പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ മത്സരം മുമ്പത്തേതുപോലൊന്നുമല്ല. അതിമിടുക്കൻമാർ അണിനിരക്കുന്ന ശ്രേണിയിൽ മാരുതി ബലേനോയാണ് ഒന്നാമനെങ്കിലും ആരെയും ഓടിതോൽപ്പിക്കാനുാൻ കഴിവുള്ളവനാണ് ഹ്യുണ്ടായി i20.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

ഫീച്ചർ സമ്പന്നതയിൽ എതിരാളികളേക്കാൾ കേമനായ ഹ്യുണ്ടായി i20 കഴിഞ്ഞ വർഷം അവസാനത്തിലാണ് ആഭ്യന്തര വിപണിയിൽ മൂന്നാം തലമുറ ആവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പ്രീമിയം ഹാച്ച്ബാക്കാണ് i20.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

എതിരാളികളായ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയെ അപേക്ഷിച്ച് നോക്കുമ്പോൾ i20 അൽപ്പനം വിലകൂടുതലാണ്. എന്നാൽ പുതിയ ബേസ് വേരിയന്റിനൊപ്പം അതിന്റെ ശ്രേണി വിപുലീകരിക്കുകയും പ്രാരംഭ വില കുറക്കാനും ശ്രമിക്കുകയാണ് ഹ്യുണ്ടായി.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

അൽപ്പം ചെലവേറിയതായി കണക്കാക്കപ്പെടുന്നതിനാൽ ഒരു പുതിയ എൻ‌ട്രി ലെവൽ വേരിയന്റ് ഈ പേരുദോഷം മാറ്റാൻ സഹായിക്കും. 2021 ഹ്യുണ്ടായി i20 എറ മോഡൽ ഉടൻ തന്നെ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും.

ഡീലർഷിപ്പുകളിൽ എത്തിയ ഹാച്ച്ബാക്കിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുന്നുന്ന ഒരു വോക്ക്എറൗണ്ട് വീഡിയോയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. അടിസ്ഥാന വേരിയന്റ് ആയതിനാൽ തന്നെ ആക്രമണാത്മകമായി സ്ഥാപിക്കേണ്ട നിരവധി സവിശേഷതകളെ ഒഴിവാക്കിയാണ് ഹ്യുണ്ടായി പുതിയ എറ പതിപ്പിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

പുറത്ത് മാഗ്ന വേരിയന്റിലെന്നപോലെ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും റേഡിയേറ്റർ ഗ്രില്ലിലേക്കുള്ള പിയാനോ ബ്ലാക്ക് ഫിനിഷും ഒഴിവാക്കി ഹാലോജൻ യൂണിറ്റുകളാണ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

ഇതിന് ഫോഗ് ലൈറ്റുകളും ഇല്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. 14 ഇഞ്ച് സ്റ്റീൽ വീലുകൾക്ക് അനുകൂലമായി അലോയ് വീലുകൾ ഒഴിവാക്കപ്പെടും. മറുവശത്ത് മാഗ്‌നയ്ക്ക് 15 ഇഞ്ച്, 16 ഇഞ്ച് വീലുകളാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

മാനുവൽ വിംഗ് മിററുകളിൽ നിന്ന് ടേൺ ഇൻഡിക്കേറ്ററുകൾ ഒഴിവാക്കി പകരം ഫ്രണ്ട് ഫെൻഡറുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ടെയിൽ ലാമ്പുകളും എൽഇഡികളല്ല. മേൽക്കൂരയിൽ ഘടിപ്പിച്ച ആന്റിനയ്‌ക്കൊപ്പം ബോഡി-കളർ ഡോർ ഹാൻഡിലുകൾ ലഭ്യമാണ്.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

അകത്തളത്തിൽ ഡാഷ്‌ബോർഡ് കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ സ്റ്റിയറിംഗ് വീലിലെ മൗണ്ടഡ് കൺട്രോളുകളും പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായ ഹ്യുണ്ടായി 2021 i20 എറ പതിപ്പിനെ ഡ്രൈവർ, കോ-പാസഞ്ചർ പവർ വിൻഡോകൾ മാത്രം ഉപയോഗിച്ച് വിൽക്കും.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

സെൻട്രൽ ലോക്കിംഗ് ഫീച്ചർ സവിശേഷതകളുടെ പട്ടികയിൽ നിന്ന് മാറ്റി. 2021 ഹ്യുണ്ടായി i20 എറയുടെ വില മാഗ്നയേക്കാൾ 60,000 മുതൽ 80,000 രൂപ വരെ കുറവായിരിക്കും. മാഗ്നക്ക് നിലവിൽ ആറ് ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് i20 ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്. ഇത് 82 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ ബേസ് വേരിയന്റുമായി ഹ്യുണ്ടായി i20 എത്തുന്നു; അടുത്തറിയാം വീഡിയോയിലൂടെ

ഡീസൽ യൂണിറ്റ് 99 bhp പവറും 240 Nm torque ഉം വികസിപ്പിക്കും. ടർബോ പെട്രോൾ എഞ്ചിൻ 118 bhp കരുത്തിൽ 172 Nm torque സൃഷ്‌ടിക്കാനും പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എംടി, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി, സിവിടി എന്നിവയാണ് വാഹനത്തിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai i20 New Era Base Variant To Launch Soon. Read in Malayalam
Story first published: Monday, July 12, 2021, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X