ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി Hyundai

ഉത്സവ സീസണിൽ വിൽപ്പന മെച്ചപ്പെടുത്താനായി മോഡൽ നിരയിലാകെ കിടിലൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് 2021 ഒക്‌ടോബർ മാസത്തേക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

എന്നാൽ തെരഞ്ഞെടുക്കുന്ന ഓരോ മോഡലിനും വേരിയന്റ് ഓപ്ഷനും അനുസരിച്ച് ഓഫർ വ്യത്യാസപ്പെടും. ബാധകമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പിൽ ബന്ധപ്പെടാവുന്നതാണ്. ആനുകൂല്യങ്ങൾ ഒക്ടോബർ 31 വരെയും സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെയും മാത്രമാണ് ലഭ്യമാവുക.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ഓറയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഈ മാസം ലഭിക്കുന്നത്. കോംപാക്‌ട് സെഡാൻ 1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

കൂടാതെ ഹ്യുണ്ടായി ഓറ സിഎൻജി ഓപ്ഷനിലും ലഭ്യമാണ്. സെപ്റ്റംബറിൽ തെരഞ്ഞെടുത്ത വേരിയന്റുകളിൽ നിന്ന് കമ്പനി സെഡാനിൽ അടുത്തിടെ അവതരിപ്പിച്ച പിൻ സ്‌പോയിലർ നീക്കം ചെയ്‌തിരുന്നു. പരിഷ്ക്കാരങ്ങളോടെ വാഹനത്തെ കൂടുതൽ ജനപ്രിയമാക്കാനുള്ള പരിശ്രമത്തിലാണ് കൊറിയൻ ബ്രാൻഡ്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

ഓറയുടെ ഹാച്ച്ബാക്ക് പതിപ്പായ ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്ക് ഒക്ടോബറിൽ 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. വാഹനം പെട്രോൾ, സിഎൻജി, ഡീസൽ ഓപ്ഷനുകളിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്ക് 1.2 ലിറ്റർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓപ്ഷനിലും കാർ സ്വന്തമാക്കാം.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ സാൻട്രോയ്ക്ക് ഈ മാസം 40,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓപ്ഷനുകളിൽ 1.1 ലിറ്റർ എപ്സിലോൺ എംപിഐ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് ഒരു സിഎൻജി ഓപ്ഷനും മോഡലിൽ തെരഞ്ഞെടുക്കാൻ കഴിയും.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ സ്പോർട്ടി പ്രീമിയം ഹാച്ച്ബാക്കായ i20 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ 40,000 രൂപ വരെ ആനുകൂല്യങ്ങളാണ് കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു. പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ 1.2 ലിറ്റർ, 1.0 ലിറ്റർ ടർബോ എന്നിവ ഉൾപ്പെടുന്നു. ഡീസൽ പതിപ്പിന് 1.5 ലിറ്റർ എഞ്ചിനാണ് നൽകുന്നത്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

വേരിയന്റ്, മോഡൽ ഓപ്ഷനുകളെ ആശ്രയിച്ച്, വാഹനം മാനുവൽ, ഐവിടി, 7 ഡിസിടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭിക്കും. ഹ്യുണ്ടായിയുടെ മറ്റ് ജനപ്രിയ മോഡലുകളായ വെന്യു, ക്രെറ്റ പോലുള്ള എസ്‌യുവി മോഡലുകളെ ഓക്‌ടോബറിലെ ഓഫറിനു കീഴിൽ കമ്പനി കൊണ്ടുവന്നിട്ടില്ല എന്ന കാര്യം നിരാശജനകമാണ്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

എന്നാൽ ഇവയുടെ ഉയർന്ന ഡിമാന്റ് കാരണമാണ് കമ്പനി ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നുവേണം കരുതാൻ. പോയ മാസം വെറും 33,000 യൂണിറ്റ് വാഹനങ്ങളാണ് കമ്പനി നിരത്തിലെത്തിച്ചത്. ആഗോള തലത്തിലുണ്ടായി സെമി കണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് 2021 സെപ്റ്റംബറിൽ ഹ്യുണ്ടായിക്ക് വിൽപ്പനയിൽ ഇത്രയും ഇടിവുണ്ടായത്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

മാത്രമല്ല ഉത്പാദന ചെലവിലെ നിരന്തരമായ വർധനവ് കാരണം ഓഗസ്റ്റിൽ ഹ്യുണ്ടായി തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, i20, ഓറ, വെന്യു, ക്രെറ്റ, എലാൻട്ര, വേർണ, ട്യൂസോൺ, കോന ഇവി എന്നീ മോഡലുകളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

ഇതുകൂടാതെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്‌ട്രിക് കാറുകളുടെ അവതരണവും ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടുണ്ട്. 2035 മുതൽ യൂറോപ്പിൽ ഇന്റേണൽ കമ്പഷൻ എഞ്ചിനുള്ള വാഹനങ്ങൾ വിൽക്കുന്നത് നിർത്താനാണ് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായി കോന ഇലക്ട്രിക്, അയോണിക് 5 എന്നീ മോഡലുകളായിരിക്കും കൊറിയൻ നിരയിൽ അണിനിരക്കുക. സിബിയു യൂണിറ്റായാകും അടുത്ത വർഷം അയോണിക് 5 വിപണിയിൽ എത്തുകയെന്നാണ് സൂചന. രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയാണ് കോന ഇവി.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

അതിഗംഭീര വിജയമൊന്നും കോന ഇലക്‌ട്രിക്കിന് ഇന്ത്യയിൽ നിന്നും നേടാനായിട്ടില്ല. എന്നിരുന്നാലും മോശമല്ലാത്ത രീതിയിൽ സാന്നിധ്യമറിയിക്കാൻ മോഡലിന് സാധിച്ചിട്ടുണ്ട്. മുഖംമിനുക്കിയ പതിപ്പിലൂടെ ഈ പോരായ്‌മകളെ മറികടക്കാമെന്നാണ് ഹ്യുണ്ടായി കരുതുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ ഇലക്‌ട്രിക് എസ്‌യുവിയുടെ പുത്തൻ മോഡൽ വിൽപ്പനയ്ക്ക് എത്തിയത്.

ഉത്സവ സീസൺ കൈപിടിയിലാക്കണം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുമായി ഹ്യുണ്ടായി

ഇന്ത്യയിൽ ARAI സാക്ഷ്യപ്പെടുത്തിയ 452 കിലോമീറ്റർ റേഞ്ചു നൽകുന്ന 39.2 kWh ബാറ്ററി പായ്ക്കാണ് ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് തുടിപ്പേകുന്നത്. ഇത് പരമാവധി 135 bhp കരുത്തിൽ 395 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മാറ്റങ്ങളോടെ രാജ്യത്തെ ഇവി ശ്രേണിയിൽ കരുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai india announced attractive discount offers on selected models in october 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X