കൊറിയൻ പ്രസിഡന്റിന്റെയും മനംമയക്കി Casper, ആദ്യ ദിനം ലഭിച്ചത് 12,000 ബുക്കിംഗുകൾ

ആരാധകർ ഏറെ കാത്തിരുന്ന ഹ്യുണ്ടായിയുടെ കാസ്‌പർ മൈക്രോ എസ്‌യുവിയെ വിപണിയിൽ എത്തിച്ചു. ബ്രാൻഡിന്റെ ജന്മനാടായ ദക്ഷിണ കൊറിയയിലാണ് വാഹനത്തെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ദിവസം തന്നെ 12,000-ത്തിൽ അധികം ഓർഡറുകൾ സ്വന്തമാക്കി കാസ്‌പർ ഏവരേയും ഞെട്ടിക്കുകയും ചെയ്‌തു.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

ദക്ഷിണ കൊറിയൻ പ്രസിഡന്റ് പോലും കാസ്‌പർ ബുക്കു ചെയ്‌തതായാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഇന്ത്യയിലെ അടുത്ത വലിയ ലോഞ്ച് എന്ന് നേരത്തെ പ്രചരിപ്പിച്ചിരുന്ന ക്രോസ്ഓവർ നമ്മുടെ വിപണിയിൽ എത്താൻ സാധ്യതയില്ലെന്നതാണ് ഏറെ നിരാശയുളവാക്കുന്ന ഒരു കാര്യം.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

കാസ്‌പറിന്റെ അടിസ്ഥാന സ്മാർട്ട് വേരിയന്റിന്റെ വില 13,850,000 won ആണ്. അതായത് ഏകദേശം 8.6 ലക്ഷം രൂപ. മിഡ് മോഡേൺ വേരിയന്റ് 15,900,000 won (9.92 ലക്ഷം രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം മൈക്രോ എസ്‌യുവിയുടെ ടോപ്പ് വേരിയന്റിന് 18,700,000 won (11.67 ലക്ഷം രൂപ) മുതലും മുടക്കേണ്ടി വരും.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

17 ഇഞ്ച് അലോയ്‌ വീലുകൾ, 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, ADAS സവിശേഷതകൾ എന്നിവ കാസ്‌പർ ഇൻസ്‌പിറേഷൻ വേരിയന്റിന് മുകളിൽ ലഭ്യമാകും എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഓപ്ഷണൽ സവിശേഷതകളിൽ സൺറൂഫും ഔദ്യോഗിക ആക്സസറികളും അനേകം കളർ ഓപ്ഷനുകളും ഉൾപ്പെടുന്നു.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

ഈ മാസം ആദ്യം തന്നെ കമ്പനി കാറിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടതു മുതൽ ഏറെ ശ്രദ്ധ നേടാനും ഹ്യുണ്ടായി കാസ്‌പറിന് സാധിച്ചിട്ടുണ്ട്. കാറിന്റെ ഉൾവശം അതിന്റെ പുറംഭാഗം പോലെ ഒതുക്കമുള്ളതായി കാണപ്പെടുന്നു. അകത്തളത്തിലെ എല്ലാ കാര്യങ്ങളും വളരെ മികച്ച രീതിയിലാണ് വിന്യസിച്ചിരിക്കുന്നത് എന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

കാറിന്റെ പുറംഭാഗത്തെപ്പോലെ ഉൾവശവും ശ്രദ്ധേയമായ ചില വിചിത്രമായ ഡിസൈൻ ഘടകങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഒരു നാല് സീറ്റർ വാഹനമായാണ് കാസ്‌പറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള ഇന്റീരിയറിൽ ബീജും യെല്ലോയും ഇടകലർത്തിയിരിക്കുന്നതും മനോഹരമാണ്.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

ഡാഷ്‌ബോർഡ് ലേഔട്ട് വളരെ ലളിതവും എന്നാൽ പ്രവർത്തനക്ഷമവുമാണ്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയേക്കാൾ വലുതായി കാണപ്പെടുന്ന ഒരു സമ്പൂർണ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോളും വാഹനത്തിന്റെ അകത്തളിലുണ്ട്.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

സ്റ്റീരിയോയ്ക്കും മീഡിയയ്‌ക്കുമായി സംയോജിത നിയന്ത്രണങ്ങളുമായാണ് ഒരു ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ വരുന്നത്. തനതായ സെന്റർ കൺസോളിൽ ഗിയർ ലിവർ, ക്ലൈമറ്റ് കൺട്രോൾ ബട്ടണുകൾ, ട്രാക്ഷൻ കൺട്രോൾ മോഡുകൾക്കുള്ള റോട്ടറി ഡയൽ എന്നിവയും ഇടംപിടിച്ചിരിക്കുന്നതും കാണാം.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

ഇലക്ട്രോണിക് ഓപ്പറേറ്റഡ് വിംഗ് മിററുകൾ, ഡേ-നൈറ്റ് ഐആർവിഎം, ഫ്രണ്ട് ആംറെസ്റ്റ്, ഇലക്ട്രിക് സൺറൂഫ് എന്നിവയാണ് ഇന്റീരിയറിൽ കാണാനാകുന്ന മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ക്യാബിന്റെ മൊത്തത്തിലുള്ള ഗ്രേ ഇന്റീരിയർ തീമുമായി പൊരുത്തപ്പെടാത്ത മുൻ സീറ്റുകളിലുള്ള നീല അപ്ഹോൾസ്റ്ററിയാണ് മറ്റൊരു ആകർഷകമായ ഹൈലൈറ്റ്.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ബമ്പറിൽ ത്രികോണാകൃതിയിലുള്ള പാറ്റേൺ വെന്റുകളുള്ള ഫ്രണ്ട് റേഡിയേറ്റർ ഗ്രില്ലും പോലുള്ള അതിശയകരമായ ഡിസൈൻ ഘടകങ്ങളാൽ ക്രോസ്ഓവർ ആരുടേയും മനംമയക്കാൻ പര്യാപ്‌തമാണ്. സാൻട്രോ, ഗ്രാൻഡ് i10 നിയോസ് തുടങ്ങിയ മറ്റ് ഹ്യുണ്ടായി മോഡലുകൾക്കും അടിത്തറയിടുന്ന അതേ K1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കാസ്‌പറും നിർമിച്ചിരിക്കുന്നത്.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

ഇക്കാരണമാണ് വാഹനം ഇന്ത്യയിലേക്കും എത്തുമെന്ന കിംവതന്തികൾക്ക് അടിവരയിട്ടത്. അളവുകളുടെ കാര്യത്തിൽ മൈക്രോ യുവിക്ക് 3,595 മില്ലീമീറ്റർ നീളവും 1,595 മില്ലീമീറ്റർ വീതിയും 1,575 മില്ലീമീറ്റർ ഉയരവും ഉണ്ട്. ഇത് ബ്രാൻഡിന്റെ ഇന്ത്യയിലെ ഏറ്റവും ചെറിയ ഓഫറായ സാൻട്രോയേക്കാൾ ചെറുതാണ്.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

കാറുകൾക്ക് 3.6 മീറ്ററിൽ താഴെ ദൈർഘ്യമുള്ള ഗ്യോങ്ച (ലൈറ്റ് കാർ) നിയന്ത്രണങ്ങൾ അനുസരിച്ചാണ് കാസ്‌പറിനെ നിർമിച്ചിരിക്കുന്നതും. കൊറിയൻ വിപണിക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത മോഡലാണ് കാസ്പറെന്ന ഹ്യുണ്ടായി അവകാശവാദത്തെ ഇത് ന്യായീകരിക്കുന്നു.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

നാല് യാത്രക്കാർക്ക് മാത്രം സഞ്ചരിക്കാൻ കഴിവുള്ള അതിന്റെ അൾട്രാ-കോംപാക്‌ട് അളവുകൾ ഇന്ത്യൻ കാർ ഉപഭോക്താക്കൾക്ക് അനുകൂലമായ ഒരു നിർദ്ദേശമായിരിക്കില്ല. എന്നാൽ വിപണി സാഹചര്യം മാറുകയാണെങ്കിൽ ഭാവിയിൽ അവതരണത്തെ കുറിച്ചുള്ള കാര്യങ്ങൾ ബ്രാൻഡ് ചിന്തിച്ചേക്കാം.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കുഞ്ഞൻ കാറിന് തുടിപ്പേകുന്നത്. അതോടൊപ്പം തന്നെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ യൂണിറ്റും കാസ്‌പറിനുണ്ട്. ആദ്യത്തേത് 75 bhp കരുത്തും ടർബോ പതിപ്പ് 99 bhp പവറും നൽകാൻ പ്രാപ്‌തമാണ്.

ഹിറ്റായി Casper, ആദ്യ ദിനം ഹ്യുണ്ടായിക്ക് ലഭിച്ചത് 12,000 ബുക്കിംഗുകൾ

ഈ രണ്ട് എഞ്ചിനുകളും നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. ഒരു ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷൻ പിന്നീടുള്ള ഘട്ടത്തിൽ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai officially launched casper micro suv in south korea details
Story first published: Friday, September 17, 2021, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X