ഗ്രീൻ NCAP-ൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ഹ്യുണ്ടായി നെക്‌സോ
ഗ്രീൻ എൻസിഎപിയിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമായ നെക്‌സോ. ഇലക്ട്രിക് വാഹനങ്ങളുടെ ഊർജ്ജ കാര്യക്ഷമതയെയും മലീനീകരണ തോതിനെയും അടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷണമാണ് ഗ്രീൻ എൻസിപി.

ശുദ്ധമായ വായു, ഊർജ്ജ കാര്യക്ഷമത, ഹരിതഗൃഹ വാതകങ്ങൾ എന്നിങ്ങനെ നിരവധി സൂചകങ്ങളുള്ള മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കാറിന്റെ അവസാന റേറ്റിംഗ് നിശ്ചയിക്കുക.

ഒരു ഫ്യുവൽ സെൽ ഇലക്ട്രിക് കാറായതിനാൽ നെക്സോ ഹൈഡ്രജനിൽ നിന്നാണ് പവർ ഉത്പാദിപ്പിക്കുന്നത്. ഇതിനായി പുറംതള്ളുന്നത് വെറും വെള്ളം മാത്രമാണെന്ന കാര്യമാണ് ഗ്രീൻ എൻസിഎപിയിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കാൻ എസ്‌യുവിയെ സഹായിച്ചത്.
MOST READ: 36 ശതമാനം വളർച്ചയോടെ വിൽപ്പനയിൽ മികവുകാട്ടി ടൊയോട്ട

കൂടാതെ ഊർജ്ജ കാര്യക്ഷമതയ്ക്കായി മികച്ച റേറ്റിംഗ് നേടാനും കാറിന് കഴിഞ്ഞു. ഔദ്യോഗിക ഗ്രീൻ എൻസിഎപി റിപ്പോർട്ട് അനുസരിച്ച് ഹ്യുണ്ടായി നെക്സോയ്‌ക്കൊപ്പം വെള്ളം ഒഴികെ ടെയിൽ പൈപ്പ് മലിനീകരണം പുറംതള്ളുന്നില്ല.

തൽഫലമായി, ശുദ്ധമായ വായു, ഹരിതഗൃഹ വാതക സൂചികകൾക്കായി നെക്സോ മുഴുവൻ പോയിന്റുകളും നേടുന്നു. ഊർജ്ജ കാര്യക്ഷമതയും വളരെ ഉയർന്നതാണ്. അതിനാൽ തന്നെ കാറിന് പരമാവധി 5-സ്റ്റാർ റേറ്റിംഗ് നേടാൻ പര്യാപ്തമായ ശരാശരി സൂചികയോടെ നെക്സോ ഉയർന്നുവരുന്നു
MOST READ: C-ക്ലാസിനെ അടിസ്ഥാനമാക്കി ഇവി; പദ്ധതികള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ഹ്യുണ്ടായിയുടെ മുൻനിര സാങ്കേതിക കാറാണ് നെക്സോ ഫ്യൂവൽ സെൽ ഇലക്ട്രിക്. ആധുനിക ഡ്രൈവർ സഹായ പ്രവർത്തനങ്ങളും ഏറ്റവും പുതിയ ഡിസൈൻ സവിശേഷതകളും ഉൾക്കൊള്ളുന്ന വൈദ്യുതീകരിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു എസ്‌യുവി ക്രോസ്ഓവറാണിത്.

പരമാവധി 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്ന മൂന്നാമത്തെ ഹ്യുണ്ടായി മോഡലാണിത് എന്നതും ശ്രദ്ധേയമാണ്. ഇതിനുമുമ്പ് ഇയോണിക്, കോന ഇലക്ട്രിക് എന്നിവയും ഗ്രീൻ NCAP-ൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.
MOST READ: വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ

ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ മൊബിലിറ്റി പരിഹാരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്ന തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നു എന്നതിന്റെ കൂടുതൽ തെളിവാണ് ഈ നേട്ടമെന്ന് ഹ്യുണ്ടായി മാർക്കറ്റിംഗ് ആൻഡ് പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ആൻഡ്രിയാസ്-ക്രിസ്റ്റോഫ് ഹോഫ്മാൻ പറഞ്ഞു.

നിലവിൽ ഹ്യുണ്ടായി ഇന്ത്യയുടെ ഇലക്ട്രിക് നിരയിൽ കോന മാത്രം അണിനിരക്കുമ്പോൾ അമ്പരപ്പിക്കുന്ന റേഞ്ചിലുള്ള നെക്സോയെ കൂടി അവതരിപ്പിക്കാനുള്ള സാധ്യതകൾ പഠിച്ചുവരികയാണ്.


Click it and Unblock the Notifications








