Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

രാജ്യത്ത് ഏഴ് സീറ്റർ എസ്‌യുവികളുടെ ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിൽ ഹ്യുണ്ടായി വിപണിയിൽ എത്തിച്ച മോഡലായിരുന്നു അൽകസാർ. രാജ്യത്ത് ഏറ്റവും കൂടുൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ക്രെറ്റയെ അടിസ്ഥാനമാക്കി ഒരുങ്ങിയ മൂന്നുവരി വാഹനത്തെ ഇരുകൈയ്യും നീട്ടിയാണ് വിപണി സ്വീകരിച്ചതും.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

വിപണിയിൽ എത്തി വെറും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും 15,000 ബുക്കിംഗുകൾക്ക് മുകളിൽ സ്വന്തമാക്കാനും ഹ്യുണ്ടായി അൽകസാറിന് സാധിച്ചിട്ടുണ്ട്. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ മൂന്ന് വേരിയന്റുകളിലായാണ് എസ്‌യുവി വിപണിയിലെത്തിച്ചിരുന്നത്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

എന്നാൽ വാഹനം ഹിറ്റായതോടെ അൽകസാർ എസ്‌യുവിക്കായി ഹ്യുണ്ടായി ഇന്ത്യ ഒരു പുതിയ വകഭേദത്തെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണിപ്പോൾ. പുതിയ ഉപഭോക്താക്കൾക്ക് പ്ലാറ്റിനം (O) എന്ന പുതിയ മിഡിൽ വേരിയന്റു കൂടി ഇനിമുതൽ ലഭ്യമാകും. 19.64 ലക്ഷം രൂപയാണ് ഈ പതിപ്പിനായി മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

എന്നിരുന്നാലും ഡീസൽ ഓട്ടോമാറ്റിക് എഞ്ചിനിൽ മാത്രമായാണ് പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ പെട്രോളിനേക്കാൾ ഡീസൽ വേരിയന്റുകൾക്ക് കൂടുൽ ബുക്കിംഗ് ലഭിക്കുന്നത് കണക്കാക്കിയാകാം അൽകസാറിന് പ്ലാറ്റിനം (O) എന്ന മോഡലിനെ സമ്മാനിക്കാനും കാരണമായത്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ മൊത്തം മൂന്ന് വകഭേദങ്ങളിലാണ് എത്തുന്ന നിലവിലെ വേരിയന്റുകൾക്ക് ഒരു അധിക (O) അക്ഷരം ഉപയോഗിച്ച് ഓട്ടോമാറ്റിക് പതിപ്പുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്ററിന്റെ വില ആറ് സീറ്റർ പതിപ്പിനേക്കാൾ 15,000 രൂപ കുറവാണ്. അതേസമയം അതേ സവിശേഷതകളെല്ലാം മോഡൽ നിലനിർത്തുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

നേരത്തെ രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ മാത്രമായിരുന്നു ഈ വേരിയന്റ് വാഗ്ദാനം ചെയ്തിരുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളിലും ഇത് ലഭിക്കുമായിരുന്നു. പ്ലാറ്റിനം (O) പതിപ്പിന്റെ പ്രധാന സവിശേഷതകളിൽ 360 ഡിഗ്രി ക്യാമറ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

തീർന്നില്ല, ഇതോടൊപ്പംആംബിയന്റ് ലൈറ്റിംഗ്, ബോസ് സൗണ്ട് സിസ്റ്റം, ഒരു വയർലെസ് ചാർജർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഒരു ഇലക്ട്രിക് ടെയിൽ ഗേറ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയും ഏഴ് സീറ്ററിന്റെ പ്രത്യേകതകളാണ്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് അൽകസാറിന്റെ പ്ലാറ്റിനം (O) പതിപ്പിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 113 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. കൂടാതെ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

1.5 ലിറ്റർ ഡീസൽ എഞ്ചിന് പുറമെ എലാൻട്രയിൽ നിന്നുള്ള 2.0 ലിറ്റർ നാല് സിലിണ്ടർ MPi ടർബോ പെട്രോൾ എഞ്ചിനും എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാകും. ഈ യൂണിറ്റ് 6500 rpm-ൽ 157 bhp പവറും 4500 rpm-ൽ 191 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ ഇത് സ്വന്തമാക്കാം.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

പെട്രോൾ, ഡീസൽ പതിപ്പുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ എസ്‌യുവിയെ അണിനിരത്തിയതും സ്വീകാര്യത കൂടാൻ സഹായിച്ചിട്ടുണ്ട്. ഇക്കോ, സിറ്റി, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും അൽകസാറിനുണ്ട്. അതോടൊപ്പം തന്നെ സ്നോ, സാൻഡ്, മഡ് എന്നീ ട്രാക്ഷൻ മോഡുകളും ഹ്യുണ്ടായി എസ്‌യുവിയിൽ പരിചയപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ് എന്നിവയുമായാണ് മാറ്റുരയ്ക്കുന്ന ഹ്യുണ്ടായി അൽകസാറിന് 4500 നീളവും 1790 വീതിയും 2760 വീൽബേസുമാണുള്ളത്. 16.30 മുതൽ 20.14 ലക്ഷം രൂപ വരെയാണ് ഈ കൊറിയൻ എസ്‌യുവിയുടെ രാജ്യത്തെ എക്സ്ഷോറൂം വില.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

എല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ തന്നെ സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് അൽകസാർ അണിഞ്ഞൊരുങ്ങി എത്തുന്നത്. അതിൽ ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, സ്റ്റാർറി നൈറ്റ്, ടൈഗ ബ്രൗൺ, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ എന്നിവ സിംഗിൾ ടോണിൽ ലഭ്യമാകുമ്പോൾ ലാക്ക് ഫാന്റം മേൽക്കൂരയുള്ള പോളാർ വൈറ്റിന്റെ ഡ്യുവൽ ടോണുകളും ഫാന്റം ബ്ലാക്ക് റൂഫുള്ള ടൈറ്റൻ ഗ്രേ എന്നീ ഡ്യുവൽ-ടോൺ നിറങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Alcazar എസ്‌യുവിക്ക് പുതിയ പ്ലാറ്റിനം (O) ഏഴ് സീറ്റർ ഡീസൽ വേരിയന്റുമായി Hyundai

ഇന്ത്യൻ വിപണി ഉത്സവ സീസണിലേക്ക് കടക്കുമ്പോൾ അൽകസാറിന്റെയും ക്രെറ്റയുടെയും ഈ മികച്ച വിൽപ്പന കണക്കുകൾ ഏകീകരിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏഴ് സീറ്റർ എസ്‌യുവിയുടെ വേരിയന്റ് അനുസരിച്ച് കാത്തിരിപ്പ് കാലയളവ് ഒന്നു മുതൽ രണ്ട് മാസം വരെയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai india introduced a new platinum o 7 seater variant for the alcazar suv
Story first published: Saturday, September 4, 2021, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X