ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ വില്‍പ്പന മലേഷ്യന്‍ വിപണിയില്‍ അവസാനിപ്പിച്ചതിനു പിന്നാലെ പകരക്കാരനായി സിറ്റി ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട. തായ്‌ലാൻഡിന് ശേഷം മറ്റ് ഏഷ്യൻ വിപണികൾ ഉൾക്കൊള്ളാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുത്തൻ മോഡലിന്റെ കടന്നുവരവ്.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

പ്രാദേശിക അഭിരുചികൾക്കും മുൻഗണനകൾക്കും അനുയോജ്യമായ ചില മാറ്റങ്ങളൊഴിച്ചു നിർത്തിയാൽ തായ്‌ലൻഡ് വിപണിയിൽ എത്തുന്ന സിറ്റി ഹാച്ച്ബാക്കിന് സമാനമാണ് മലേഷ്യൻ പതിപ്പും. S പ്ലസ്, SV, ടോപ്പ് എൻഡ് RS എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിൽപ്പനയ്ക്ക് സജ്ജമായിരിക്കുന്നത്.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

വരും ദിവസങ്ങളിൽ ഒരു പുതിയ സ്പോർട്‌സ് ഹൈബ്രിഡ് e:HEV മോഡലും സിറ്റി ഹാച്ച് നിരയിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട അവതരിപ്പിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സെഡാൻ വകഭേദത്തിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് സിറ്റിയുടെ പ്രീമിയം ഹാച്ച്ബാക്ക് പതിപ്പും ഒരുങ്ങിയിരിക്കുന്നത്.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

ടോപ്പ് എൻഡ് RS വേരിയന്റിലേക്ക് നോക്കിയാൽ ഹാച്ചിന് ഗ്ലോസി ബ്ലാക്ക് ഹണികോമ്പ് ഗ്രിൽ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, പുതുക്കിയ ഫോഗ്‌ലാമ്പുകൾ എന്നിവ ലഭിക്കും. വശങ്ങളിലെ പ്രധാന സവിശേഷതകളിൽ സംയോജിത ടേൺ സിഗ്നലുകളുള്ള ബ്ലാക്ക് ഔട്ട് റിയർ-വ്യൂ മിററുകളാണ് ശ്രദ്ധേയം.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

കൂടാതെ ഓൾ-ബ്ലാക്ക് ഷേഡിൽ സ്പോർട്ടി 16 ഇഞ്ച് അലോയ് വീലുകളും കാറിന്റെ വിഷ്വൽ ആകർഷണം കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. പിന്നിൽ സിറ്റി ഹാച്ച്ബാക്കിന് പുതിയ എഡ്‌ജി ടെയിൽ ലാമ്പുകളാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. മുൻവശത്തെപ്പോലെ തന്നെ പിൻ ബമ്പറും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

ഇന്റീരിയറിലേക്ക് കയറിയാൽ സിറ്റി ഹാച്ച്ബാക്ക് RS വേരിയന്റ് അവിടെയും പൂർണമായും കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്. ഒരു സ്പോർട്ടി വൈരുദ്ധ്യത്തിനായി അപ്ഹോൾസ്റ്ററിയിൽ ചുവന്ന തുന്നൽ ഉപയോഗിച്ചിട്ടുള്ളതും മനോഹരമാണ്. ചുവന്ന ആക്‌സന്റുകളും ലൈറ്റിംഗും വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും വർധിപ്പിക്കുന്നുണ്ട്.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയോടെയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഹാച്ച്ബാക്കിൽ ഹോണ്ട സജ്ജീകരിച്ചിരിക്കുന്നു. ഫ്ലെക്സിബിൾ സീറ്റ് അഡ്ജസ്റ്റ്മെന്റ് നൽകുന്നു എന്നതാണ് ഹോണ്ട സിറ്റി ഹാച്ച്ബാക്ക് പതിപ്പിന്റെ പ്രത്യേകതകളിലൊന്ന്. പിൻസീറ്റുകൾ പൂർണമായും മടക്കി വയ്ക്കാവുന്നവയാണ്. ഇത് വൈവിധ്യമാർന്ന ഉപയോഗങ്ങൾക്കാണ് അനുവദിക്കുന്നത്.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

മുൻ സീറ്റുകൾ പൂർണമായും ചാരിയിരിക്കാവുന്നവയാണ് എന്നതും ശ്രദ്ധേയമാണ്. കാറിനുള്ളിൽ രണ്ട് പ്രവർത്തനക്ഷമമായ കിടക്കകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സവിശേഷതയും എടുത്തു പറയാം. അതായത് വിദേശ രാജ്യങ്ങളിൽ ട്രെൻഡായ ക്യാമ്പിങിനായി വാഹനം ഉപയോഗപ്രദമാണെന്ന് ഇത് അർഥമാക്കുന്നു.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

1.0 ലിറ്റർ VTEC ടർബോ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ ഹൃദയം. ഇത് 5,500 rpm-ൽ പരമാവധി 122 bhp കരുത്തും 2,000-4,500 rpm-ൽ 173 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് സ്റ്റാൻഡേർഡായി ഒരു സിവിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

സിറ്റി ഹാച്ച് e:HEV മോഡലിന് 253 Nm torque ഔട്ട്പുട്ടാണുള്ളത്. പ്രാഥമിക പെട്രോൾ എഞ്ചിനൊപ്പം പ്രവർത്തിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് e:HEV സംവിധാനത്തിലുള്ളത്. ഈ സാങ്കേതികവിദ്യയിലൂടെ എഞ്ചിൻ സുഗമവും വേഗതയേറിയതുമായ ആക്‌സിലറേഷൻ, വർധിച്ച ടോർഖ്, ഉയർന്ന ഇന്ധനക്ഷമത എന്നിവയുൾപ്പെടെ ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

ഹോണ്ട സിറ്റി ഹാച്ചാബാക്കിന്റെ ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSA), കൂട്ടിയിടിയിൽ മെച്ചപ്പെട്ട സംരക്ഷണത്തിനായി ഉയർന്ന കരുത്തിൽ നിർമിച്ചിരിക്കുന്ന ക്യാബിൻ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), മൾട്ടി ആംഗിൾ റിയർ വ്യൂ ക്യാമറ എന്നിവ ഉൾപ്പെടുന്നു.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

ഹോണ്ട സിറ്റി ഹാച്ച് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. വിലനിർണയ പ്രശ്‌നങ്ങൾ കാരണം സിറ്റി ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ നിലവിലെ രൂപത്തിൽ പ്രായോഗികമാകണമെന്നില്ല. എന്നാൽ കാറിന്റെ സബ്-4-മീറ്റർ വേരിയന്റ് ഒരു സാധ്യതയാണെങ്കിലും അത്തരമൊരു സാഹചര്യത്തിൽ എത്രമാത്രം പ്രായോഗികമാകുമെന്നും കമ്പനിക്ക് നിലവിൽ ഉറപ്പില്ല.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

എങ്കിലും രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹോണ്ട ജാസിന്റെ പ്രകടനം മോശമാകുന്ന സാഹചര്യത്തിൽ പുതിയ സിറ്റി ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനും ബ്രാൻഡ് മുതിർന്നേക്കും. പ്രത്യേകിച്ച് സിറ്റി സെഡാന് ഇന്ത്യയിൽ ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്താൽ ഇത് സാധ്യമായേക്കാം.

ജാസിന്റെ പകരക്കാരനായി ഹോണ്ട സിറ്റി ഹാച്ച്ബാക്ക്, വീശുമോ മാറ്റത്തിന്റെ കാറ്റ് ഇന്ത്യയിലേക്കും

നിലവിൽ ഇന്ത്യയിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20, ഫോക്‌സ്‌വാഗൺ പോളോ തുടങ്ങിയവയ്ക്ക് ഏറെ പിന്നിലാണ് ഹോണ്ട ജാസ്. സിറ്റി ഹാച്ച്ബാക്ക് വിപണിയിലേക്ക് എത്തിയാൽ മത്സരം കൊഴുക്കുമെന്നും ഉറപ്പാണ്. ജാസിന്റെ വില്‍പ്പന മലേഷ്യന്‍ വിപണിയില്‍ അവസാനിപ്പിച്ചത് മൂന്നു തലമുറകൾക്ക് ശേഷമാണ്. അവിടെ മോഡലിന്റെ 100,000 യൂണിറ്റുകള്‍ വിറ്റഴിക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda jazz successor city hatchback unveiled in malaysia
Story first published: Friday, October 22, 2021, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X