കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

കാഴ്ച്ചയിലും ഫീച്ചറിലും പരിഷ്ക്കാരങ്ങളുമെത്തിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റ് മുഖം മിനുക്കലില്‍ കൂടുതല്‍ സുന്ദരനായെന്നാണ് സംസാരം. നിലവിൽ കോംപാക്‌ട് സെഡാൻ ശ്രേണിയിലെ രണ്ടാംസ്ഥാനക്കാരനായ ജാപ്പനീസ് വാഹനം വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായിട്ടുണ്ട്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

പരിഷ്ക്കാരത്തിന്റെ ഭാഗമായി Amaze-ന് പുതിയ എക്സ്റ്റീരിയർ സ്റ്റൈലിംഗ്, സജീവമായ ഇന്റീരിയർ, നിരവധി ഫീച്ചർ കൂട്ടിച്ചേർക്കലുകൾ എന്നിവയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ Honda വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

ഇതുംപോരെന്ന് കരുതുന്ന ഉപഭോക്താക്കൾക്കായി കോംപാക്‌ട് സെഡാനെ കൂടുതൽ അണിയിച്ചൊരുക്കാനായി പുതിയ ആക്‌സസറികൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പ്രീമിയം ഇന്റീരിയറും മികച്ച സ്റ്റൈലിങ്ങുമായാണ് പുതിയ Amze എത്തിയിരിക്കുന്നതെങ്കിലും ആക്‌സസറികൾ തെരഞ്ഞെടുക്കുന്നത് കൂടുതൽ സഹായകരമാണ്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

Honda Amaze-ന്റെ എക്സ്റ്റീരിയർ ബോഡിക്ക് ധാരാളം തിളങ്ങുന്ന ക്രോം ഹൈലൈറ്റുകൾ ഉപയോഗപ്പെടുക്കാനാകും. ORVM-കൾ, ടെയിൽ ലാമ്പുകൾ, ട്രങ്ക്, ഡോർ വൈസർ, വിൻഡോ ലൈൻ, ഡോറുകളുടെ താഴത്തെ ഭാഗം എന്നിവയിൽ ഇവ ആക്‌സസറിയായി വാങ്ങി ഫിറ്റ് ചെയ്യാം.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

അവയോടൊപ്പം തന്നെ ഒരു സ്റ്റൈലിഷ് ട്രങ്ക് സ്പോയിലർ, ബോഡി സൈഡ് മോൾഡിംഗ്, ഡോർ ഹാൻഡിൽ പ്രൊട്ടക്ടർ, മഡ് ഫ്ലാപ്പുകൾ, ബമ്പർ പ്രൊട്ടക്ടറുകൾ എന്നിവയും ഉപയോഗിച്ച് വാഹനത്തെ കൂടുതൽ മോടിപിടിപ്പിക്കാം. അതോടൊപ്പം ക്യാബിന്റെ ബ്ലാക്ക്-ബീജ് കളർ ഓപ്ഷനുമായി പൊരുത്തപ്പെടുത്താൻ ആറ് വ്യത്യസ്‌ത സീറ്റ് കവറുകളും മൂന്ന് മാറ്റുകളും ഔദ്യോഗിക ആക്സസറിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

ബ്ലാക്ക് ബീജ് നിറങ്ങളിലുള്ള സ്ലൈഡിംഗ് ആംറെസ്റ്റുകൾ, ഫുട്‌വെൽ ലൈറ്റിംഗ്, ഇലുമിനേറ്റഡ് സ്കഫ് പ്ലേറ്റുകൾ, ക്യാമറയും ഡിസ്പ്ലേയുമുള്ള ഒരു ഐആർവിഎം കിറ്റ് എന്നിവയും ഓഫറിൽ തെരഞ്ഞെടുക്കാം. ബേസിക് കിറ്റ്, ക്രോം പാക്കേജ്, യൂട്ടിലിറ്റി പാക്കേജ് എന്നിങ്ങനെ മൂന്ന് ക്യൂറേറ്റഡ് ആക്‌സസറീസ് പാക്കേജുകളും Honda വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

അംഗീകൃത Honda ഡീലർഷിപ്പുകളിൽ ആക്‌സസറികളുടെ വിലയും ഫിറ്റ്‌മെന്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകും. പെട്രോള്‍, ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിൽ എത്തിയിട്ടുള്ള കോംപാക്‌ട് സെഡാന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 6.32 ലക്ഷം രൂപ മുതല്‍ 9.05 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

അതേസമയം Honda Amaze ന്റെ ഡീസൽ വേരിയന്റുകൾക്ക് 8.66 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വിലയായി മുടക്കേണ്ടി വരിക. Maruti Suzuki Dzire അരങ്ങുവാഴുന്ന സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിൽ Hyundai Aura, Tata Tigor, Ford Aspire തുടങ്ങിയവയുമായാണ് ഈ ജാപ്പനീസ് വാഹനം മാറ്റുരയ്ക്കുന്നത്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

ആദ്യകാലം മുതലേ മോശമല്ലാത്ത വിൽപ്പനയാണ് ഈ Honda Amaze കൈപ്പിടിയിലാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ 4.5 ലക്ഷം യൂണിറ്റുകൾ നിരത്തിലെത്തിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇതിൽ സിവിടി ഡീസൽ ഓട്ടോമാറ്റിക്കാണ് സെഡാന്റെ ഏറ്റവും വലിയ സെല്ലിംഗ് പോയിന്റ്. E, S, VX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് 2021 മോഡൽ Amaze ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ ഇടംപിടിച്ചിരിക്കുന്നത്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

പുതിയ ഗ്രില്ലും ബമ്പറിലെ ഫോഗ് ലാമ്പ് ഹൗസിംഗും പുതിയ ക്രോം ഗാർണിഷുകളുമാണ് മുൻവശത്ത് പ്രധാനമായും പരിഷ്ക്കരിച്ചിരിക്കുന്നത്. അതോടൊപ്പം സംയോജിത എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകളും ഉള്ള ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് വേരിയന്റുകളിൽ കൂട്ടിച്ചേർത്തിട്ടുമുണ്ട്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

ഇതിന് പുതിയ ക്രോം ഡോർ ഹാൻഡിലുകളും 15 ഇഞ്ച് ഡയമണ്ട് കട്ട്, ഡ്യുവൽ-ടോൺ അലോയ് വീലുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്. പിന്നിൽ Amaze ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ-ലൈറ്റുകളും ബമ്പറിലെ പുതിയ ക്രോം ഗാർണിഷുകളും റിഫ്ലക്ടറുകളും ലഭിക്കുന്നു.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ പഴയ മോഡലിന് സമാനമാണെങ്കിലും ഡാഷ്‌ബോർഡിൽ പുതിയ സിൽവർ ആക്‌സന്റുകളും സ്റ്റിയറിംഗ് വീലും ബ്ലാക്ക്, ബീജ് ഇന്റീരിയറുകളുമായി നന്നായി പൊരുത്തപ്പെടുന്ന കാര്യങ്ങളിലൂടെ പുതുമ നൽകാൻ Honda ശ്രദ്ധിച്ചിട്ടുണ്ട്.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

മാനുവൽ വേരിയന്റുകളിലെ ഗിയർ ലിവറിന് ഒരു പുതിയ ലെതർ സറൗണ്ട് ആണ് മറ്റൊരു പ്രധാന കൂട്ടിച്ചേർക്കൽ. ഫ്രണ്ട് മാപ്പ് ലാമ്പുകൾ, എസി വെന്റ് നോബുകൾക്കുള്ള പുതിയ ക്രോം ഫിനിഷ്, ഡസ്റ്റ്, പോളൻ ഫിൽട്ടർ, ബൂട്ട് ലിഡിൽ ഒരു പുതിയ അകത്തെ ലൈനിംഗ് എന്നിവയും അമേസ് ഫെയ്‌സ്‌ലിഫ്റ്റിൽ കാണാം.

കൂടുതൽ മോടിയാക്കാം, Amaze ഫെയ്‌സ്‌ലിഫ്റ്റിലേക്ക് പുതിയ ആക്‌സസറികൾ അവതരിപ്പിച്ച് Honda

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ലഭിക്കുന്നു. മെക്കാനിക്കൽ വശങ്ങൾ അതേപടി തന്നെയാണ് തുടരുന്നത്. എഞ്ചിൻ ഓപ്ഷനിൽ 1.2 ലിറ്റർ i-VTEC പെട്രോൾ, 1.5 ലിറ്റർ i-DTEC ഡീസൽ എന്നിവയാണ് പുതിയ Honda Amaze ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda india introduced new accessory package for amaze facelift sedan
Story first published: Thursday, August 26, 2021, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X