ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ, വാഹന നിര്‍മ്മാതാക്കള്‍ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പാസഞ്ചര്‍ വെഹിക്കിള്‍, ഇരുചക്ര വാഹന വിഭാഗങ്ങളില്‍ നിരവധി നിര്‍മ്മാതാക്കള്‍ വീണ്ടും വില വര്‍ധനവ് നടപ്പാക്കാനൊരുങ്ങുകയാണ്.

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഹ്യുണ്ടായിയും ഓറയുടെ വില വര്‍ധനവ് പ്രഖ്യാപിച്ച് രംഗത്തെത്തി. സബ് -4 മീറ്റര്‍ കോംപാക്ട് സെഡാന്‍ ഇപ്പോള്‍ ലൈനപ്പിലെ എല്ലാ വേരിയന്റുകളിലും 4,240 രൂപയുടെ വര്‍ധനവാണ് നേടിയിരിക്കുന്നത്.

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

ഈ വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, വില വര്‍ധനയ്ക്കൊപ്പം, കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഓറയില്‍ നിന്ന് ചില സവിശേഷതകള്‍ എടുത്തുമാറ്റുകയും, കുറച്ച് ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

MOST READ: എന്‍ഡ്-ടു-എന്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് സേവനം; MMRPL പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

ഈ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, കോംപാക്ട് സെഡാന്‍ ഇപ്പോള്‍ ബൂട്ട് ലിഡിന് മുകളിലുള്ള ഒരു പുതിയ റിയര്‍ വിംഗ് സ്പോയിലര്‍ ലഭിക്കുന്നു. ഇത് തീര്‍ച്ചയായും കാറിന്റെ ബാഹ്യ സൗന്ദര്യാത്മക ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് നല്‍കുകയും ചെയ്യുന്നു.

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

ഇത് സെഡാന്റെ എയറോഡൈനാമിക് ഗുണങ്ങളെ ഒരു പരിധി വരെ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, 15 ഇഞ്ച് സ്റ്റീല്‍ സ്‌റ്റൈല്‍ റിമ്മുകള്‍ക്ക് എഎംടി വേരിയന്റുകളില്‍ മാത്രം 3M ഗ്രാഫിക്‌സിന് പകരം ഗണ്‍മെറ്റല്‍ ഫിനിഷ് ലഭിക്കും.

MOST READ: ഏപ്രിൽ മാസത്തിൽ കിക്‌സിന് 80,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് നിസാൻ

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

സവിശേഷത കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം, ചില സവിശേഷതകള്‍ കമ്പനി വാഹനത്തില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. SX ട്രിം മുതല്‍ വാഗ്ദാനം ചെയ്ത അര്‍ക്കാമിസ് ഓഡിയോ സിസ്റ്റം ഏറ്റവും പ്രധാനപ്പെട്ടതാണ്. പകരം വയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു വിവരവുമില്ല. കൂടാതെ, അടിസ്ഥാന E ട്രിമിന് ഇപ്പോള്‍ 13 ഇഞ്ച് സ്റ്റീല്‍ റിമിന്റെ സ്‌പെയര്‍ വീല്‍ ആണ് ലഭിക്കുക.

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

അതേസമയം മറ്റ് മാറ്റങ്ങളോ, കൂട്ടിച്ചേര്‍ക്കലുകളോ ഒന്നും തന്നെ ഇല്ല, സെഡാന്റെ നിരയിലുടനീളമുള്ള മറ്റെല്ലാ സവിശേഷതകളും മുന്നോട്ട് കൊണ്ടുപോകും. കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ 9,800 രൂപ വരെ വില ഉയര്‍ത്തിയതിന് ശേഷം ഓറ ഈ വര്‍ഷം നേരിട്ട രണ്ടാമത്തെ വില പരിഷ്‌കരണമാണിത്.

MOST READ: സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്ക് അനുയോജ്യമായ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നു.

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവ പോലുള്ള സവിശേഷതകള്‍ ഓറയിലെ സുരക്ഷക്കായി കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ഓല; ഗ്ലോബല്‍ സെയില്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്റെ തലവനായി YS കിം

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.2 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ GDi ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്നു.

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 99 bhp കരുത്തും 172 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ഓറയുടെ വില വര്‍ധിപ്പിച്ച് ഹ്യുണ്ടായി; ഫീച്ചറുകളിലും മാറ്റം

ഡീസല്‍ യൂണിറ്റ് 74 bhp കരുത്തും 190 Nm torque ഉം ആണ് നല്‍കുന്നത്. പെട്രോള്‍, ഡീസല്‍ യൂണിറ്റുകളില്‍ 5 സ്പീഡ് എഎംടിയുടെ ഓപ്ഷനോടുകൂടിയ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിനെ അടിസ്ഥാനമാക്കി ഒരു സിഎന്‍ജി ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Increased Aura Price, Added New Features Also, Here Is All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X