Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

2035 മുതൽ യൂറോപ്പിൽ ഇന്റേണൽ കമ്പഷൻ എൻജിനുള്ള വാഹനങ്ങൾ വിൽക്കുന്നത് നിർത്താനാണ് ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2045 ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് മുമ്പ് 2040 ഓടെ ആഗോള വിൽപ്പനയുടെ 80 ശതമാനവും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

ഹ്യുണ്ടായിയും കിയയും ആദ്യമായി സമർപ്പിച്ച ഇ-ജിഎംപി ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ച അയോണിക് 5, EV6 എന്നീ മോഡലുകളിലാണ് ഇലക്‌ട്രിക് വാഹന രംഗത്തെ തങ്ങളുടെ വൈദഗ്‌ധ്യം ഇരു കമ്പനികളും തെളിയിച്ചിരിക്കുന്നത്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

വരും വർഷങ്ങളിൽ നിരവധി പുതിയ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനും ഹ്യുണ്ടായി, കിയ ബ്രാൻഡുകൾ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ വാർത്തകൾ. കിയ EV6, ഹ്യുണ്ടായ അയോണിക് 5, പുതിയ കിയ ഇ-നിറോ, ഫെയ്‌സ്‌ലിഫ്റ്റഡ് ഹ്യുണ്ടായി കോന ഇലക്ട്രിക് തുടങ്ങിയ ആഗോള ഇവികൾ ഉൾപ്പെടെ ആറ് മോഡലുകളാണ് നിലവിൽ രണ്ട് കൊറിയൻ കമ്പനികളുടെ ഇലക്‌ട്രിക് ശ്രേണിയിലുള്ളത്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

ഇന്ത്യൻ ഉപഭോക്താക്കളായി രാജ്യ-നിർദ്ദിഷ്ട ബഹുജന വിപണി ലക്ഷ്യമാക്കിയുള്ള ഇലക്ട്രിക് വാഹനങ്ങളിലും ഇരു കമ്പനികളും പ്രവർത്തിക്കുന്നുമുണ്ട്. സിബിയു വഴി അടുത്ത വർഷം യഥാക്രമം അയോണിക് 5, EV6 എന്നിവ കൊണ്ടുവന്ന് ഹ്യുണ്ടായിയും കിയയും ഇ-ജിഎംപി പ്ലാറ്റ്ഫോം നമ്മുടെ രാജ്യത്തും പ്രയോജനപ്പെടുത്തും.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

അയോണിക് 5 കാറിന് ഒരു ഓൾ-സ്‌കൂൾ റെട്രോ സ്റ്റൈലിംഗാണുള്ളത്. അതേസമയം കിയ EV6 കൂടുതൽ ആധുനികമാണ്. ആദ്യത്തേത് അല്പം നീളം കൂടിയ വാഹനമാണ്. ചലിക്കുന്ന സെന്റർ കൺസോളിന്റെ കൂടുതൽ വിശാലമായ ക്യാബിനും ക്രമീകരിക്കാവുന്ന മുൻ സീറ്റുകളും അയോണിക്കിനെ വേറിട്ടു നിർത്താൻ സഹായിക്കുന്നുണ്ട്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

പ്ലാറ്റ്ഫോം പങ്കിടുന്നതിനു പുറമെ ഈ ഇലക്‌ട്രിക് കാറുകൾക്ക് സവിശേഷമായ അകവും പുറവും ഉണ്ടെന്നതും ശ്രദ്ധേയമാണ്. താഴ്ന്ന സ്ലാങ് സ്റ്റാൻസിൽ ഒരു പ്രത്യേക ഡക്ക്‌ടെയിൽ സ്‌പോയിലർ അവതരിപ്പിക്കുന്നതാണ് EV6 മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത HUD, ഇരട്ട ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകൾ തുടങ്ങിയ സവിശേഷതകൾ സാങ്കേതികമായി നിറഞ്ഞ കാറാണിത്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

ബേസ് EV6, അയോണിക് 5 എന്നിവ 58 kWh ബാറ്ററി പായ്ക്കാണ് ഉപോഗിക്കുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായവയാണ്. കൂടാതെ 8.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വേരിയന്റുകൾക്ക് സാധിക്കും.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

വലിയ ബാറ്ററി പായ്ക്ക് 321 bhp കരുത്തിൽ 605 Nm torque വികസിപ്പിര്രാൻ ശേഷിയുള്ളതാണ്. പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത വെറും 5.2 സെക്കൻഡിൽ കൈവരിക്കും. അയോണിക് 5 WLTP സൈക്കിളിൽ 481 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം EV6 510 കിലോമീറ്റർ റേഞ്ചുമാണ് അവകാശപ്പെടുന്നത്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

EV6 മോഡലിന്റെ പെർഫോമൻസ് അധിഷ്‌ഠിത GT പതിപ്പ് അടുത്ത വർഷം അന്താരാഷ്‌ട്ര വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കിയ മോട്ടോർസ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പരമാവധി 585 bhp പവറും 740 Nm torque നൽകാനാണ് ട്യൂൺ ചെയ്യുക. ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റേതായി എത്തുന്ന മൂന്നാമത്തെ ഇവി പുതുക്കിയ കോന എസ്‌യുവിയായിരിക്കും.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

കൂടുതൽ വോളിയം കേന്ദ്രീകരിച്ചുള്ള രണ്ട് ബ്രാൻഡുകളിൽ നിന്നുമുള്ള ഇലക്‌ട്രിക് മോഡലുകൾ ടാറ്റ നെക്‌സോൺ ഇവി ഭരിക്കുന്ന അതേ വിഭാഗത്തെയാണ് ലക്ഷ്യമിടുക. റിപ്പോർട്ട് പ്രകാരം 15 ലക്ഷം രൂപ വില പരിധിയിലായിരിക്കാം കിയ, ഹ്യൂണ്ടായി മോഡലുകൾ വിപണത്തിന് ഒരുങ്ങുന്നത്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

അവ എസ്‌യുവി ബോഡി ശൈലി സ്വീകരിക്കുകയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് 200 മുതൽ 220 കിലോമീറ്റർ വരെ റേഞ്ച് ശ്രേണിയിൽ ഉൾപ്പെടുത്തുകയും ചെയ്യും. വളരെയധികം പ്രാദേശികവൽക്കരിച്ച ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് 2024 ൽ എപ്പോഴെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

നിലവിലെ കോന ഇലക്‌ട്രിക് എസ്‌യുവിയെ പുതിയ മോഡൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള പരിശ്രമവും ഹ്യുണ്ടായിയിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവി വാഹമാണ് ഇത്. എന്നിരുന്നാലും ഉയർന്ന വിലയും കുറഞ്ഞ റേഞ്ച് ശ്രേണിയും കാരണം വാഹനം അതികമാരും സ്വന്തമാക്കിയിട്ടില്ല.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

എന്നാൽ ഇതേ സെഗ്മെന്റിൽ വരുന്ന എംജി ZS ഇവി രാജ്യത്ത് വൻഹിറ്റാവുകയും ചെയ്‌തു. പോരായ്‌മകളെല്ലാം പരിഹരിച്ച് പുത്തൻ കോനയെ അവതരിപ്പിച്ച് ഇലക്ട്രിക് വിപണിയിലെ തങ്ങളുടെ വൈദഗ്ധ്യം തെളിയിക്കാൻ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായിയുടെ ഏറ്റവും വലിയ ആവശ്യമാണ്.

Ioniq 5, EV6 ഇലക്‌ട്രിക് എസ്‌യുവി മോഡലുകളുമായി ഹ്യുണ്ടായിയും കിയയും എത്തുന്നു

ഈ വർഷം തുടക്കത്തലാണ് കോനയുടെ പുതുക്കിയ മോഡൽ ആഗോള വിപണികളിൽ എത്തിയത്. മുൻമോഡലിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളോടെയാണ് ഇലക്‌ട്രിക് എസ്‌യുവി നിരത്തിലെത്തിയത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai ioniq 5 and kia ev6 electric models to planning to launch in india by 2022
Story first published: Friday, September 24, 2021, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X