ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

നിലവിൽ ഇന്ത്യയിൽ എസ്‌യുവി മോഡലുകൾ ഒന്നുമില്ലാത്ത പ്രമുഖരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ജനപ്രിയ CR-V പടിയിറങ്ങിയതോടെ സെഡാൻ കാറുകൾക്കാണ് കമ്പനി മുൻഗണ കൊടുക്കുന്നതും.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

എന്നാൽ ആഗോളതലത്തിൽ ഒരു പുതുതലമുറ മോഡലിനെ അടുത്തിടെ പരിചയപ്പെടുത്തിയ ഹോണ്ട ഇന്ത്യയിൽ ‘എലിവേറ്റ്' എന്ന പേര് ട്രേഡ്‌മാർക്ക് ചെയ്‌തിരിക്കുകയാണ്. ഇത് വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവിയിലേക്കാണ് വിരൽചൂണ്ടുന്നത്.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

നിർത്തലാക്കിയ BR-V യുടെ പിൻഗാമിയാകും ഇതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏതാനും ആഴ്‌ച മുമ്പ്‌ അന്തർ‌ദ്ദേശീയമായി പ്രദർശിപ്പിച്ച N7X കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡൽ എന്നതാണ് ശ്രദ്ധേയമാകുന്നത്.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

ഹോണ്ട N7X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് വരും ആഴ്ചകളിൽ ആഗോളതലത്തിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന എസ്‌യുവിയുടെ രൂപകൽപ്പനയെക്കുറിച്ചും കൺസെപ്റ്റ് പതിപ്പ് സൂചന നൽകുന്നുണ്ട്.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

കൺസെപ്റ്റിന്റെ പരിചിതമായ ഹോണ്ട ഡിസൈൻ സൂചകങ്ങൾ പ്രൊഡക്ഷൻ മോഡലിലേക്കും തുടരുമെന്നാണ് കരുതുന്നത്. ഫ്രണ്ട് ഗ്രിൽ വളരെ വലുതാണ്. ഹെഡ്‌ലാമ്പുകളിലേക്ക് ഒഴുകുന്ന ഒരു ക്രോം ബാറിന്റെ സാന്നിധ്യവും വാഹനത്തിന് പ്രീമിയം ടച്ച് നൽകും.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

പ്രൊഡക്ഷൻ മോഡലിൽ ഹെഡ്‌ലാമ്പുകൾ ചെറുതായി പുനക്രമീകരിച്ചേക്കും. അതോടൊപ്പം ഫ്രണ്ട് ബമ്പറും പരിഷ്ക്കരിക്കും. അതിൽ റൗണ്ട് ഫോഗ്‌ലാമ്പുകളും ഇടംപിടിക്കും. വാഹനത്തിന് ചുറ്റും കറുത്ത ക്ലാഡിംഗ് ഉണ്ടാകും. കൂടാതെ രണ്ട് ബമ്പറുകളിലും സിൽവർ ഫിനിഷ്ഡ് ഫോക്സ് ബാഷ് പ്ലേറ്റുകളും കാണാനാകും.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

പുറത്തുവരുന്ന വിശദാംശങ്ങൾ അനുസരിച്ച് എസ്‌യുവിക്ക് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ -4 പെട്രോൾ എഞ്ചിനാകും തുടിപ്പേകുക. അതായത് ഹോണ്ട സിറ്റി പ്രീമിയം സെഡാനാൽ കാണുന്ന അതേ ഹൃദയം. ഭാവിയിൽ വാഹനത്തിൽ ഒരു ഹൈബ്രിഡ് എഞ്ചിൻ കൂടി വാഗ്‌ദാനം ചെയ്‌തേക്കാം.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

ഇതുകൂടാതെ വരാനിരിക്കുന്ന എസ്‌യുവിയിൽ പൂർണ എൽഇഡി എക്സ്റ്റീരിയർ ലൈറ്റിംഗ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളും ഉപകരണങ്ങളും എലിവേറ്റിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി എലിവേറ്റ്; പേര് ഇന്ത്യയിൽ ട്രേഡ്‌മാർക്ക് ചെയ്‌ത് കമ്പനി

കൂടാതെ ഓട്ടോ എമർജൻസി പോലുള്ള നൂതന സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഹോണ്ട സെൻസിംഗ് സ്യൂട്ടും എസ്‌യുവിക്ക് സമ്മാനിക്കും. ബ്രേക്കിംഗ്, ലെയ്ൻ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും ശ്രദ്ധേയമായ ഘടകങ്ങളായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Trademark Filed For Upcoming Elevate 7-Seater SUV. Read in Malayalam
Story first published: Saturday, July 17, 2021, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X