പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

എസ്‌യുവി വിപണിയിലേക്ക് പുത്തൻ അടവുകളുമായി എത്തുകയാണ് ജനപ്രിയരായ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. N7X കൺസെപ്റ്റിൽ അവതരിപ്പിച്ച ഏഴ് സീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവുമായാണ് കമ്പനിയുടെ ഇത്തവണത്തെ വരവ്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

ഇന്തോനേഷ്യൻ വിപണിയിലായിരിക്കും ആദ്യം ഈ എസ്‌യുവിയെ അവതരിപ്പിക്കുക. പിന്നീട് ഇന്ത്യയിലേക്കും എലിവേറ്റ് എന്നപേരിൽ വാഹനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 21-ന് അവതരിപ്പിക്കുന്ന N7X മോഡലിന്റെ പുതിയ ടീസർ ചിത്രവും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

ഈ ഏഴ് സീറ്റർ എസ്‌യുവിയെ ഈ വർഷം മേയിൽ ഒരു കൺസെപ്റ്റ് പതിപ്പിൽ ഹോണ്ട പ്രദർശിപ്പിച്ചിരുന്നു. ഇന്തോനേഷ്യയിൽ BR-V എംപിയുടെ പകരക്കാരനായാണ് പുതിയ N7X വരവിനൊരുങ്ങുന്നത്. അഞ്ചാം തലമുറ ഹോണ്ട സിറ്റി പ്രീമിയം സെഡാന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തെ കമ്പനി തയാറാക്കുന്നതും.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

N7X പ്രോട്ടോടൈപ്പ് രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്തത് ഹോണ്ട റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഏഷ്യ പസഫിക് കമ്പനി, ലിമിറ്റഡ് ആണ്.

സിറ്റി, സിവിക് പോലുള്ള ആധുനിക തലമുറ ഹോണ്ട കാറുകൾക്ക് സമാനമായ ഒരു വലിയ മൾട്ടി-സ്ലാറ്റ് ക്രോം-ലാഡൻ ഗ്രില്ലിൽ ആധിപത്യം പുലർത്തുന്ന മുൻവശമാണ് എസ്‌യുവിയുടെ ഏറ്റവും വലിയ ഡിസൈൻ ഹൈലൈറ്റ്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

ഗ്രില്ലിന് ഇരു വശങ്ങളിലായി എൽഇഡി ഹെഡ്‌ലാമ്പുകളും അതിന്റെ മധ്യഭാഗത്ത് ഒരു ഹോണ്ട ബാഡ്‌ജുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. അതേസമയം ഫോഗ് ലാമ്പ് ഹൗസിംഗിനടുത്തുള്ള ബമ്പറിൽ എൽഇഡി പൊസിഷനിംഗ് ലൈറ്റുകളും കാണാം.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

ക്ലാംഷെൽ ബോണറ്റും ഒരു മസ്‌കുലർ ഫ്രണ്ട് ബമ്പറും N7X മോഡലിന് ഒരു എസ്‌യുവിയുടെ സാധാരണ പരുക്കൻ രൂപം നൽകുന്നുമുണ്ട്. ഫ്രണ്ട് ബമ്പറിൽ ബ്രഷ് ചെയ്ത അലുമിനിയം ഉൾപ്പെടുത്തലുകളും ഫാക്സ് സ്കിഡ് പ്ലേറ്റും ഉള്ള മെഷ് പാറ്റേണിന്റെ സെൻട്രൽ എയർ ഇൻലെറ്റാണ് ഹൈലൈറ്റ്. സൈഡ് പാനലുകളിലും വീൽ ആർച്ചുകളിലും ബോഡി ക്ലാഡിംഗ് സമ്മാനിച്ചരിക്കുന്നത് വാഹനത്തിന്റെ മൊത്തത്തിലുള്ള സ്പോർട്ടിനെസ് വർധിപ്പിക്കുന്നുണ്ട്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

മറ്റൊരു രസകരമായ ഹൈലൈറ്റ് എസ്‌യുവിയുടെ മുഴുവൻ നീളത്തിലും പ്രവർത്തിക്കുന്ന ഒരു ഷാർപ്പ് ക്യാരക്‌ടർ ലൈനുകളാണ്. പിന്നിൽ,മിഡ്-സൈസ് എസ്‌യുവി ഒരു ജോടി റാപ്‌റൗണ്ട് Z ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും കറുത്ത മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലറും പരിചയപ്പെടുത്തിയിട്ടുണ്ട്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

തീന്നില്ല, ഒരു വലിയ ഗ്രീൻഹൗസ്, വിൻഡോ ഡിസികളിൽ ക്രോം ലൈനിംഗ്, ഡ്യുവൽ-ടോൺ ഡോർ-മൗണ്ടഡ് വിംഗ് മിററുകൾ, മൾട്ടി-സ്പോക്ക് അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് ശ്രദ്ധേയമായ ഡിസൈൻ ഹൈലൈറ്റുകൾ. 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട N7X പ്രൊഡക്ഷൻ പതിപ്പിന് തുടിപ്പേകുന്നത്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

ഇത് ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 121 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് അനുമാനം. എന്നാൽ എസ്‌യുവിയുടെ എൻട്രി ലെവൽ പതിപ്പ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ വരികയുള്ളൂ എന്ന വാർത്തകളുമുണ്ട്. പിന്നീടുള്ള ഘട്ടത്തിൽ ഒരു ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനും ലൈനപ്പിൽ ചേർക്കാവുന്നതാണ്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

S, E, പ്രസ്റ്റീജ്, പ്രസ്റ്റീജ് HS എന്നിങ്ങനെ നാല് വേരിയന്റുകളിലാകും എസ്‌യുവി വിപണിയിൽ എത്തുകയെന്നാണ് സൂചന. HS ഹോണ്ട സെൻസിംഗിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ജാപ്പനീസ് കാർ നിർമാതാക്കളുടെ ഇൻ-ഹൗസ് വികസിപ്പിച്ച അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (ADAS) ആണ്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

ഇതിൽ കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ ലഘൂകരണ സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ ഡ്രൈവർ സഹായ സാങ്കേതികവിദ്യകളാകും ഉൾപ്പെടുക.അടുത്തിടെ ടാറ്റ സഫാരിയുടെയും ഹ്യുണ്ടായി അൽകാസറിന്റെയും വിജയത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ ഏഴ് സീറ്റ് മിഡ്-സൈസ് എസ്‌യുവികളുടെ സാധ്യത ഹോണ്ട തിരിച്ചറിഞ്ഞു. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ മഹീന്ദ്ര XUV700 രൂപത്തിൽ ഈ സെഗ്മെന്റിൽ മറ്റൊരു കൂട്ടിച്ചേർക്കൽ കൂടിയുണ്ടാകും.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

വരാനിരിക്കുന്ന എസ്‌യുവിക്കായി രാജ്യത്ത് 'എലിവേറ്റ്' എന്ന പേരിൽ ഹോണ്ട ഇന്ത്യ ട്രേഡ്‌മാർക്ക് ഫയൽ ചെയ്തിട്ടുണ്ട്. N7X എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് അഞ്ച്, ഏഴ് സീറ്റ് പതിപ്പുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഒരു പുതിയ എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണെന്ന് ഹോണ്ട നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോണ്ടയുടെ പുതിയ മോഡലിന്റെ 5-സീറ്റർ വകഭേദം മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ക്രെറ്റ, സെൽറ്റോസ് പോലുള്ളവയ്ക്ക് എതിരാളിയാകാൻ സാധ്യതയുണ്ട്.

പുത്തൻ എസ്‌യുവിയെ Honda നാളെ അവതരിപ്പിക്കും, ടീസർ ചിത്രവും പുറത്ത്

അതിന്റെ 7 സീറ്റ് പതിപ്പ് ഹ്യുണ്ടായി അൽകസാർ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ പ്ലസ് അല്ലെങ്കിൽ വരാനിരിക്കുന്ന മഹീന്ദ്ര XUV700 എന്നിവപോലുള്ളവയുമായ മാറ്റുരയ്ക്കുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda teased the upcoming n7x suv ahead of global launch on tomorrow
Story first published: Monday, September 20, 2021, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X