ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാവലി ഓഫറുമായി Honda ഇന്ത്യ

ഉത്സവ സീസണിൽ നേട്ടം കൊയ്യാനായി ജാസ്, അമേസ്, സിറ്റി, WR-V എന്നിവയുൾപ്പെടെ മോഡൽ നിരയിലാകെ ഗംഭീര ആനുകൂല്യങ്ങളും ഓഫറുകളും വാഗ്‌ദാനം ചെയ്‌ത് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. 38,608 രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ഓഫറുകളിൽ FOC ആക്‌സസറികളും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. അവ തെരഞ്ഞെടുക്കുന്ന മോഡലുകളിൽ 6,058 രൂപ മുതൽ 12,147 രൂപ വരെയുള്ളവയാണ് ലഭ്യമാക്കിയിരിക്കുന്നത്. എല്ലാ ഓഫറുകളും നവംബർ 30 വരെ സാധുവാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

7.65 ലക്ഷം മുതൽ 9.89 ലക്ഷം രൂപ വരെ വിലയുള്ള ഹോണ്ട ജാസിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 12,147 രൂപ വരെ വിലമതിക്കുന്ന FOC ആക്‌സസറികൾ, എക്സ്ചേഞ്ച് ബോണസായി 5,000 രൂപ, ഹോണ്ട മോഡലുകൾ തന്നെ എക്സ്ചേഞ്ച് ചെയ്‌താൽ 10,000 രൂപയും ലഭിക്കും.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ലോയലിറ്റി ബോണസായി 5,000 രൂപ, കോർപ്പറേറ്റ് കിഴിവിൽ 4,000 രൂപ എന്നിങ്ങനെ മൊത്തം 36,147 രൂപയുടെ ഓഫറാണ് പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ഇന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്‌ട് സെഡാൻ മോഡലായ അമേസിൽ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭ്യമല്ല. പകരം എക്സ്ചേഞ്ച് ബോണസായി 6,000 രൂപ, ലോയൽറ്റി ആനുകൂല്യമായി 5,000 രൂപ, കോർപ്പറേറ്റ് കിഴിവായി 4,000 രൂപ എന്നിങ്ങനെ മൊത്തം 15,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറുകളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ 6.32 ലക്ഷം മുതൽ 11.15 ലക്ഷം രൂപ വരെയാണ് അമേസിന്റെ എക്സ്ഷോറൂം വില വരുന്നത്.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

നാലാംതലമുറ ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങൾക്കും ഓഫറുകൾ ബാധകമാണ്. എന്നാൽ പ്രീമിയം സെഡാനും ക്യാഷ്‌ ഡിസ്‌കൗണ്ടുകൾ ലഭ്യമാകില്ല. മറ്റേതെങ്കിലും ഹോണ്ട മോഡലുമായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയാണ് ലഭിക്കുക.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ഇതുകൂടാതെ ലോയൽറ്റി ആനുകൂല്യമായി 5,000 രൂപ, കോർപ്പറേറ്റ് കിഴിവായി 8,000 രൂപ എന്നിങ്ങനെ മൊത്തം 23,000 രൂപ സി-സെഗ്മെന്റ് സെഡാൻ സ്വന്തമാക്കുമ്പോൾ ലഭിക്കാം. 9.29 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെയാണ് കാറിനായി മുടക്കേണ്ട എക്സ്ഷോറൂം വില.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ അഞ്ചാംതലമുറ മോഡലിൽ 7,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 8,108 രൂപ വിലയുള്ള FOC ആക്‌സസറികൾ, 7,500 മുതൽ 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപയുടെ ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 8,000 രൂപ എന്നിവയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ഇതുവഴി മൊത്തം 38,608 രൂപയുടെ ഓഫറുകളാണ് സിറ്റിയിൽ ഉപയോഗപ്പെടുത്താനാവുക. ഇന്ത്യയിൽ 11.16 ലക്ഷം മുതൽ 15.11 ലക്ഷം രൂപ വരെയാണ് സി-സെഗ്മെന്റ് സെഡാന് മുടക്കേണ്ട വില.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

രാജ്യത്തെ കോംപാക്‌ട് എസ്‌യുവികളുമായി മത്സരിക്കുന്ന WR-V ക്രോസ്ഓവർ മോഡലിനെയും ഉത്സവ സീസൺ ഓഫറിനു കീഴിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

8.76 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെ വില വരുന്ന മോഡലിന് ക്യാഷ് ഡിസ്‌കൗണ്ടായി 5,000 രൂപ, FOC ആക്‌സസറികൾക്കായി 6,058 രൂപ, എക്സ്ചേഞ്ച് ബോണസായി 5,000 മുതൽ 9,000 രൂപ വരെ, ലോയൽറ്റി ആനുകൂല്യമായി 5,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 4,000 രൂപ എന്നിവ ഉൾപ്പടെ 29,058 രൂപയുടെ മൊത്തം ആനുകൂല്യങ്ങളാണ് വാഹനത്തിൽ ലഭ്യമാവുക.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ ഓഫറുകളും സ്ഥലവും തെരഞ്ഞെടുത്ത വേരിയന്റും അനുസരിച്ച് വ്യത്യാസപ്പെടാം. കൂടുതൽ വിശദാംശങ്ങൾക്കായി അടുത്തുള്ള ഹോണ്ട ഡീലർഷിപ്പ് സന്ദർശിച്ച് ഓഫറിനെ പറ്റി കൂടുതൽ അറിയാം. ഉത്സവ സീസണ്‍ ആയതോടെ വിൽപ്പന വർധിപ്പിക്കുന്നിനായി കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളില്‍ ലാഭകരമായ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണിതും.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

കൊവിഡും, ലോക്ക്ഡൗണും വഴിമുട്ടിച്ച വില്‍പ്പന തിരികെ കൊണ്ടുവരാൻ കമ്പനികൾ ആഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും പോയ വർഷങ്ങളിലെ അപേക്ഷിച്ച് വളരെ മോശം പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഇത്തവണ ഉണ്ടായിരിക്കുന്നത്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന ഇന്ധന വിലയുമാണ് ഇതിനു പിന്നിലെ പ്രധാന കാരണം.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

കൊവിഡ്-19 ഭീതി വിട്ടുമാറാത്ത സാഹചര്യത്തിൽ തങ്ങളുടെ വാഹനങ്ങളില്‍ ഒരു പുതിയ ആന്റിവൈറസ് ക്യാബിന്‍ എയര്‍ ഫില്‍റ്റര്‍ അവതരിപ്പിക്കുമെന്നും അടുത്തിടെ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട വെളിപ്പെടുത്തിയിരുന്നു. പുതിയ എയര്‍ ഫില്‍റ്റര്‍ വിവിധ ദോഷകരമായ രോഗാണുക്കളെയും അലര്‍ജികളെയും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകളെയും നശിപ്പിക്കാൻ സഹായിക്കുന്ന സംവിധാനമാണ്.

ഉത്സവ സീസൺ പൊടിപൊടിക്കാം, 38,000 രൂപ വരെയുള്ള ദീപാലവി ഓഫറുമായി Honda ഇന്ത്യ

ഹോണ്ടയുടെ പുതിയ ക്യാബിന്‍ എയര്‍ ഫില്‍റ്റര്‍ വാഹനത്തിന്റെ അകത്തെ വൈറല്‍ എയറോസോളുകളുടെ സാന്ദ്രത കുറയ്ക്കും. അതിന്റെ മള്‍ട്ടി-ലെയര്‍ ഡിസൈന്‍, നാല് ലെയറുകള്‍ കൃത്യതയോടെ കൈവരിക്കുന്നതിനാലാണ് ഇത്. കമ്പനിയുടെ സമീപകാലത്തെ എല്ലാ മോഡലുകള്‍ക്കുമായി രാജ്യത്തെ എല്ലാ ഹോണ്ട ഡീലര്‍ഷിപ്പുകളിലും പുതിയ ക്യാബിന്‍ എയര്‍ ഫില്‍റ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda introduced new festive season offers up to rs 38608 on entire lineup
Story first published: Thursday, November 4, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X