2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

ഓഗസ്റ്റ് 25 -ന് ബ്രസീലിൽ അവതരിപ്പിച്ച് പുതിയ തലമുറ Creta എസ്‌യുവിയിൽ ഉടനടി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് Hyundai. ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, കൊറിയൻ കാർ നിർമ്മാതാക്കൾ ബ്രസീലിലെ പിരാസിക്കാബയിൽ 2022 Creta -യുടെ ഉത്പാദനം ആരംഭിച്ചു.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

ബ്രസീലിയൻ മാർക്കറ്റുകളിൽ Crete എന്ന് അറിയപ്പെടുന്ന പുതിയ Creta എസ്‌യുവി പുതുക്കിയ മുഖഭാവത്തോടെ വരും. അടുത്തിടെ പുറത്തിറക്കിയ Hyundai Alcazar മൂന്ന്-വരി എസ്‌യുവിയുടെ മുൻവശത്തിന് സമാനമായ വിഷ്വൽ അപ്പീലുകളും അപ്‌ഡേറ്റുകളും ഏറ്റവും പുതിയ ഭാവത്തിൽ പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും ഇതിന് ലഭിക്കുന്നു.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

ബ്രസീലിലെയും തെക്കേ അമേരിക്കയിലെയും Hyundai CEO കെൻ റാമിറെസ് 2022 Creta എസ്‌യുവിയുടെ ചിത്രങ്ങൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിനിൽ പങ്കുവെച്ചു.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

തങ്ങളുടെ പിരാസിക്കാബ ഫാക്ടറിയിലെ ഒരു മനോഹരമായ സമത്ത് പുതിയ തലമുറ Hyundai Creta 2022 മോഡലിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചു എന്ന് അദ്ദേഹം ലിങ്ക്ഡിൻ പോസ്റ്റിൽ കുറിച്ചു.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

ഇൻഡസ്ട്രി 4.0 -ലെ ഏറ്റവും നൂതനമായ ഉൽപാദനവും ഗുണനിലവാര രീതികളും ഉപയോഗിച്ച് നിർമ്മിച്ച Hyundai Creta 2022, കണക്ടിവിറ്റി പോലുള്ള സവിശേഷമായ കോമ്പിനേഷനും സെഗ്‌മെന്റിലെ അഭൂതപൂർവമായ സവിശേഷതകളും സംയോജിപ്പിച്ച് B-എസ്‌യുവി വിഭാഗത്തെ മികച്ച സൗകര്യവും ഫീച്ചറുകളും ഉപയോഗിച്ച് ഉയർത്തുന്നു.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

Hyundai ബ്ലൂലിങ്ക്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ലാർജ് പനോരമിക് സൺറൂഫ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോണമസ് ബ്രേക്കിംഗ് സിസ്റ്റം, സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വ്യവസായത്തിലെ ഏറ്റവും വലിയ മൾട്ടിമീഡിയ ടച്ച്‌സ്‌ക്രീൻ ഇന്റർഫേസ് എന്നിവ വാഹനത്തിന് ലഭിക്കുമെന്ന് റാമിറസ് കൂട്ടിച്ചേർത്തു.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

2022 Hyundai Creta ഫെയ്‌സ്‌ലിഫ്റ്റ് ഇതിനകം റഷ്യയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചു. എന്നാൽ Creta -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തുന്നത് കാണാൻ ഇന്ത്യയ്ക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

പുതിയ Creta -യുടെ മുൻഭാഗത്തല്ലാതെ, എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കൂടുതൽ ദൃശ്യമായ മാറ്റങ്ങളൊന്നുമില്ല. ബ്രസീലിൽ Hyundai പുറത്തിറക്കിയ ടീസറിൽ സമാനമായ ഹെഡ്‌ലൈറ്റും ടെയിൽലൈറ്റും, അലോയി വീലുകളും ഇന്ത്യൻ പതിപ്പിൽ ഇതിനകം കണ്ട മറ്റ് ബാഹ്യ സവിശേഷതകളും കാണിക്കുന്നു.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

അകത്തും, ഫെയ്‌സ്‌ലിഫ്റ്റ് Creta -ൽ വലിയ മാറ്റമൊന്നുമില്ല. ബ്രസീൽ പതിപ്പിനായി, എസ്‌യുവിയിൽ സൺറൂഫും ഡിജിറ്റൽ പാനലും Hyundai ചേർത്തിട്ടുണ്ട്. ഇന്ത്യയിൽ Creta -യ്ക്കുള്ളിൽ കാണുന്ന 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിക്കും.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

Creta -യ്ക്ക് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെയിൻ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ക്യാമറയ്ക്കൊപ്പം ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവയുൾപ്പടെ Hyundai അൽകാസാറിൽ കാണാൻ കഴിയുന്ന പല ഫീച്ചറുകളും ഉൾക്കൊള്ളും.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

2022 Hyundai Creta -ക്ക് 166 bhp കരുത്തും 201 Nm പരമാവധി torque ഉം നൽകുന്ന 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ യൂണിറ്റാണ് ശക്തി പകരുന്നത്. 120 bhp കരുത്തും 171 Nm പരമാവധി torque ഉം പുറപ്പെടുവിക്കാൻ ശേഷിയുള്ള ടർബോചാർജ്ഡ് 1.0 ലിറ്റർ എഞ്ചിനും ഇതിന് ലഭിച്ചേക്കാം. പുതിയ Creta -യുടെ വിൽപ്പന ഈ വർഷം അവസാനത്തോടെ ആരംഭിക്കാൻ സാധ്യതയുണ്ട്.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

ഇത് കൂടാതെ ഇന്ത്യൻ വിപണിയിൽ ഒരു വർഷത്തിനുള്ളിൽ നിരവധി പുത്തൻ മോഡലുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. നിലവിൽ രാജ്യത്ത് മാരുതി സുസുക്കിക്ക് പിന്നിൽ രണ്ടാമതാണ് നിർമ്മാതാക്കളുടെ സ്ഥാനം, പുത്തൻ മോഡലുകളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച് ഒന്നാമനാവാനാണ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കളുടെ പദ്ധതി.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

Casper മൈക്രോ എസ്‌യുവി, i20 N-Line എന്നീ മോഡലുകൾ ഉടൻ തന്നെ നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. i20 N-Line രാജ്യത്ത് ബ്രാൻഡിന്റെ പെർഫോമെൻസ് വിഭാഗത്തിന്റെ ആരംഭം കുറിക്കും എന്നതും ശ്രദ്ധേയമാണ്.

2022 Creta -യുടെ ഉത്പാദനം ആരംഭിച്ച് Hyundai; ഇന്ത്യൻ അരങ്ങേറ്റം അല്പം വൈകും

ഇവയ്ക്കൊപ്പം Stargazer എംപിവി പുതുതലമുറ Tuscon എന്നിവയും ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ രാജ്യത്ത് തങ്ങളുടെ പോർട്ടഫോളിയോ വിപുലീകരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

Most Read Articles

Malayalam
English summary
Hyundai begins production of 2022 creta suv indian debut might be delayed
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X