കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ടാറ്റയ്ക്ക് പഞ്ച് മറുപടിയുമായി എത്തുമെന്ന് കരുതിയ ഹ്യുണ്ടായിയുടെ കാസ്‌പർ മൈക്രോ എസ്‌യുവി ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയിൽ അത്ര പ്രചാരമില്ലാത്ത സെഗ്മെന്റിലേക്ക് ടാറ്റ പഞ്ചും ഹ്യുണ്ടായിയുടെ ഇത്തിരി കുഞ്ഞനും എത്തുമ്പോൾ വമ്പൻ പോരാട്ടം തന്നെയുണ്ടാകുമെന്ന് കാത്തിരുന്നവരാണ് നമ്മൾ.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ഈ മാസം ആദ്യം ഹ്യുണ്ടായിയുടെ വിചിത്രമായ കാസ്പർ മൈക്രോ എസ്‌യുവിയെ ഔദ്യോഗിക ചിത്രങ്ങളിലൂടെ കമ്പനി അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ടാറ്റ പഞ്ചിന് ഇത് ഒരു യോഗ്യതയുള്ള എതിരാളിയായി കണക്കാക്കിയപ്പോൾ ഏവരും ഉറ്റുനോക്കുന്ന സെഗ്മെന്റായി മൈക്രോ എസ്‌യുവികളുടേത് മാറുകയും ചെയ്‌തു.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

കൊറിയൻ വിപണിക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത മോഡലാണ് കാസ്പറെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. കാറുകൾക്ക് 3.6 മീറ്ററിൽ താഴെ ദൈർഘ്യമുള്ള ഗ്യോങ്ച (ലൈറ്റ് കാർ) നിയന്ത്രണങ്ങൾ അനുസരിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതും.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗം വളരെ ജനപ്രിയമാണ്. എന്നിരുന്നാലും കാസ്പറിന്റെ അൾട്രാ കോം‌പാക്‌ട് വലിപ്പം ഇന്ത്യൻ വിപണിക്ക് അനുയോജ്യമാകില്ലെന്നാണ് ഹ്യുണ്ടായി വിശ്വസിക്കുന്നത്. ആയതിനാൽ കാസ്‌പറിനെ ആഭ്യന്തര വിപണിക്ക് സമ്മാനിക്കാൻ ബ്രാൻഡ് തയാറായേക്കില്ല.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

കാഴ്ച്ചയിലും ഡിസൈനിലും ഏറെ കൗതുകമുള്ള വാഹനമാണ് കാസ്‌പർ. ഔദ്യോഗിക ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ വാഹന പ്രേമികളെല്ലാം കുഞ്ഞൻ കാറിനെ ഏറ്റെടുക്കുകയും ചെയ്‌തു. മാരുതി സുസുക്കിയുടെ ഇഗ്നിസുമായി വരെ കാസ്‌പറിനെ താരതമ്യം ചെയ്തവരുമുണ്ട്.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ഒരു എസ്‌യുവി പ്രഭാവം നൽകുന്നില്ല എന്നതാണ് ടാറ്റ പഞ്ചിൽ നിന്നും ഹ്യുണ്ടായി കാസ്‌പറിനെ വ്യത്യസ്‌തമാക്കിയ ഒരു ഘടകം. ഒരു പ്രമുഖ റേഡിയേറ്റർ ഗ്രിൽ, റൗണ്ട് ഹെഡ് ലൈറ്റ് യൂണിറ്റുകൾ, വലിപ്പത്തിലുള്ള വീൽ ആർച്ചുകൾ, വ്യതിരിക്തമായ വളഞ്ഞ ബോഡി ലൈനുകൾ എന്നിവയാണ് കാസ്‌പറിന്റെ ഡിസൈൻ വിശദാംശങ്ങൾ.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ശരിക്കും ഒരു ഹാച്ച്ബാക്ക് ശൈലിയാണ് കാസ്‌പറിനുള്ളതും. മൊത്തത്തിൽ ഒരു ബോക്‌സി രൂപഘടനയായാണ് വാഹനത്തിനുള്ളത്. പ്രധാനമായും സിറ്റി യാത്രകൾക്ക് മുൻഗണന കൊടുക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യംവെച്ചാണ് ഹ്യുണ്ടായി കാസ്‌പറിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പ്രൊജക്റ്റ് AX1 എന്ന കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് കാസ്‌പർ. സെപ്റ്റംബർ പകുതിയോടെ നിർമാണ ഘട്ടത്തിലേക്ക് കടക്കാനാണ് ഹ്യുണ്ടായി പദ്ധതിയിട്ടിരിക്കുന്നതും. ഗ്രാൻഡ് i10 നിയോസ്, സാൻട്രോ ഹാച്ച്ബാക്കുകളുടെ K1 പ്ലാറ്റ്‌ഫോമിലാണ് കാ‌സ്‌പർ നിർമിച്ചിരിക്കുന്നതും.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ഈ കാരണമാണ് വാഹനം ഇന്ത്യയിലേക്കും എത്തുമെന്ന പ്രതീക്ഷയ്ക്ക് അടിവരയിട്ട പ്രധാന കാരണം. കാസ്‌പറിന് മൊത്തം 3,600 മില്ലീമീറ്റർ നീളമാണുള്ളത്. മാരുതി സുസുക്കി ഇഗ്നിസ്, റെനോ ക്വിഡ് എന്നിവയുടെ അതേ ക്ലാസിലാണ് ഇതെന്ന കാര്യവും ഇന്ത്യൻ അവതരണത്തിന് കാരണമായി പരിഗണക്കുമെന്നും കരുതിയിരുന്നു.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

കൊറിയയിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാകും ഹ്യുണ്ടായി കാസ്‌പറിന് തുടിപ്പേകുക. NA യൂണിറ്റ് 76 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം 1.0 ലിറ്റർ ടിജിഡിഐ ടർബോ എഞ്ചിൻ 100 bhp ഉത്പാദിപ്പിക്കാനായിരിക്കും കമ്പനി ട്യൂൺ ചെയ്യുക.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ഇന്ത്യയിൽ എത്തുമ്പോൾ ചെലവ് കുറയ്ക്കുന്നതിനായി നിയോസിന്റെ 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ അല്ലെങ്കിൽ സാൻട്രോയുടെ 1.1 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിനിൽ ഏതെങ്കിലും കാസ്‌പർ കടമെടുക്കുമെന്നായിരുന്നു അനുമാനം.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

എന്നാൽ ടാറ്റ പഞ്ചിന് എതിരാളിയായി ഹ്യണ്ടായി കാസ്‌പർ എത്തില്ലെന്ന് വ്യക്തമാകുന്നതോടെ മഹീന്ദ്ര കളത്തിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. അതായത് നിലവിലുള്ള KUV100 NXT മൈക്രോ എസ്‌യുവി ഒന്നു പൊടിതട്ടിയെടുത്തേക്കാമെന്ന് സാരം. ആഭ്യന്തര വിപണിയിൽ എത്തിയ ആദ്യത്തെ മൈക്രോ എസ്‌യുവിയായിരുന്നു ഇത്.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്നിട്ടും KUV100 മോഡലിനെ പിൻവലിക്കാൻ ഇതുവരെ മഹീന്ദ്ര തയാറായിട്ടില്ലായിരുന്നു. ഇനി അടുത്തു തന്നെ ടാറ്റ പഞ്ച് വിപണിയിൽ ഇടംപിടിക്കുമ്പോൾ മുഖ്യശത്രുവായി മാറുന്നതും മഹീന്ദ്രയുടെ ഈ വാഹനമായിരിക്കും. അങ്ങനെ രണ്ട് ഇന്ത്യൻ മോഡലുകൾ പരസ്‌പരം പോരടിക്കാനുള്ള വേദിയാകും മിനി എസ്‌യുവികളുടേത് എന്ന കാര്യവും ശ്രദ്ധേയമാകും.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

ടാറ്റ പഞ്ച് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2020 ഓട്ടോ എക്സ്പോയിൽ HBX കൺസെപ്റ്റിൽ അരങ്ങേറിയതു മുതൽ ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണിത്. കൊവിഡ് പ്രതിസന്ധി കാരണം അവതരണം ഏറെ വൈകിയെങ്കിലും ആ കാത്തിരിപ്പിന്റെ വീര്യവും ഇതുവരെ കുറഞ്ഞിട്ടില്ല.

കാത്തിരിക്കേണ്ട, ടാറ്റ പഞ്ചിന്റെ എതിരാളിയായി Casper ഇന്ത്യയിലേക്ക് എത്തില്ലെന്ന് Hyundai

നിരവധി സുരക്ഷാ സന്നാഹങ്ങളും കണക്റ്റഡ് ഫീച്ചറുകളും ഒത്തുകൂടുന്ന ടാറ്റയുടെ മിനി എസ്‌യുവി കാഴ്ച്ചയിലും അതിസുന്ദരനായാണ് എത്തുന്നത്. നെക്സോൺ, ഹാരിയർ എന്നീ മോഡലുകളുടെ ഡിസൈൻ സൂചകങ്ങളാണ് പഞ്ചിലേക്കും കമ്പനി എത്തിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai have no plans to introduce casper micro suv in india details
Story first published: Monday, September 6, 2021, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X