1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം വാഹന വിപണി വീണ്ടും ഉണർന്നതോടെ കഴിഞ്ഞ മാസം അനുകൂലമായ വിൽപ്പനയും ഡിമാന്റുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ജൂലൈയിലും കൂടുതൽ വിൽപ്പനയാണ് ലക്ഷ്യംവെക്കുന്നത്.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

അതിനായി നിരവധി മോഡലുകൾക്ക് വലിയ ആനുകൂല്യങ്ങളും ഓഫറുകളുമാണ് ജൂലൈ മാസത്തിൽ ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് കിഴിവ് എന്നിങ്ങനെ വ്യത്യസ്‌ത ആനുകൂല്യങ്ങളാണ് ഈ മാസം ഉപഭോക്താക്കൾക്കായി കരുതിവെച്ചിരിക്കുന്നത്.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

ആകർഷകമായ ഓഫറുകളുമായി ഗ്രാൻഡ് i10 നിയോസും ഓറയുമാണ് ഈ നിരയിലെ ശ്രദ്ധാകേന്ദ്രങ്ങൾ. രണ്ട് കാറുകളുടെയും ടർബോ പതിപ്പുകൾ 35,000 രൂപ കിഴിവോടെ ലഭ്യമാണ്. നിയോസ് 1.2 ലിറ്റർ പെട്രോളിന്റെ മാഗ്ന വേരിയന്റിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

അതേസമയം കോംപാക്‌ട് ഹാച്ച്ബാക്കിന്റെ എറ, സ്‌പോർട്‌സ്, ആസ്ത എന്നിവയ്ക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. മറുവശത്ത് കോംപാക്‌ട് സെഡാൻ ഓഫറായ ഓറയുടെ 1.2 ലിറ്റർ പെട്രോളിന്റെ എല്ലാ വേരിയന്റുകളും 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടുമായി ലഭ്യമാണ്.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

രണ്ട് മോഡലുകളുടെയും എഎംടി ഗിയർബോക്‌സ് പതിപ്പുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടായി ലഭിക്കും. അതോടൊപ്പം ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയിൽ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവുകളുമായി യഥാക്രമം 10,000 രൂപയും 5,000 രൂപയും അധികമായി ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

1.5 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടുമായി ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവിക്ക് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നു. പ്രീമിയം ഹാച്ച്ബാക്കായ i20 ഐഎംടി ടർബോ പതിപ്പിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

എന്നാൽ i20 യുടെ ഡീസൽ പതിപ്പിന് യഥാക്രമം 10,000 രൂപയും 5,000 രൂപയും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവും മാത്രമേ ലഭിക്കൂ. ഹ്യുണ്ടായി സാൻട്രോ ഹാച്ച്ബാക്കിന്റെ എറ, സിഎൻജി വേരിയന്റുകളിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടാണ് വാഗ്‌ദാനം ചെയ്യുന്നത്.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലിന്റെ മാഗ്ന, സ്‌പോർട്‌സ്, ആസ്ത വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് 25,000 രൂപയായി കൂടും. അതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപയും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

1.5 ലക്ഷം രൂപ വരെ ലാഭിക്കാം; കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി കളംനിറഞ്ഞ് ഹ്യുണ്ടായി

ഈ മാസം ക്രെറ്റ, എലാൻട്ര, ട്യൂസോൺ, വെന്യു, വേർണ എന്നിവയിൽ ഓഫറുകളോ ആനൂകൂല്യങ്ങളോ കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല. പ്രീമിയം നിരയിലേക്ക് ഇത്തരം ഡിസ്കൗണ്ട് ഓഫറുകൾ നിലവിലെ സാഹര്യത്തിൽ പ്രാവർത്തികമല്ലാത്തതിനാലാണ് കമ്പനിയുടെ ഈ തീരുമാനം.

More from DriveSpark

Article Published On: Friday, July 9, 2021, 11:03 [IST]
English summary
Hyundai Offering Huge Discounts On Its Selected Models In 2021 July. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X