ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

രാജ്യത്തൊട്ടാകെയുള്ള തെരഞ്ഞെടുത്ത ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ ജൂൺ മാസത്തിലെ ലോഞ്ചിന് മുന്നോടിയായി 50,000 രൂപയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടിഗുവാനിനായി അനൗദ്യോഗിക ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

എസ്‌യുവി നേരത്തെ മെയ് മാസത്തിൽ ഷോറൂമുകളിൽ എത്തുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നിലവിലുള്ള കൊവിഡ് -19 പ്രതിസന്ധി തീരുമാനം മാറ്റിവയ്‌ക്കുന്നതിലേക്ക് നയിച്ചു.

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

കർശനമായ എമിഷൻ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതിനാൽ 2020 ഏപ്രിലിൽ ഫോക്‌സ്‌വാഗണ്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ നിർത്തലാക്കിയിരുന്നു. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഡീസൽ മാത്രമുള്ള എസ്‌യുവിയാണെങ്കിലും ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ടിഗുവാൻ പെട്രോൾ മാത്രമുള്ള ഓഫറാകും.

MOST READ: വിൽപ്പനയിൽ സ്ഥിരത കൈവിടാതെ എസ്-പ്രസ്സോ; ഏപ്രിലിൽ മാരുതി വിറ്റഴിച്ചത് 7000 -ൽ പരം യൂണിറ്റുകൾ

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 190 bhp കരുത്തും, 320 Nm torque ഉം പുറപ്പെടുവിക്കുന്നു, ഏഴ് സ്പീഡ് DSG ട്രാൻസ്മിഷനുമായി (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) എഞ്ചിൻ ജോടിയാക്കും. ഓൾ വീൽ ഡ്രൈവ്ട്രെയിൻ ഉപയോഗിച്ചാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

മാറ്റങ്ങളുടെ കാര്യത്തിൽ, അപ്‌ഡേറ്റ് ചെയ്ത മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ഫോക്‌സ്‌വാഗന്റെ അപ്‌ഡേറ്റുചെയ്‌ത ലോഗോ ഉൾക്കൊള്ളുന്ന ക്രോം സ്ലാറ്റുകളുള്ള പുതുക്കിയ ഫ്രണ്ട് ഗ്രില്ല് എന്നിവ ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവിക്ക് ലഭിക്കുന്നു.

MOST READ: കടല്‍ കടക്കാനൊരുങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട്; കയറ്റുമതിയില്‍ തലവര തെളിയിക്കാന്‍ ഫോര്‍ഡ്

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

പുതുക്കിയ 18 ഇഞ്ച് അലോയി വീലുകൾ, അപ്ഡേറ്റ് ചെയ്ത ടെയിൽ ലാമ്പുകൾ, റിയർ ബമ്പർ എന്നിവയും നിർമ്മാതാക്കൾ പുതിയ മോഡലിൽ ഒരുക്കിയിരിക്കുന്നു.

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ സ്റ്റിയറിംഗ് വീൽ, ടച്ച് അധിഷ്ഠിത എസി കൺട്രോളുകൾ, 30-കളർ ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, മൂന്ന് മെമ്മറി ക്രമീകരണങ്ങളുള്ള ഡ്രൈവർ സീറ്റ് എന്നിവ ഇതിന്റെ ക്യാബിനിൽ ഉൾക്കൊള്ളുന്നു.

MOST READ: പുത്തൻ സ്‌ക്രാംബ്ലർ മോഡലിനായി സ്‌ക്രാം നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് റോയൽ എൻഫീൽഡ്

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയ്ക്കൊപ്പം ടച്ച്‌സ്‌ക്രീൻ സംവിധാനവും ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവിയിൽ വരും. ആറ് എയർബാഗുകൾ, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയടങ്ങുന്ന സുരക്ഷ സവശേഷതകളും വാഹനത്തിലുണ്ട്.

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍ ഡീലർഷിപ്പുകൾ

ഫോക്‌സ്‌വാഗണ്‍ വാഹനത്തിന് 28 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില നിശ്ചയിക്കും എന്ന് പ്രതീക്ഷിക്കുന്നു. സിട്രൺ C5 എയർക്രോസ്, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ എന്നിവയുമായി ഇത് മത്സരിക്കും.

Most Read Articles

Malayalam
English summary
Volkswagen Dealerships Begins Unofficial Bookings For Face-lifted Tiguan. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X