വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

പെട്രോൾ, ഡീസൽ വില ഉയർന്നു തന്നെ നിൽക്കുമ്പോൾ ഇതര ഇന്ധന ഓപ്ഷനിലേക്ക് ചേക്കേറാൻ തയാറാവുകയാണ് ഇന്ത്യ. ഇലക്‌ട്രിക് അല്ലെങ്കിൽ സിഎൻജി ഓപ്ഷനിലേക്കാണ് പലരും ചേക്കേറുന്നത്. ഇലക്‌ട്രിക് കാറുകളുടെ കുറവും ഉയർന്ന വിലയും ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ പരിതാപകരമായ അവസ്ഥയുമെല്ലാം പലരെയും പിന്നേട്ടു വലിക്കുന്നുണ്ട്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

അതിനാൽ തന്നെ സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളാണ് പലരുടേയും കണ്ണിലേക്ക് അടുക്കുന്നത്. ഇത്തരം മോഡലുകൾക്ക് ശക്തമായ ഡിമാൻഡാണ് അടുത്തിടെയായി ഉണ്ടാവുന്നത്. അതിനാൽ തന്നെ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, ടൊയോട്ട, ഹോണ്ട തുടങ്ങിയ വാഹന നിർമാതാക്കൾ സമീപഭാവിയിൽ തങ്ങളുടെ സിഎൻജി ശ്രേണി വിപുലീകരിക്കാൻ ഒരുങ്ങുകയാണ്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി നിലവിൽ സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിങ്ങനെ മൂന്ന് സിഎൻജി മോഡലുകളാണ് നിരത്തിലെത്തിക്കുന്നത്. കോംപാക്‌ട് സെഡാനായ ഓറയുടെ സിഎൻജിയുടെയും ഗ്രാൻഡ് i10 നിയോസ് എൻജിയുടെയും ആവശ്യം യഥാക്രമം 70 ശതമാനവും 25-20 ശതമാനവും വർധിപ്പിച്ചതായി കമ്പനിയുടെ സെയിൽസ്, മാർക്കിങ് ആൻഡ് സർവീസ് ഡയറക്ടർ തരുൺ ഗാർഗാണ് ഒരു ഓൺലൈൻ വെബ്സൈറ്റിനോട് വെളിപ്പെടുത്തിയത്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനി മൊത്തം 19,061 സിഎൻജി വാഹനങ്ങൾ നിരത്തിലെത്തിച്ചത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 238 ശതമാനം കൂടുതലാണ്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മൊത്തം 1,01,412 യൂണിറ്റ് സിഎൻജി പതിപ്പുകൾ ഹ്യുണ്ടായി കാറുകൾ ഉണ്ടായിരുന്നു. ഇത് ഏകദേശം 19 ശതമാനം വിപണി വിഹിതത്തിലേക്കാണ് വിവർത്തനം ചെയ്യുന്നത്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

നിലവിൽ, ഹ്യുണ്ടായി പ്രതിമാസം 4,000 സിഎൻജി കാറുകളാണ് വിൽക്കുന്നത്. അടുത്ത 2-3 മാസത്തിനുള്ളിൽ ഇത് 5,000 യൂണിറ്റായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി ശക്തിപ്പെടുത്തുന്നതിനായി, കമ്പനി നിലവിലുള്ള മോഡലുകളുടെ കൂടുതൽ സിഎൻജി വേരിയന്റുകൾ കൊണ്ടുവരുമെന്നും സൂചനയുണ്ട്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

കോം‌പാക്‌ട് എസ്‌യുവി വിഭാഗത്തിനേക്കാൾ എൻട്രി ലെവൽ സെഗ്‌മെന്റിൽ പെട്രോൾ, സിഎൻജി വേരിയന്റുകളുടെ ഡിമാൻഡ് കൂടുതലാണെന്ന് വാഹന നിർമാതാവ് വിശ്വസിക്കുന്നു. എന്നിരുന്നാലും വിപണി ആവശ്യപ്പെട്ടാൽ ഹ്യുണ്ടായി വെന്യു സിഎൻജി പരിഗണിക്കും. നിലവിൽ 1.5 ലിറ്റർ, 4-സിലിണ്ടർ ടർബോ ഡീസൽ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വെന്യു വരുന്നത്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

ഓയിൽ ബർണറും ടർബോ പെട്രോൾ യൂണിറ്റുകളും 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭ്യമാണെങ്കിലും ടർബോ പെട്രോൾ വേരിയന്റ് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോട് കൂടിയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ യൂണിറ്റിൽ 5 സ്പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

6.99 ലക്ഷം രൂപ മുതൽ 11.85 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ വില പെട്രോൾ വേരിയന്റുകൾക്ക് 6.99 ലക്ഷം മുതൽ 11.85 ലക്ഷം രൂപ വരെ വില വരുമ്പോൾ ഡീസൽ മോഡലുകൾക്ക് 9.52 ലക്ഷം മുതൽ 11.79 ലക്ഷം രൂപ എക്സ്ഷോറൂം വരെയാണ് വില. നിലവിൽ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ വെന്യു തലപ്പത്താണ്. ആധുനിക എതിരാളികൾക്കിടയിൽ പിടിച്ചുനിൽക്കാൻ വാഹനത്തിന് സാധിച്ചതും മിടുക്കാണ്.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

2019-ല്‍ വിപണിയില്‍ എത്തിയ നാള്‍ മുതല്‍ ശ്രേണിയില്‍ തന്റേതായ സ്ഥാനം കണ്ടെത്താനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. സെഗ്മെന്റിലേക്ക് നിരവധി മോഡലുകള്‍ എത്തിയെങ്കിലും വില്‍പ്പനയില്‍ അതൊന്നും വെന്യുവിനെ ബാധിച്ചില്ലെന്ന് വേണം പറയാന്‍. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, കിയ സോനെറ്റ് തുടങ്ങിവരാണ് ഹ്യുണ്ടായിയുടെ എതിരാളികൾ.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

ആധുനിക ഫീച്ചറുകളുടെ കാര്യത്തിലും മികച്ച എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനും നൽകുന്നതാണ് വെന്യുവിന്റെ വിജയത്തിനു പിന്നിലെ രഹസ്യം. മാത്രമല്ല അടുത്ത വർഷത്തോടെ എസ്‌യുവിയുടെ മുഖംമിനുക്കിയ മോഡലിനെയും വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കൊറിയൻ ബ്രാൻഡ്. പുതിയ മോഡലിന് എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മെറ്റിക് മാറ്റങ്ങൾ ലഭിക്കാനാണ് സാധ്യത.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

അതേസമയം മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 2022 ട്യൂസോൺ പ്രീമിയം എസ്‌യുവിക്ക് സമാനമായ രൂപമായിരിക്കും വരാനിരിക്കുന്ന മോഡൽ കടമെടുക്കുകയെന്നാണ് സൂചന.

വെന്യു കോംപാക്‌ട് എസ്‌യുവിക്കും സിഎൻജി വേരിയന്റ് ഒരുക്കാൻ ഹ്യുണ്ടായി

കോംപാക്‌ട് എസ്‌യുവിക്ക് പാരാമെട്രിക് ഗ്രിൽ, ചതുരാകൃതിയിലുള്ള പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, ട്യൂസോണിനെ പോലെ ഡേടൈം റണ്ണിംഗ് ലാമ്പുകൾ പുതുക്കിയ ബമ്പറുകൾ, പുതിയ അലോയി വീലുകൾ, നവീകരിച്ച ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാമായിരിക്കും വാഹനത്തിൽ ഇടംപിടിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai is planning to launch new venue cng variant in india
Story first published: Tuesday, November 16, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X