പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

പെർഫോമൻസ് കാറുകളോട് അത്ര പ്രിയമില്ലാത്തൊരു വിപണിയാണ് ഇന്ത്യയുടേത്. ഇതുവരെ ഇത്തരം മോഡലുകളൊന്നും ക്ലച്ചുപിടിക്കാതിരുന്ന നമ്മുടെയിടയിലേക്ക് പാഞ്ഞെത്തുകകയാണ് ഹ്യുണ്ടായിയുടെ N ഡിവിഷൻ.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

ഓഗസ്റ്റ് 24 ന് ഇന്ത്യയിലെ ആദ്യത്തെ N ലൈൻ മോഡലായ i20 പ്രീമിയം ഹോട്ട് ഹാച്ചുമായാകും കമ്പനിയുടെ വരവ്. ഡ്രൈവിംഗ് ഹരമായി കൊണ്ടുനടക്കുന്ന യുവ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഹ്യുണ്ടായിയുടെ ഈ നീക്കം. എന്തായാലും വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ട്.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി 25,000 രൂപ ടോക്കൺ തുകയായി സ്വീകരിച്ചാണ് i20 N ലൈൻ മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. N8 iMT, N8 DCT ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്, N6 iMT ക്ലച്ച്‌ലെസ് മാനുവൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുക.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

സ്റ്റാൻഡേർഡ് i20 ഹാച്ച്ബാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന ഹ്യുണ്ടായി i20 N ലൈനിൽ പരിഷ്ക്കരിച്ച സസ്പെൻഷൻ, ലോവർ ഗ്രൗണ്ട് ക്ലിയറൻസ്, മികച്ച സ്റ്റിയറിംഗ് ഫീഡ്‌ബാക്ക് എന്നിവയ്‌ക്കൊപ്പം സ്പോർട്ടിയർ ഡിസൈൻ ഘടകങ്ങളും ഹ്യുണ്ടായി കൂട്ടിച്ചേർക്കും.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

ട്വീക്ക് ചെയ്ത ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, പുതുക്കിയ ഫ്രണ്ട് ഗ്രിൽ, സൈഡ് സ്കിർട്ടിംഗ്, ഒരുപക്ഷേ ഒരു പുതിയ അലോയ് വീൽ ഡിസൈൻ എന്നിവ കോസ്മെറ്റിക് മാറ്റങ്ങളിലേക്ക് പ്രധാന പങ്കുവഹിക്കും. ഒരു N ലൈൻ മോഡൽ ആയതിനാൽ തന്നെ കാറിന്റെ ബോഡിക്ക് ചുറ്റും 'N' ബാഡ്ജിംഗും കമ്പനി അവതരിപ്പിക്കും.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

3,995 മില്ലീമീറ്റർ നീളവും 1,775 മില്ലീമീറ്റർ വീതിയും 1,505 മില്ലീമീറ്റർ ഉയരവുമാണ് i20 N ലൈനുള്ളത്. ഹ്യുണ്ടായിയുടെ i20 വേൾഡ് റാലി ചാമ്പ്യൻഷിപ്പ് കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പെർഫോമൻസ് മോഡൽ ഒരുങ്ങിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

ഇത് ഒർമപ്പെടുത്തുന്നതിനായി ഹ്യുണ്ടായി i20 N ലൈനിൽ സവിശേഷമായ പാറ്റേണും N ലൈൻ ബാഡ്ജും, കൂടുതൽ ആക്രമണാത്മകമായി രൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകളും അണിനിരത്തും. ഇതോടൊപ്പം ബ്ലാക്ക് ഔട്ട് സൈഡ് സ്‌കർട്ടുകൾ, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ക്രോംഡ് ട്വിൻ-ടിപ്പ് എന്നിവയും ബ്രാൻഡ് കൂട്ടിച്ചേർത്തേക്കും.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

കാറിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ട് സ്‌പോർട്ടിയർ ആയിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവത്തിനായിസസ്പെൻഷൻ സജ്ജീകരണം പരിഷ്ക്കരിക്കാനും ഹ്യുണ്ടായി തയാറായേക്കും. എന്നാൽ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിൽ കുറവായിരിക്കും.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

അറോറ ഗ്രേ, പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക്, ബ്രാസ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലായിരിക്കും പുതിയ പെർഫോമൻസ് ഹാച്ച്ബാക്ക് വാഗ്‌ദാനം ചെയ്യുക. മെറ്റൽ പെഡലുകൾ, N ബാഡ്ജുകൾ എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡ് i20 യുടെ ടർബോ-പെട്രോൾ വേരിയന്റുകളിൽ കാണുന്നതുപോലെ അതിന്റെ ക്യാബിൻ ചുവന്ന ഹൈലൈറ്റുകളുമായി വരുമെന്നാണ് സൂചന.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

ക്രൂയിസ് കൺട്രോൾ, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് വരാനിരിക്കുന്ന പെർഫോമൻസ് കാറിലെ മറ്റ് സവിശേഷതകൾ. കൂടാതെ കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് ഉള്ള സീറ്റുകളും ഡോർ പാഡുകളിൽ റെഡ് ആക്‌സന്റുകളും പരിചയപ്പെടുത്തിയാൽ i20 N ലൈനിന്റെ ഇന്റീരിയറിലെ സ്പോർട്ടി ആകർഷണം വർധിപ്പിക്കും.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

ആറ് സ്പീഡ് ഐഎംടി അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടിയുമായി ജോടിയാക്കിയ സ്റ്റാൻഡേർഡ് i20 മോഡലിന്റെ അതേ 1.0 ലിറ്റർ 3 സിലിണ്ടർ GDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും N ലൈൻ വേരിയന്റിലേക്കും ചേക്കേറുക. ഇത് പരമാവധി 120 bhp കരുത്തിൽ 172 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

ഇത് സാധാരണ i20 ടർബോയിൽ കാണുന്ന അതേ എഞ്ചിനാണ് എന്നകാര്യവും ശ്രദ്ധേയമാണ്. ടാറ്റ ആൾട്രാസ് ടർബോ, ഫോക്‌സ്‌വാഗൺ പോളോ ജിടി എന്നീ മോഡലുകളുമായി മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന പുതിയ ഹ്യുണ്ടായി i20 N ലൈൻ പതിപ്പിന് ഇന്ത്യയിൽ ഏകദേശം 12 ലക്ഷം രൂപയായിരിക്കും പ്രാരംഭ വില.

പെർഫോമൻസ് കാറുകളിലേക്ക് നോട്ടമിട്ട് ഹ്യുണ്ടായി; പുതിയ i20 N ലൈനായുള്ള അനൗദ്യേഗിക ബുക്കിംഗ് ആരംഭിച്ചു

ഹ്യുണ്ടായി i20 ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് മോഡലിന് നിലവിൽ 6.85 ലക്ഷം രൂപ മുതൽ 11.40 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പുതിയ i20 മോഡലിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിവര്‍ഷ ഹോമോലോഗേഷന്‍ സ്‌കീം ഉപയോഗപ്പെടുത്തി മറ്റ് N പെര്‍ഫോമന്‍സ് കാറുകളെ കൂടി ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും ഹ്യുണ്ടായി ആലോചിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai dealerships started unofficial bookings for the upcoming i20 n line hot hatch
Story first published: Tuesday, August 17, 2021, 16:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X