ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ജീവനക്കാരുടെ ആശങ്കകള്‍ക്കിടയിലും കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി, ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

കൊവിഡ്-19 മഹാമാരിക്കിടെ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്നിവയ്ക്കിടയിലാണ് പ്ലാന്റിലെ ഉത്പാദനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കൊറിയന്‍ കാര്‍ നിര്‍മാതാവ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

തമിഴ്നാട്ടിലെ ലോക്ക്ഡൗണ്‍ മെയ് 31 വരെ ഒരാഴ്ച കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, ചില വ്യവസായങ്ങള്‍ക്ക് സംസ്ഥാനം അനുമതി നല്‍കിയിരുന്നു.

MOST READ: ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

ലോക്ക്ഡൗണിനിടയില്‍ ജോലി തുടരാന്‍ വാഹനമേഖല ഉള്‍പ്പെടെ ചില മേഖലകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്, പ്രതിദിനം 30,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

''തമിഴ്നാട്ടില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, 2021 മെയ് 25 മുതല്‍ 2021 മെയ് 29 വരെ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ 5 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹ്യുണ്ടായി മാനേജ്മെന്റ് തീരുമാനിച്ചുവെന്നാണ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

MOST READ: ഇഗ്നിസ് സൂപ്പര്‍ഹീറ്റ്; വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

കൊറിയന്‍ കാര്‍ നിര്‍മാതാവ് തങ്ങളുടെ ആദ്യ മൂന്ന് നിര എസ്‌യുവി അല്‍കാസര്‍ അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് തീരുമാനം. പുതിയ 7 സീറ്റര്‍ എസ്‌യുവിയുടെ ഉല്‍പാദനത്തെ ഈ പണിമുടക്ക് ബാധിച്ചേക്കാം.

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് തീരുമാനം എടുത്തതെന്ന് ഹ്യുണ്ടായി പറഞ്ഞു. കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയില്‍, തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും പ്രാപ്തമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കമ്പനി സജീവവും പുരോഗമനപരവുമായ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

കൊവിഡ്-19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരായ ജീവനക്കാരില്‍ നിന്ന് നീരസം നേരിട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് ഹ്യുണ്ടായി വ്യക്തമാക്കിയിട്ടില്ല.

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

രണ്ട് ജീവനക്കാര്‍ കൊവിഡിന് കീഴടങ്ങിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് സമ്മതിച്ചതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ഇ മുത്തുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

MOST READ: ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

കൊവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുമെന്ന ഭയത്താല്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കളും തങ്ങളുടെ ജീവനക്കാരില്‍ നിന്ന് സമാനമായ നീരസം നേരിടുന്ന സമയത്താണ് ഹ്യുണ്ടായിയുടെ തീരുമാനം.

ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് ഭയം; ചെന്നൈ പ്ലാന്റ് അടച്ച് ഹ്യുണ്ടായി

ചെന്നൈയിലെ റെനോ, നിസാന്‍ പ്ലാന്റുകള്‍, കാര്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്ലാന്റുകളില്‍ സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. ആരോഗ്യ അടിയന്തിര സാഹചര്യങ്ങളില്‍ നല്‍കുന്ന തരത്തിലുള്ള മെഡിക്കല്‍ പരിരക്ഷയിലും അവര്‍ സന്തുഷ്ടരല്ലെന്നാണ് ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Announced To Shutdown Chennai Plant From Today, All Details Here. Read in Malayalam.
Story first published: Tuesday, May 25, 2021, 13:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X