ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

അന്താരാഷ്‌ട്ര വിപണികളിലുള്ള പെർഫോമൻസ് കാറുകളെയെല്ലാം നോക്കി കൊതിയോടെയിരുന്നിട്ടുള്ള ഇന്ത്യക്കാർക്കായി ഹ്യുണ്ടായി തങ്ങളുടെ എൻ ഡിവിഷനെ സമ്മാനിക്കാൻ തയാറെടുക്കുകയാണ്. ബെൻസിന്​ എഎംജി പോലെയൊ, ബിഎംഡബ്ലുവിന്​ എം ബാഡ്​ജ്​ പോലെയോ ആണ്​ ഹ്യുണ്ടായിക്ക്​ എൻ ലൈൻ.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

ഈ വർഷം തന്നെ കൊറിയൻ കമ്പനിയുടെ പെർഫോമൻസ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കാര്യം ഹ്യുണ്ടായി പുതിയ ടീസറിലൂടെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

വരാനിരിക്കുന്ന വാഹനത്തിന്റെ എൻ ലൈൻ ബാഡ്ജ് കാണിക്കുന്ന ടീസർ വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. രാജ്യത്ത് ഈ ഡിവിഷന്റെ കീഴിൽ വരുന്ന ആദ്യത്തെ മോഡലായിരിക്കും ഹ്യുണ്ടായി i20 എൻ ലൈൻ. ഹോട്ട് ഹാച്ച് കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

ഡ്രൈവിംഗ് ഹരമായി കൊണ്ടുനടക്കുന്ന യുവ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഹ്യുണ്ടായിയുടെ ഈ നീക്കം. ഇപ്പോൾ വിപണിയിൽ എത്തുന്ന സാധാരണ i20 ഹാച്ച്ബാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന ഹ്യുണ്ടായി i20 എൻ ലൈനിൽ പരിഷ്ക്കരിച്ച സസ്പെൻഷൻ, ലോവർ ഗ്രൗണ്ട് ക്ലിയറൻസ്, മികച്ച സ്റ്റിയറിംഗ് ഫീഡ്‌ബാക്ക് എന്നിവയ്‌ക്കൊപ്പം സ്പോർട്ടിയർ ഡിസൈൻ ഘടകങ്ങളും ഉൾക്കൊള്ളും.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ i20 വേൾഡ് റാലി ചാമ്പ്യൻഷിപ്പ് കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പെർഫോമൻസ് മോഡൽ ഒരുങ്ങിയിരിക്കുന്നത്. അതിനായി ഹോട്ട് ഹാച്ചിൽ സവിശേഷമായ പാറ്റേണും എൻ ലൈൻ ബാഡ്ജും, കൂടുതൽ ആക്രമണാത്മകമായി രൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകളും അണിനിരത്തും.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

തീർന്നില്ല, ഇതോടൊപ്പം ബ്ലാക്ക് ഔട്ട് സൈഡ് സ്‌കർട്ടുകൾ, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ക്രോംഡ് ട്വിൻ-ടിപ്പ് എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്യും. ആഗോള മോഡലിന് സമാനമായി ഇന്ത്യൻ പതിപ്പ് അറോറ ഗ്രേ, പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക്, ബ്രാസ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയേക്കും.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

ഇന്റീരിയർ ഡിസൈനും ലേഔട്ടും സാധാരണ i20 പതിപ്പിന് സമാനമായിരിക്കും. സ്പോർട്ടി ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എൻ ബാഡ്ജിംഗ്, എൻ ബ്രാൻഡഡ് ലെതർ ഗിയർ നോബ്, ബെസ്‌പോക്ക് സ്റ്റിയറിംഗ് വീൽ, മെറ്റൽ പെഡലുകൾ, എൻ-ബ്രാൻഡഡ് മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് എന്നിവയൊക്കെയായിരിക്കും ഹോട്ട്-ഹാച്ചിനെ വ്യത്യസ്തമാക്കാൻ എത്തിക്കുക.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് ഉള്ള സീറ്റുകളും ഡോർ പാഡുകളിൽ റെഡ് ആക്‌സന്റുകളും വാഹനത്തിന്റെ അകത്തളത്തെ സ്പോർട്ടി ആകർഷണം വർധിപ്പിക്കാനും സഹായിക്കും. എഞ്ചിൻ വശങ്ങളിലേക്ക് കടക്കുമ്പോഴാണ് ശരിക്കുമുള്ള ആവേശം ഉണരുന്നത്.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

118 bhp കരുത്തിൽ 172 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ 3 സിലിണ്ടർ GDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഹ്യുണ്ടായി i20 എൻ ലൈൻ മോഡലിന് തുടിപ്പേകുക. ഇത് ആറ്-സ്പീഡ് ഐഎംടി അല്ലെങ്കിൽ ഏഴ്-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാനായേക്കും.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

സാധാരണ i20 ടർബോയിൽ കാണുന്ന അതേ എഞ്ചിനാണിത് എന്നത് ശ്രദ്ധേയമാണ്. അടുത്തത് ഏവരും കാത്തിരിക്കുന്നത് പുതിയ i20 N ലൈൻ വേരിയന്റിന്റെ വില പ്രഖ്യാപനത്തിലേക്കാകും. എന്തായാലും 12 ലക്ഷം രൂപ മുതലായിരിക്കും ഇവയ്ക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് മോഡലിന് നിലവിൽ 6.85 ലക്ഷം രൂപ മുതൽ 11.40 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ മാരുതിക്ക് തൊട്ടുപിന്നില്‍ ഹ്യുണ്ടായിക്ക് ഇതിനകം തന്നെ ദൃഢമായ ഒരു ബ്രാന്‍ഡ് ഇമേജ് ഉണ്ട്. പുതിയ പെർഫോമൻസ് മോഡലുകളെ അവതരിപ്പിക്കുന്നതോടു കൂടി ഇത് തീർച്ചയായും വർധിക്കും എന്നതിലും തർക്കമെന്നുമില്ല.

ഇനി കളി മാറും; i20 എൻ ലൈൻ പെർഫോമൻസ് മോഡൽ ഇന്ത്യയിലേക്ക്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിവര്‍ഷ ഹോമോലോഗേഷന്‍ ഫ്രീ സ്‌കീമിന് കീഴില്‍ ഹ്യുണ്ടായി ഇന്ത്യ സമ്പൂര്‍ണ്ണ i20 N പെര്‍ഫോമന്‍സ് വേരിയന്റ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai n line performance brand will launch new i20 performance hatchback in india soon
Story first published: Monday, August 9, 2021, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X