ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

പോയ 2021 ജൂൺ 18 ന് ഇന്ത്യൻ വിപണിയിൽ എത്തിയ പുതിയ ഹ്യുണ്ടായി അൽകാസറിന് ലഭിക്കുന്നത് മികച്ച പ്രതികരണം. ഇതുവരെ 11,000 ബുക്കിംഗാണ് മൂന്ന് വരി എസ്‌യുവിക്ക് ലഭിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കൊറിയൻ ബ്രാൻഡ്.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് അൽകസാറിനായുളള കാത്തിരിപ്പ് കാലയളവ് ഒന്നു മുതൽ രണ്ട് മാസം വരെയാണ്. നിലവിൽ 5,600 യൂണിറ്റ് വിൽപ്പന മറികടക്കാനും ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

ഹ്യുണ്ടായിയുടെ ഡീലർഷിപ്പുകൾ സന്ദർശിച്ചോ അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക ക്ലിക്ക് ടു ബൈ വെബ്‌സൈറ്റ് വഴിയോ അൽകസാർ ബുക്ക് ചെയ്യാം. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ മൂന്ന് വേരിയന്റുകളിലായാണ് എസ്‌യുവിയെ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

ഇവ മൂന്നിനും തുല്യമായ ബുക്കിംഗാണ് ലഭിക്കുന്നതെന്നും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഡീസൽ മോഡലുകളെ അപേക്ഷിച്ച് പെട്രോൾ വേരിയന്റുകൾക്കാണ് കൂടുതൽ ശ്രദ്ധ ലഭിച്ചതായി തോന്നുന്നത്.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കിടയിൽ എസ്‌യുവിയെ അണിനിരത്തിയതും സ്വീകാര്യത കൂടാൻ സഹായിച്ചിട്ടുണ്ട്. 6/7 സീറ്റർ അൽകസാർ പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ മൂന്ന് പ്രധാന വേരിയന്റുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

ഇതിന് 16.30 മുതൽ 20.14 ലക്ഷം രൂപ വരെ മുടക്കേണ്ടി വരും. ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, സ്റ്റാർറി നൈറ്റ്, ടൈഗ ബ്രൗൺ, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ എന്നിവയുടെ സിംഗിൾ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ബ്ലാക്ക് ഫാന്റം മേൽക്കൂരയുള്ള പോളാർ വൈറ്റിന്റെ ഡ്യുവൽ ടോണുകളും ഫാന്റം ബ്ലാക്ക് റൂഫുള്ള ടൈറ്റൻ ഗ്രേയും തെരഞ്ഞെടുക്കാം.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

എൽഇഡി ഹെഡ്-ടെയിൽ ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ബോഡി കളർഡ് റിയർ വ്യൂ മിററുകൾ എന്നിവയാണ് അൽകസാറിന്റെ പുറംമോടിയിലെ പ്രത്യേകതകൾ. പ്രീമിയം അപ്പീലിനായി ക്രോം ഫിനിഷ്ഡ് ഫ്രണ്ട് ഗ്രിൽ, മേൽക്കൂര റെയിലുകൾ എന്നിവയും ഇതിന് ലഭിക്കും.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

ക്യാപ്റ്റൻ അല്ലെങ്കിൽ ബെഞ്ച് സീറ്റുകളുള്ള 6/7 സീറ്റർ ഓപ്ഷനുകളിലാണ് ഇന്റീരിയറുകൾ ഉള്ളത്. വലിയ, വോയ്‌സ് ആക്റ്റിവേറ്റഡ് പനോരമിക് സൺ റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8 വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ അകത്തളത്തിൽ ഉൾപ്പെടുന്നു.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

6 സീറ്റർ പതിപ്പിലെ 64 വരി ഓപ്ഷനുകളിൽ ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ് പാഡ് എന്നിവയും അൽകാസറിന് ലഭിക്കും. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ ടെക്കിനൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് ഇന്റീരിയറിനെ കൂടുതൽ മികച്ചതാക്കുന്നത്.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

മൊത്തം 6 എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ് എന്നിവയാണ് വാഹനത്തിലെ സുരക്ഷ സന്നാഹങ്ങൾ.

ഹിറ്റായി ഹ്യുണ്ടായി അൽകസാർ എസ്‌യുവി; 11,000 കടന്ന് ബുക്കിംഗ്

2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഹ്യുണ്ടായി അൽകസാറിന് തുടിപ്പേകുന്നത്. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സോടു കൂടി സ്വന്തമാക്കാം. ഇക്കോ, സ്പോർട്ട്, സിറ്റി എന്നീ 3 ഡ്രൈവ് മോഡുകളും സ്നോ, സാൻഡ്, മഡ് എന്നിവയുടെ ട്രാക്ഷൻ മോഡുകളും എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Alcazar SUV Booking Crosses 11,000 Units In One Month Of Launch. Read in Malayalam
Story first published: Monday, July 19, 2021, 15:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X