ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

തങ്ങളുടെ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. വൈദ്യുത ഭാവിയിലേക്ക് ചേക്കേറുന്ന വിപണിയുടെ ശ്രദ്ധാകേന്ദ്രത്തിലേക്കാണ് പുതിയ വാഹനവുമായി ബ്രാൻഡ് എത്തുന്നത്.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പ്രോലോ‌ഗ് എന്നാണ് ഹോണ്ട പേരിട്ടിരിക്കുന്നത്. ഇത് 2024-ൽ വടക്കേ അമേരിക്കയിലാകും ആദ്യം വിൽപ്പനയ്‌ക്കെത്തുക. ഇവിടെ എസ്‌യുവികൾക്ക് മുൻഗണന നൽകുന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഹോണ്ടയുടെ ആത്യന്തിക ലക്ഷ്യവും.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

അതേസമയം ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ആസ്വദിക്കുന്ന ആനുകൂല്യങ്ങൾ കമ്പനി പ്രയോജനപ്പെടുത്തുകയും ചെയ്യും. 'പ്രോലോഗ്' എന്ന പേര് ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വൈദ്യുതീകൃത യുഗത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതും എന്ന കാര്യവും ശ്രദ്ധേയമാണ്.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

ഇലക്ട്രിക് വാഹന നിർമാണത്തിൽ പല കമ്പനികളും ബഹുദൂരം മുന്നിൽ ഓടുമ്പോൾ ഹോണ്ട അതിന്റെ ആദ്യഘട്ടത്തിലേക്കാണ് ചുവടുവെക്കുന്നത്. ഹോണ്ട പ്രോലോഗിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വരാനിരിക്കുന്ന മാസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

ഹോണ്ട പ്രോലോഗിനു പുറമേ 2024 കലണ്ടർ വർഷത്തിൽ കമ്പനി ഒരു ഇലക്ട്രിക് അക്കുര എസ്‌യുവിയെ കൂടി അവതരിപ്പിക്കും. ജനറൽ മോട്ടോർസുമായുള്ള കമ്പനിയുടെ തന്ത്രപരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി അൾട്ടിയം ബാറ്ററികൾ നൽകുന്ന വളരെ സൗകര്യപ്രദമായ ആഗോള ഇവി പ്ലാറ്റ്ഫോം രണ്ടും ഉപയോഗിക്കും.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

ഹോണ്ടയുടെ നേതൃത്വത്തിലുള്ള വികസനത്തിനൊപ്പം പുതിയ ഇ: ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ദശകത്തിന്റെ രണ്ടാം പകുതിയിൽ പുതിയ ഇവി മോഡലുകൾ പുറത്തിറക്കാനും ജാപ്പനീസ് ബ്രാൻഡ് പദ്ധതിയിട്ടിട്ടുണ്ട്.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

വടക്കേ അമേരിക്കയിലെ ബാറ്ററി-ഇലക്ട്രിക്, ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന അനുപാതം 2030 ഓടെ 40 ശതമാനമായും തുടർന്ന് 2035 ഓടെ 80 ശതമാനമായും 2040 ഓടെ 100 ശതമാനമായും സമ്പൂർണമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് 2021 ഏപ്രിലിൽ ഹോണ്ട ഗ്ലോബൽ സിഇഒ തോഷിഹിറോ മിബെ വ്യക്തമാക്കിയിരുന്നു.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

യു‌എസിൽ വൈദ്യുതീകരിച്ച വാഹനങ്ങൾ വിപണിയിലെത്തിക്കുന്നതിൽ ഹോണ്ടയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട് താനും. ഏതാണ്ട് കാൽനൂറ്റാണ്ട് മുമ്പ് അതായത് 1997-ൽ ഇവി പ്ലസ് ഇലക്ട്രിക് വാഹനം പരിചയപ്പെടുത്തിക്കൊണ്ടാണ് കമ്പനി രംഗപ്രവേശം ചെയ്യുന്നത്.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

അമേരിക്കയിലെ ആദ്യത്തെ ഹൈബ്രിഡ് വാഹനവും 'ഇൻസൈറ്റ് (1999)' ഹോണ്ടയിൽ നിന്നാണ് എത്തിയത്. പോരാത്തതിന് 2002-ൽ ഫ്യുവൽ സെൽ FCX എന്ന മോഡലിനെയും കമ്പനി പരിചയപ്പെടുത്തിയിരുന്നു.

ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട 'പ്രോലോഗ്'

പ്രോലോഗ് സമാരംഭിക്കുന്നതിന് ബ്രാൻഡ് തയാറെടുക്കുമ്പോൾ CO2 മലിനീകരണം കുറയ്ക്കുന്നതിനും ഉപഭോക്താക്കളെ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബാറ്ററി-ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതിനും കമ്പനി കൂടുതൽ കോർ മോഡലുകളിലേക്ക് ഹൈബ്രിഡ്-ഇലക്ട്രിക് സംവിധാനങ്ങൾ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Named Prologue For Its First Ever All-Electric SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X