോർപ്പറേറ്റ് കിഴിവ് എന്നിവ ഉൾപ്പെടുന്നു.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

നിലവിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ എതിരാളികൾക്ക് പിന്നിലാണെങ്കിലും പുതിയ ഓഫർ പ്രഖ്യാപനത്തിലൂടെ ജാസിന്റെ വിൽപ്പന ഡിസംബർ മാസത്തിൽ കൂടുതൽ വർധിപ്പിക്കാമെന്നാണ് ഹോണ്ട കരുതുന്നത്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

കോംപാക്‌ട് എസ്‌യുവി മോഡലുകൾക്കിടയിൽ പെട്ടുപോയ WR-V ക്രോസ്ഓവറിലും ഗംഭീര ഓഫറുകളാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. മോഡലിന്റെ എല്ലാ പെട്രോൾ വേരിയന്റുകളിലും 28,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

ഇതിൽ 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് കിഴിവ്, 5,000 രൂപയുടെ ഹോണ്ട കസ്റ്റമർ ലോയൽറ്റി ബോണസ്, 9,000 രൂപയുടെ ഹോണ്ട കാർ എക്‌സ്‌ചേഞ്ച് ബോണസ്, 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് ഉൾപ്പെടുന്നത്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

അഞ്ചാം തലമുറ ആവർത്തനത്തിലേക്ക് കടന്നിട്ടും ഇതുവരെ വിപണിയിൽ നിന്നും പിൻവലിക്കാത്ത ഹോണ്ട സിറ്റിയുടെ നാലാം തലമുറ പതിപ്പിനെയും പുതിയ ഇയർ എൻഡ് ഓഫറിനു കീഴിൽ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

സി-സെഗ്മെന്റ് സെഡാന്റെ നാലാം തലമുറ പതിപ്പിന്റെ എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 22,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ ഹോണ്ട കസ്റ്റമർ ലോയൽറ്റി ബോണസ് 5,000, എക്‌സ്‌ചേഞ്ച് ബോണസ് 9,000, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 8,000 എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

ഡിസംബറിലെ ഡിസ്‌കൗണ്ട് പട്ടികയിൽ അവസാനത്തേത് ഹോണ്ട അമേസാണ്. നിലവിൽ കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ഈ കോംപാക്‌ട് സെഡാൻ. അടുത്തിടെ പുതുക്കിയ അമേസിന്റെ എല്ലാ വകഭേദങ്ങൾക്കും 15,000 രൂപ വരെ ആനുകൂല്യങ്ങൾ ഇത്തവണ ലഭിക്കും.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

ഇതിൽ ഹോണ്ട കസ്റ്റമർ ലോയൽറ്റി ബോണസ് 5,000, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ് 6,000, കോർപ്പറേറ്റ് കിഴിവ് 4,000 എന്നിവയാണ് ഡിസംബർ ഇയർ എൻഡ് ഓഫറിനു കീഴിൽ ലഭ്യമാവുക. ഹോണ്ടയുടെ പോയ മാസം 5,457 യൂണിറ്റ് വിൽപ്പനയാണ് ഇന്ത്യയിൽ നിന്നും നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഹോണ്ടയുടെ വിൽപ്പന 9,990 യൂണിറ്റായിരുന്നു.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

നവംബറിൽ മൊത്തം വിൽപ്പനയിൽ 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാർഷിക വിൽപ്പനയിൽ 45.38 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 1,447 യൂണിറ്റുകളാണ് കമ്പനി കയറ്റുമതി ചെയ്തത്.

45,000 രൂപ വരെ ലാഭിക്കാം; ഇയർ എൻഡ് ഓഫറുകളുമായി ഹോണ്ട ഇന്ത്യ

വിപണിയിൽ സ്ഥിരമായ ഡിമാൻഡ് ഉണ്ടായിരുന്നിട്ടും, ആഗോള ചിപ്പ് ക്ഷാമം കാരണം വിതരണ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ പോയ മാസം കമ്പനിക്ക് ഉത്പാദനേതര ദിവസങ്ങൾ അവലംബിക്കേണ്ടിവന്നിട്ടുണ്ടെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റും മാർക്കറ്റിംഗ്, സെയിൽസ് ഡയറക്‌ടറുമായ രാജേഷ് ഗോയൽ പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda cars india announces year end offer up to rs 45 000 in december 2021
Story first published: Thursday, December 2, 2021, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X