മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

ആഭ്യന്തര ശ്രേണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്‌ട് സെഡാനുകളിലൊന്നായ അമേസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ഹോണ്ട.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

എസ്‌യുവി മോഡലുകൾക്ക് പിന്നാലെ വിപണി പോകുമ്പോഴും സിറ്റി, അമേസ് എന്നീ സെഡാൻ മോഡലുകളുടെ ശക്തമായ വിൽപ്പനയാണ് ഹോണ്ടയെ വ്യത്യസ്‌തമാക്കുന്നത്. വലിയ പ്രീമിയം സിറ്റി സെഡാന് കഴിഞ്ഞ വർഷം ഒരു തലമുറ മാറ്റം ലഭിച്ചപ്പോഴും അമേസ് പഴയപടി തുടരുകയായിരുന്നു.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

കാലാതീതമായ പരിഷ്ക്കാരങ്ങളൊന്നും അമേസിന് നൽകിയില്ലെന്ന പരാതിയാണ് ഓഗസ്റ്റ് 17-ാം തീയതിയോടെ അവസാനിക്കും. ജാപ്പനീസ് ബ്രാൻഡ് ഔദ്യോഗികമായാണ് പുതിയ മോഡലിന്റെ അരങ്ങേറ്റം സ്ഥിരീകരിച്ചിരിക്കുന്നത്.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

മാരുതി സുസുക്കി ഡിസയർ അരങ്ങുവാഴുന്ന സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട 2018-ലാണ് അമേസിനെ അവതരിപ്പിക്കുന്നത്. നിലവിൽ ഹ്യുണ്ടായി ഓറയും ടാറ്റ ടിഗോറും സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ശ്രേണിയിൽ അണിനിരക്കുന്നുണ്ട്.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

എങ്കിലും ഡിസയറിനൊപ്പം കൊമ്പുകോർക്കാൻ അമേസിന് മാത്രമാണ് ഇക്കാലമത്രയും സാധിച്ചത് എന്നതും വസ്‌തുതയാണ്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് അകത്തും പുറത്തും നിരവധി മാറ്റങ്ങൾ ലഭിക്കും. പുറംമോടി സാധാരണ മിഡ്-ലൈഫ് പരിഷ്ക്കാരങ്ങൾക്ക് സമാനമായിരിക്കും.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവയും പുതിയ കളർ ഓപ്ഷനുകളും സെഡാനിൽ ഹോണ്ട അവതരിപ്പിക്കും.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

അകത്ത് പുതുക്കിയ ഹോണ്ട അമേസിന് പുതിയ ഫാബ്രിക് അപ്ഹോൾസ്റ്ററിയും ട്രിം ഉൾപ്പെടുത്തലുകളും ലഭിക്കും. ഫീച്ചർ പട്ടിക പുതിയ സവിശേഷതകളും മറ്റും ചേർത്ത് നവീകരിക്കുന്നതിനൊപ്പം ഇലക്ട്രിക് സൺറൂഫും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ലഭിക്കും.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

ടോപ്പ് വേരിയന്റുകളിൽ നിലവിലുള്ള ചില സവിശേഷതകൾ ബേസ് പതിപ്പുകളിലേക്കും ഹോണ്ട സമ്മാനിക്കാൻ സാധ്യതയുണ്ട്. പുതിയ അമേസിന് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ലഭിക്കാൻ സാധ്യതയില്ല.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

1.2 ലിറ്റർ നാല് സിലിണ്ടർ i-VTEC പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകളിൽ തുടർന്നും വാഗ്‌ദാനം ചെയ്യുക. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രവുമുണ്ടാകും.

മുഖംമിനുക്കാൻ ഹോണ്ട അമേസും; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഓഗസ്റ്റ് 17-ന് വിപണിയിലേക്ക്

ഡീസൽ സിവിടി കോമ്പിനേഷൻ അമേസിനോടൊപ്പമുള്ള സവിശേഷമായ ഒരു നിർദ്ദേശമായാണ് തുടരുന്നത്. കൂടാതെ സെഗ്‌മെന്റിലെ ആദ്യ ഇലക്ട്രിക് സൺറൂഫ് സവിശേഷതയും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda To Launch The New Amaze Facelift On August 17 With Electric Sunroof Feature. Read in Malayalam
Story first published: Friday, July 23, 2021, 16:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X